അമേരിക്കയിലെ ലോവയിൽ സ്കൂളിന് പുറത്ത് വെടിവെപ്പ്; 15കാരൻ കൊല്ലപ്പെട്ടു

ലോവ: അമേരിക്കയിലെ ലോവയിൽ സ്കൂളിന് പുറത്തുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് ഗുരുതര പരിക്ക്. 15 വയസുകാരനാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ 16കാരനും 18കാരനും ആശുപത്രിയിൽ ചികിത്സയിലാണ്. ഡെസ് മൊയിൻസ് നഗരത്തിലെ ഈസ്റ്റ് ഹൈസ്കൂളിന് പുറത്താണ് വെടിവെപ്പുണ്ടായത്. കൊലയാളിയെ പൊലീസ് പിടികൂടി.

പ്രാദേശിക സമയം ഉച്ചക്ക് 2.50നാണ് ദാരുണ സംഭവം നടക്കുന്നത്. വെടിവെപ്പിന് പിന്നാലെ സ്കൂൾ കെട്ടിടത്തിലേക്കുള്ള പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തി. സ്ഥലത്ത് പരിശോധന പൂർത്തിയാക്കിയ ശേഷമാണ് വിദ്യാർഥികളെ സ്കൂളിൽ നിന്ന് പുറത്തെത്തിച്ചത്.

സംഭവത്തിൽ വിശദ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു. 

Tags:    
News Summary - 1 dead, 2 wounded in shooting outside high school in US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.