തുർക്കിയിലും ഗ്രീസിലും ഭൂചലനം; മരിച്ചവരുടെ എണ്ണം 22ആയി, രക്ഷാപ്രവർത്തനം തുടരുന്നു

ഇസ്​താംബൂൾ: തുർക്കിയിലും ​​ഗ്രീസിലുമുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. നിരവധി പേർ കെട്ടിടാവശിഷ്​ടങ്ങൾക്കിടയിൽ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ്​ വിവരം. രക്ഷാപ്രവർത്തനങ്ങൾ പ​ുരോഗമിക്കുകയാണ്​.

വെള്ളിയാഴ്​ച വൈകി​േട്ടാടെ ഏഗൻ കടലിലുണ്ടായ ചലനം  ദ്വീപായ സാമോസിൽ ചെറിയ സുനാമിയും തുർക്കിയുടെ പടിഞ്ഞാൻ പട്ടണങ്ങളെ പ്രകമ്പനം കൊള്ളിക്കുകയുമായിരുന്നു. സുനാമിയിൽ തുർക്കിയുടെ തീരപ്രദേശങ്ങൾ നദികളായി മാറുകയും ഭൂചലനത്തിൽ നിരവധി നാശനഷ്​ടങ്ങൾ സംഭവിക്കുകയും ചെയ്​തു. ഇസാമിർ തീരത്തുനിന്ന്​ 17 കിലോമീറ്റർ അകലെ 16 കിലോമീറ്റർ ആഴത്തിലാണെന്ന്​ പ്രഭവകേന്ദ്രമെന്ന്​ യു.എസ് ജിയോളജിക്കൽ സർവേ​ വ്യക്തമാക്കി.

ഇസ്​മിറിലാണ്​​ ഏറ്റവും കൂടുതൽ നാശനഷ്​ടം. 30 ലക്ഷത്തോളം പേർ വസിക്കുന്ന ഇവിടത്തെ നിരവധി കെട്ടിടങ്ങൾ ഭൂചലനത്തിൽ നിലംപൊത്തി. കെട്ടിടങ്ങൾ തകർന്നുവീഴുന്നതിെൻറയും ജനങ്ങൾ പരിഭ്രാന്തരായി ഒാടുന്നതി​െൻറയും വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. 20ഒാളം കെട്ടിടങ്ങളാണ്​ തകർന്നുവീണതെന്നാണ്​ വിവരം. ഏഗൻ കടലിലുണ്ടായ സുനാമിയിൽ തീരപ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്​തു. കെട്ടിടങ്ങളിലും റോഡുകളിലും വെള്ളം നിറഞ്ഞതി​െൻറ ദൃശ്യങ്ങളും പുറത്തുവന്നു.

രാജ്യത്ത്​ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച്​ രക്ഷാപ്രവർത്തനം നടത്തുമെന്നും എല്ലാവിധ സഹായങ്ങളും ജനങ്ങൾക്ക്​ നൽകുമെന്നും തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാൻ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.