ടൊറന്റോ: കാനഡയിലെ ടൊറന്റോ നഗരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശിയായ 21 വയസുകാരന്‍ കാര്‍ത്തിക് വസുദേവാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെയാണ് കാർത്തിക്കിന് വെടിയേറ്റത്. പൊലീസും മോഷ്ടാക്കളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെ പ്രതികള്‍ വെടിയുതിക്കുന്നതിനിടെയാണ് കാര്‍ത്തിക്കിന് വെടിയേറ്റതെന്ന് പറയുന്നു.
സെനെക കോളജിലെ ഒന്നാം സെമസ്റ്റര്‍ മാര്‍ക്കറ്റിംഗ് മാനേജ്മെന്റ് വിദ്യാർഥിയായ കാര്‍ത്തിക് ജോലിക്ക് പോകുന്നതിനിടെയാണ് വെടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ഗ്ലെന്‍ റോഡ് പ്രവേശന കവാടത്തില്‍ വച്ചാണ് കാര്‍ത്തിക്കിന് വെടിയേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ് കൊല്ലപ്പെടുകായായിരുന്നു.
ജനുവരിയിലാണ് കാര്‍ത്തിക്ക് കാനഡയില്‍ എത്തിയത്. കാര്‍ത്തിക്കിന്റെ മരണത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ദു:ഖം രേഖപ്പെടുത്തി. കുടുംബവുമായി സംസാരിക്കുന്നതായും മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
കൊലപാതകത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ദുഃഖം രേഖപ്പെടുത്തി. കുടുംബത്തിന് അദ്ദേഹം അനുശോചനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.