ലാഹോർ: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഭീകരാക്രമണം ആസൂത്രണം ചെയ്ത 24 തീവ്രവാദികളെ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ 11 പേർ നിരോധിത ഭീകര സംഘടനയായ തെഹ്രീകെ താലിബാൻ പാകിസ്താനിലെ (ടി.ടി.പി) അംഗങ്ങളാണ്.
പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളായ 364 ഇടങ്ങളിൽ നടത്തിയ തിരച്ചിലുകളിലാണ് തീവ്രവാദികളെ അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബിലെ തീവ്രവാദവിരുദ്ധ വകുപ്പ് അറിയിച്ചു. അറസ്റ്റിലായവരിൽനിന്ന് അഞ്ച് കിലോ സ്ഫോടകവസ്തുക്കളും 24 ഡിറ്റണേറ്ററുകളും നാല് ബോംബുകളും കണ്ടെടുത്തു.
ഇവർ വിവിധ നഗരങ്ങളിലെ പ്രധാന കെട്ടിടങ്ങൾക്കു നേരെ ആക്രമണം ആസൂത്രണം ചെയ്തിരുന്നു. കഴിഞ്ഞ മാസം ഇസ്ലാമാബാദിലുണ്ടായ ചാവേർ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.