മെക്സികോ സിറ്റി: തെക്കൻ മെക്സിക്കോയിലെ ഗുറേറ സംസ്ഥാനത്തുണ്ടായ വെടിവെപ്പിൽ മേയർ ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സാൻ മിഗുവെൽ ടോടോലാപ്പൻ നഗരത്തിലെ മേയർ കോൺറാഡോ മെൻഡോസ, മുൻ മേയറും പിതാവുമായ ജുവാൻ മെൻഡോസ എന്നിവരാണ് കൊല്ലപ്പെട്ടത്. കൂടാതെ കൊല്ലപ്പെട്ടവരിൽ 10 പേർ പ്രാദേശിക ഭരണകൂടത്തിലെ അംഗങ്ങളാണെന്ന് ഉദ്യഗസ്ഥർ പറഞ്ഞു.
സംസ്ഥാന ഗവർണർ എവ്‌ലിൻ സൽഗാഡോ പിനേഡ ആക്രമണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. അക്രമം നടത്തിയവർക്ക് കടുത്ത ശിക്ഷ നൽകുമെന്നും പറഞ്ഞു.
മുമ്പും സംസ്ഥാനത്ത് സമാന രീതിയിലുള്ള ആക്രമണങ്ങൾ നടന്നിട്ടുളളതായി ഓഫിസ് വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റവരെ സുരക്ഷാ ഉദ്യോഗസ്ഥർ ആശുപത്രികളിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.