വാഷിങ്ടൺ: പ്രകോപനമൊന്നുമില്ലാതെ ഇറാനെതിരെ യുദ്ധത്തിന് ഇറങ്ങിത്തിരിച്ച യു.എസിന് 39 ദിവസത്തിനിടെ നഷ്ടമായത് 39 വിമാനങ്ങൾ. ഡ്രോണുകൾ, യുദ്ധവിമാനങ്ങൾ, നിരീക്ഷണ പ്ലാറ്റ്‌ഫോമുകൾ എന്നിവയുൾപ്പെടെ 39 വിമാനങ്ങൾ യു.എസിന് നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് അമേരിക്കൻ വ്യോമശക്തിക്ക് സമീപകാലത്തുണ്ടായ അപ്രതീക്ഷിതവും ഏറ്റവും വലിയതുമായ നഷ്ടമാണിതെന്നാണ് വിലയിരുത്തൽ.
അഞ്ച് ആഴ്ചയിലധികം നീണ്ടുനിന്ന യുദ്ധത്തിൽ യു.എസ് ചെറുതും വലുകുമായ ആക്രമണങ്ങൾ 13,000-ത്തിലധികം നടത്തിയെന്നാണ് വിവരം. ടി.ഡബ്ല്യു.എസ്, സി.ബി.എസ്, യുഎസ് മാധ്യമങ്ങൾ എന്നിവയുൾപ്പെടെ ഒന്നിലധികം സ്രോതസ്സുകളെ ഉദ്ധരിച്ചാണ് വിദേശ മാധ്യമങ്ങളുടെ റിപ്പോർട്ട്. 39 വിമാനങ്ങൾ നഷ്ടപ്പെട്ടതിനു പുറമേ യുദ്ധവിമാനങ്ങൾ അടക്കം 10 എണ്ണത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
ആളില്ലാ എയര്‍ ക്രാഫ്റ്റുകളാണ് യുദ്ധത്തിന് കൂടുതവും ഉപയോഗിച്ചത്. 24 MQ-9 റീപ്പർ ഡ്രോണുകൾ വരെ നശിപ്പിക്കപ്പെട്ടു എന്ന് ജിം ലാപോർട്ടയും സി.ബി.എസും റിപ്പോർട്ട് ചെയ്തു. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം മാർച്ച് 19 ഓടെ MQ-9 റീപ്പർ വിമാനങ്ങളുടെ നഷ്ടം കുറഞ്ഞത് 12 ആയി. ഇറാൻ മുകളിലൂടെയുള്ള ദൗത്യത്തിനിടെ ഒരു എഫ്-35 ന് യുദ്ധ കേടുപാടുകൾ സംഭവിച്ചതായും അടിയന്തര ലാൻഡിംഗ് നടത്തിയതായും സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ഇറാഖിൽ രണ്ട് വിമാനങ്ങൾ തകർന്നതിന് ശേഷം ഒരു കെസി-135 എയര്‍ ക്രാഫ്റ്റ് കൂടി തകർന്നുവീണുവെന്നും റപ്പോർട്ടിൽ പറയുന്നു.
ഇറാൻ- യുഎസ് യുദ്ധത്തിന് കഴിഞ്ഞ ബുധനാഴ്ച താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് പാക് തലസ്ഥാനമായ ഇസ് ലാമാബിദിൽ ഇരു വിഭാഗവും തമ്മിൽ വെടിനിർത്തൽ ചർച്ച ആരംഭിക്കാനിരിക്കുകയാണ്. ചർച്ചക്കായി ഇറാൻ- യു.എസ് സംഘങ്ങൾ പാകിസ്താനിലെത്തിയിട്ടുണ്ട്. എന്നാൽ ലബനാനിൽ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇസ്രായേൽ സന്നദ്ധമാവാത്തത് സമാധാന ചർച്ചകളെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.