ഗസ്സയിൽ രണ്ട് ​ഇസ്രായേൽ സൈനികർ കൂടി കൊല്ലപ്പെട്ടു; കരയുദ്ധത്തിൽ മരിച്ചത് 41 സൈനികർ

ഗസ്സ: ഗസ്സയിൽ കരയുദ്ധം ആരംഭിച്ച ശേഷം തങ്ങളുടെ 41 ​സൈനികരെ ഹമാസ് കൊലപ്പെടുത്തിയതായി ഇസ്രായേൽ. ഇന്നലെമാത്രം രണ്ട് സൈനികർ കൊല്ലപ്പെട്ടു. സർജന്റ് ഗിലാഡ് റോസെൻബ്ലിറ്റ് (21) ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. വടക്കൻ ഗസ്സയിൽ യുദ്ധത്തിനിടെയാണ് ഇയാൾ കൊല്ലപ്പെട്ടത്.


ഇസ്രായേൽ സൈന്യത്തിന്റെ കണക്കനുസരിച്ച്, യുദ്ധം ആരംഭിച്ച ശേഷം കൊല്ലപ്പെട്ട സൈനികരുടെ ആകെ എണ്ണം 354 ആയി. അതിനിടെ, അധിനിവേശ വെസ്റ്റ് ബാങ്കിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേൽ 19 ഫലസ്തീൻ പൗരൻമാരെ കൊലപ്പെടുത്തി. ഇതോടെ, ഒക്‌ടോബർ 7 മുതൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ മാത്രം 182 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ‘വഫ’ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗസ്സയിൽ 243 ഫലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടതായി യു.എൻ അറിയിച്ചു. 4400 കുട്ടികൾ ഉൾപ്പെടെ ഇതുവരെ ആകെ 10,818 പേർ ഗസ്സയിൽ കൊല്ലപ്പെട്ടു. 1400 കുഞ്ഞുങ്ങൾ ഉൾപ്പെടെ 2,650ഓളം പേരെ കാണാനില്ലെന്നും യു.എൻ ഏജൻസി അറിയിച്ചു. 

Tags:    
News Summary - 41 Israeli soldiers killed since ground operations began

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.