ലണ്ടൻ: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന രൂക്ഷമായ ആക്രമണത്തിനും മാനുഷിക സഹായ ഉപരോധത്തിനും എതിരെ ശക്തമായ മുന്നറിയിപ്പുമായി ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ആസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ 23 രാജ്യങ്ങൾ രംഗത്ത്.
അടിയന്തരമായി ആക്രമണം അവസാനിപ്പിക്കുകയും സഹായ വിതരണം പുനരാരംഭിക്കുകയും ചെയ്തില്ലെങ്കിൽ ഇസ്രായേലിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഇവർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്രായേൽ അനുവദിച്ച പരിമിതമായ ഭക്ഷ്യസഹായം ഗസ്സയിലെ പട്ടിണിയിലായ ജനങ്ങൾക്ക് തികയില്ല.
ഗസ്സയിൽ ഭക്ഷണം അടക്കം എല്ലാ അത്യാവശ്യ വസ്തുക്കളും തീർന്നു. ജനങ്ങൾ കൊടുംപട്ടിണിയിലാണ്. ജനങ്ങൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കണം. സഹായ വിതരണം തടഞ്ഞു വെക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിത്. ജനങ്ങൾക്കുള്ള മാനുഷിക സഹായം രാഷ്ട്രീയവത്കരിക്കരുതെന്നും പ്രസ്താവന ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.