യു.എസിൽ എ.ടി.എമ്മിൽ നിന്ന് പണമെടുക്കവെ 32 കാരി വെടിയേറ്റു മരിച്ചു

വാഷിങ്ടൺ: ചിക്കാഗോയിൽ എ.ടി.എമ്മിൽ നിന്ന് പണമെടുക്കുന്നതിനിടെ 32 കാരിയെ വെടിവെച്ചു കൊലപ്പെടുത്തി. ജെന്നി എയ്ഞ്ചൽ കീൻ ആണ് കൊല്ല​പ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കവർച്ചക്കാരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കരുതുന്നത്.

പണം പിൻവലിച്ചയുടനെയായിരുന്നു അക്രമികൾ യുവതിക്കു നേരെ വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. താമര ജാലിൻ ജോൺസൺ(22),ജയ്സൺ ജെറി ജോസഫ് ​ജോൺസൺ(23) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയത്. കൊലപാതകം നടന്ന സ്ഥലത്തിന് സമീപമുണ്ടായ കവർച്ചകളിൽ ഇവർക്ക് പങ്കുള്ളതായും പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് നിരവധി ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

കൊല്ലപ്പെട്ട യുവതിക്ക് രണ്ടുമക്കളുണ്ട്. കുട്ടികളെ വളർത്താനായി പല ജോലികളും ചെയ്തു വരികയായിരുന്നു ഇവർ. അർബുദ ബാധിതയായ മാതാവിന്റെ സംരക്ഷണ ചുമതലയും ഇവർക്കായിരുന്നു. എ.ടി.എമ്മിൽ നിന്ന് പണമെടുക്കുമ്പോൾ ആഡംബര വാഹനത്തിലെത്തിയ പ്രതികൾ യുവതിയെ വെടിവെക്കുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. നെഞ്ചിലാണ് യുവതിക്ക് വെടിയേറ്റത്.


Tags:    
News Summary - 32 year old woman In US shot and killed while using ATM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.