ഫ്രാൻസിൽ വർഷം തോറും നടന്നുവരാറുള്ള തെരുവു സംഗീത മേളക്കിടെ 145 പേരെ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെച്ച് ആക്രമിച്ചതായി റിപ്പോർട്ട്. സംഭവത്തിൽ 12 പേരെ അറസ്റ്റ് ചെയ്തതതായി പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രി ദശലക്ഷക്കണക്കിന് പേരാണ് സംഗീത മേളയിൽ പങ്കെടുക്കാനായി പാരിസിലെ തെരുവുകളിൽ ഒഴുകിയെത്തിയത്. 15, 18 വയസുള്ളവർ പോലും ആക്രമണത്തിന് വിധേയരായതായി റിപ്പോർട്ടുണ്ട്.
മയക്കുമരുന്ന് മാഫിയ സംഘങ്ങളാണോ ഇത്തരത്തിൽ ഒരു ആക്രമണത്തിന് പിന്നിലുള്ളതെന്ന് വ്യക്തമല്ല. ഇക്കാര്യം അന്വേഷിച്ചുവരികയാണ്. അക്രമത്തിനിരയായവരിൽ കുറേ പേർ വിഷാംശം ഉള്ളിലെത്തിയിട്ടുണ്ടോ എന്നറിയുന്നതിനുള്ള ടോക്സിക്കോളജി പരിശോധനക്കും വിധേയരായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.