Posted On
date_range Updated On
date_range ചൈനയിൽ കാട്ടുതീ; 19 മരണം
ബീജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ കാട്ടുതീയിൽ 18 അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ 19 പേർ മരിച്ചു. തീയണക്കുന്നതിനിടെ പെട്ടെന്ന് കാറ്റിെൻറ ദിശ മാറി ഇവർ തീയിലകപ്പെടുകയായിരുന്നു.
തിങ്കളാഴ്ച ഉച്ച 3.51ന് പ്രദേശത്തെ ഫാമിലാണ് ആദ്യം തീ പിടിച്ചത്. ശക്തമായ കാറ്റിൽ സമീപെത്ത മലകളിലേക്ക് തീ പടരുകയായിരുന്നുവെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അഗ്നിശമന സേനാംഗങ്ങൾക്ക് വഴിയൊരുക്കിയ ഫാം തൊഴിലാളിയാണ് മരിച്ച മറ്റൊരാൾ. രക്ഷാപ്രവർത്തനത്തിന് മുന്നൂറിലധികം അഗ്നിശമന സേനാംഗങ്ങളെയും 700 സൈനികരെയും അയച്ചതായും തീപിടിത്തത്തിെൻറ കാരണം അന്വേഷിക്കുകയാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഒരു വർഷം മുമ്പ് ഇതേ പ്രവിശ്യയിൽ കാട്ടുതീ കെടുത്തുന്നതിനിടെ 27 അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ 30 പേർ മരണപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.