കാനഡയുടെ കിഴക്കൻ തീരത്ത് സ്പാനിഷ് മത്സ്യബന്ധനബോട്ട് മുങ്ങി പത്ത് പേർ മരിച്ചു

ഒട്ടാവ: കാനഡയുടെ കിഴക്കൻ തീരത്ത് സ്പാനിഷ് മത്സ്യബന്ധനബോട്ട് മുങ്ങി പത്ത് പേർ മരിച്ചു. 11 പേരെ കാണാതായി. ചൊവ്വാഴ്ചയായിരുന്നു അപകടം. മൂന്നുപേരെ രക്ഷിച്ചതായി കാനഡ ജോയിന്റ് റെസ്‌ക്യു കോ ഓർഡിനേഷൻ സെന്റർ അറിയിച്ചു.

വില്ല ഡി പിറ്റാൻക്സോ എന്ന മത്സ്യബന്ധന ബോട്ടിൽ 24 പേരാണ് ഉണ്ടായിരുന്നത്. രക്ഷപ്പെട്ടവരെ കനേഡിയൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ വഴി സുരക്ഷിത സ്ഥാനത്തെത്തിച്ചു. പ്രദേശത്ത് മോശം കാലാവസ്ഥയാണ്. അതിനാൽ രക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള സാധ്യത കുറവാണെന്ന് അധികൃതർ അറിയിച്ചു. ന്യൂഫൗണ്ട്ലാൻഡിന് കിഴക്ക് 250 നോട്ടിക്കൽ മൈൽ കിഴക്കാണ് ബോട്ട് മുങ്ങിയത്.

16 സ്പാനിഷ് പൗരന്മാരും അഞ്ച് പെറുവിയക്കാരും മൂന്ന് ഘാനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നതെന്ന് സ്പെയിൻ ഗതാഗത മന്ത്രാലയം അറിയിച്ചു. ബോട്ട് മറിയാനുള്ള കാരണം എന്താണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

Tags:    
News Summary - 10 Dead, 11 Missing As Spanish Fishing Vessel Sinks in Canada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.