Posted On
date_range Updated On
date_range അഫ്ഗാന്‍ വ്യോമാക്രമണത്തില്‍ 13 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 13 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെടുകയും എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തഖാര്‍ പ്രവിശ്യയിലെ തലേഖാന്‍ നഗരത്തിലാണ് അഫ്ഗാന്‍ വ്യോമസേന (എ.എ.എഫ്) ആക്രമണം നടത്തിയത്.
അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം അഫ്ഗാന്‍ പ്രതിരോധ മന്ത്രി ബിസ്മില്ലാ മുഹമ്മദിക്കെതിരെ വധശ്രമം നടന്നിരുന്നു.
അഫ്ഗാന്‍ സര്‍ക്കാറിലെ നേതാക്കള്‍ക്കെതിരെ ഇനിയും ആക്രമണമുണ്ടാകുമെന്ന് താലിബാന്‍ പറഞ്ഞിരുന്നു.
അതേസമയം, അഫ്ഗാനിലെ താലിബാന്‍ ആക്രമണത്തില്‍ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ ഇന്ന് യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.