തായ്‍വാന് സമീപം 19 ചൈനീസ് യുദ്ധവിമാനവും ഏഴ് യുദ്ധക്കപ്പലും

തായ്പേയ്: 19 ചൈനീസ് യുദ്ധവിമാനവും ഏഴ് യുദ്ധക്കപ്പലും വ്യാഴാഴ്ച നിയന്ത്രണരേഖ ലംഘിച്ച് പ്രവേശിച്ചതായി തായ്‍വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

തുടർന്ന് തായ്‍വാനും യുദ്ധക്കപ്പലുകളും മേഖലയിലേക്ക് യുദ്ധവിമാനവും അയക്കുകയും വ്യോമപ്രതിരോധ സംവിധാനം സജ്ജമാക്കുകയുംചെയ്തു.

ഫെബ്രുവരിയിൽ ചൈനീസ് യുദ്ധവിമാനങ്ങൾ 253 തവണയും യുദ്ധക്കപ്പലുകൾ 150 തവണയും അതിർത്തിരേഖ ലംഘിച്ചതായാണ് തായ്‍വാന്റെ ആരോപണം. ചൈന ഇതിനോട് പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - 19 Chinese warplanes and 7 warships near Taiwan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.