അന്നപൊളിസ്: യു.എസിലെ മേരിലാന്റിലുണ്ടായ വെടിവെപ്പിൽ മൂന്ന് മരണം. മേരിലാന്റിലെ അന്നപൊളിസിലാണ് വെടിവെപ്പുണ്ടായത്. അന്നപൊളിസിലെ സവകാര്യ വസതിയിലായിരുന്നു വെടിവെപ്പ്. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രതിയെന്ന് കരുതുന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പെഡിങ്ടൺ പ്ലേസിലെ വീട്ടിൽ വെടിവെപ്പ് നടന്നെന്ന വിവരം രാത്രി എട്ടുമണിയോടെയാണ് പൊലീസിന് ലഭിക്കുന്നത്.
ആറുപേർക്കാണ് വെടിയേറ്റതെന്ന് പൊലീസ് മേധാവി ഇ.ഡി ജാക്സൻ പറഞ്ഞു. അതിൽ മൂന്നു പേർ മരിച്ചു. 20നും 50 നും ിടയിലുള്ളവരാണ് മരിച്ചത്.
വ്യക്തല വൈരാഗ്യത്തിന്റെ ഭാഗമാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയും മരിച്ചവരും പരസ്പരം അറിയുന്നവരാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.