അ​നു​ഭ​വ​ങ്ങ​ളി​ൽനി​ന്ന് ഒ​ന്നും പ​ഠി​ക്കാ​ത്ത​വ​ർ

അ​നു​ഭ​വ​മാ​ണ് ഏ​റ്റ​വും വ​ലി​യ ഗു​രു​വെ​ന്ന​ത് ഒ​രു ആ​പ്തവാ​ച​കം മാ​ത്ര​മ​ല്ല, സ​ത്യ​പ്ര​സ്താ​വ​നകൂ​ടി​യാ​ണ്. വി​വേ​ക​മു​ള്ള​വ​ർ അ​നു​ഭ​വ​ങ്ങ​ളി​ൽനി​ന്ന് പ​ഠി​ക്കും, അ​ത​നു​സ​രി​ച്ച് കാ​ര്യ​ങ്ങ​ൾ ആ​സൂ​ത്ര​ണംചെ​യ്യും. എ​ന്നാ​ൽ, മ​ല​യാ​ളി ഇ​ക്കാ​ര്യ​ത്തി​ൽ പ​ല​പ്പോ​ഴും അ​പ​വാ​ദ​മാ​ണ്. അ​നു​ഭ​വ​ങ്ങ​ളി​ൽനി​ന്ന് പ​ഠി​ക്കി​ല്ല എ​ന്നുമാ​ത്ര​മ​ല്ല, ആ ​അ​നു​ഭ​വ​ങ്ങ​ളെ ഗൗ​നി​ക്ക​പോ​ലു​മി​ല്ല. എ​ന്നി​ട്ടോ? വീ​ണ്ടും വീ​ണ്ടും ന​ഷ്ട​വും നാ​ശ​വും വ​രു​ത്തി​വെക്കും. അ​ത്ത​ര​മൊ​രു ദു​ര​ന്ത​മാ​യ, തൃ​ശൂ​രി​ലെ വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ ‘തു​ട​ക്കം’ എ​ഴു​തു​മ്പോ​ഴും പൂ​ർ​ണ​മാ​യി വ്യ​ക്ത​മ​ല്ല.

ഏ​പ്രി​ൽ 21ന് ​തൃ​ശൂ​ർപൂ​ര​ത്തി​ന് വെ​ടി​ക്കെ​ട്ട് സാ​മ​ഗ്രി​ക​ൾ നി​ർ​മി​ക്കു​ന്ന അ​ഞ്ച് നി​ർ​മാ​ണ​പ്പു​ര​ക​ളി​ലു​ണ്ടാ​യ വ​ൻ സ്ഫോ​ട​ന​ത്തി​ൽ 13 പേ​രാ​ണ് മ​രി​ച്ച​ത്. തി​രു​വ​മ്പാ​ടി ദേ​വ​സ്വം ബോ​ർ​ഡി​നു​വേ​ണ്ടി വെ​ടി​​ക്കെ​ട്ട് സാ​മ​ഗ്രി​ക​ൾ നി​ർ​മി​ക്കു​ന്ന തൃ​​ശൂ​രി​ലെ മു​ണ്ട​ത്തി​ക്കോ​ടു​ള്ള പ​ട​ക്ക​പ്പു​ര​ക​ളി​ലാ​ണ് പൊ​ട്ടി​ത്തെ​റിയു​ണ്ടാ​യ​ത്. ഏ​പ്രി​ൽ 24ന് ​ന​ട​ക്കേ​ണ്ട തൃ​ശൂ​ർപൂ​ര​ത്തി​ന്റെ സാ​മ്പി​ൾ വെ​ടി​ക്കെ​ട്ടി​നു​വേ​ണ്ടി പ​ട​ക്ക​ക്കോ​പ്പു​ക​ൾ ഒ​രു​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം.​ ത​മി​ഴ്നാ​ട്ടി​ലെ വി​രു​തു​ന​ഗ​ർ ക​ട്ട​നാ​ർ​പ​ട്ടി​യി​ൽ 25 പേ​രു​ടെ ദാ​രു​ണ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെ​ടി​ക്കെ​ട്ട് ദു​ര​ന്തം ന​ട​ന്നി​ട്ട് അ​ധി​കം ദി​വ​സ​മാ​യി​ട്ടി​ല്ല എ​ന്ന​തും ഓ​ർ​ക്ക​ണം.​ ര​ണ്ടാ​ഴ്ച മു​മ്പേ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കു​ന്ദ​മം​ഗ​ല​ത്തി​ന​ടു​ത്ത കു​രി​ക്ക​ത്തൂ​രി​ൽ പ​ട​ക്ക​നി​ർ​മാ​ണ​ത്തി​നി​ടെ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യി ര​ണ്ടു​പേ​ർ മ​ര​ിച്ചി​രു​ന്നു.

യ​ഥാ​ർ​ഥ​ത്തി​ൽ കേ​ര​ള​ത്തി​ൽ പ​ട​ക്ക​നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി നീ​ളു​ക​യാ​ണ്. ര​ണ്ട് പ​തി​റ്റാ​ണ്ടി​നി​ടെ 800 വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന​ത​ായാ​ണ് ക​ണ​ക്ക്. അ​തി​ൽ 400 പേ​ർക്ക് മ​രണം സംഭവിക്കുകയോ അം​ഗ​ഭം​ഗം വ​രുക​യോ ചെ​യ്തു. 2016 ഏ​പ്രി​ലി​ൽ കൊ​​ല്ലം പു​​റ്റി​​ങ്ങ​​ൽ വെ​​ടി​​ക്കെ​​ട്ട് ദു​​ര​​ന്ത​ത്തി​ൽ മ​രി​ച്ച​ത് 106 പേ​രാ​ണ്. 1952 ജ​​നു​​വ​​രി 14ന് ​​പ​​ക​​ല്‍ മൂ​​ന്നി​​ന് ശ​​ബ​​രി​​മ​​ല​​യി​​ല്‍ ഉ​​ണ്ടാ​​യ ക​​രി​​മ​​രു​​ന്ന് സ്‌​​ഫോ​​ട​​ന​ത്തി​ൽ 68 പേ​ർ​ മ​രി​ച്ചു. ചെ​​റി​​യ 54 അ​​പ​​ക​​ട​​ങ്ങ​​ളി​​ലാ​​യി 180ല​​ധി​​കം പേ​​ർ​​ക്കും ജീ​​വ​​ൻ ന​​ഷ്ട​​മാ​​യി​​ട്ടു​​ണ്ട്.

തൃ​ശൂ​രി​ലും അ​പ​ക​ടം ആ​ദ്യ​ത്തേ​ത​ല്ല. 1978 തൃ​​ശൂ​​ര്‍പൂ​​ര​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് കു​​ഴി​​യ​​മി​​ട്ട് ല​​ക്ഷ്യം തെ​​റ്റി ആ​​ള്‍ക്കൂ​​ട്ട​​ത്തി​​ല്‍ പ​​തി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​ത്തി​ൽ എ​ട്ടു​പേ​രാ​ണ് മ​രി​ച്ച​ത്. 2006 തൃ​​ശൂ​​ര്‍ പൂ​​ര​​ത്തി​​ന് ത​​യാ​​റാ​​ക്കി​​യ വെ​​ടി​​ക്കെ​​ട്ട് സാ​​മ​​ഗ്രി​​ക​​ള്‍ സൂ​​ക്ഷി​​ക്കു​​ന്നി​​ട​​ത്തു​​ണ്ടാ​​യ അ​​പ​​ക​​ട​ത്തി​ൽ ഏഴു​ പേ​രും മ​രി​ച്ചി​രു​ന്നു.

ഈ ​വെ​ടി​ക്കെ​ട്ട്/പ​ട​ക്ക നി​ർ​മാ​ണ അ​പ​ക​ട​ങ്ങ​ൾ​ക്കെ​ല്ലാം പൊ​തു​വാ​യ ചി​ല കാ​ര്യ​ങ്ങ​ളു​ണ്ട്. 1. മ​തി​യാ​യ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​ത്ത​ത്. 2. നി​ർ​മാ​ണശാ​ല​ക​ളി​ൽ രാ​സ​വ​സ്തു​ക്ക​ളും മ​റ്റ് അ​സം​സ്കൃ​തവ​സ്തു​ക്ക​ളും സൂ​ക്ഷി​ക്കു​ന്ന​തി​ലും പ​ട​ക്ക​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ലു​മു​ള്ള ലാ​ഘ​വ​ത്വം 3. അ​​ശ്ര​ദ്ധ. 4. അ​ധി​കാ​രി​ക​ൾ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ൽ വ​രു​ത്തു​ന്ന വീ​ഴ്ച. 5. ചൂ​ടു​കാ​ല​ത്തെ അ​ന്ത​രീ​ക്ഷ പ്ര​ശ്നം. 6. വെ​ടി​ക്കെ​ട്ട് സാ​മ​ഗ്രി​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​ക്കു​റവ്. 7. ആ​ള്‍ക്കൂ​ട്ട​വും വെ​ടി​ക്കെ​ട്ട് പു​ര​യും ത​മ്മി​ലു​ള്ള അ​ക​ലം പാ​ലി​ക്കാ​ത്ത​ത്. 8. പ​ട​ക്ക നി​ർമാ​ണമു​റി​ക​ൾക്ക് ജോ​ലി​ക്കാ​രെ​യും സ്ഫോ​ട​നശേ​ഷി​യു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ളെ​യും ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന​ത്ര വി​സ്താ​ര​മി​ല്ലാ​ത്തത്. 9 പ്ര​വ​ർ​ത്ത​നപ​രി​ച​യ അ​ഭാ​വം. 10. നി​ശ്ചി​ത സ​മ​യം പാ​ലി​ക്കാ​ൻ​വേ​ണ്ടി​യു​ള്ള തി​ര​ക്കി​ട്ട പ്ര​വ​ർ​ത്ത​നം. 11 ര​ക്ഷാപ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത.

ഒ​ര​ു വ​ശ​ത്ത് ക​രി​മ​രു​ന്ന് പ്ര​യോ​ഗ​ങ്ങ​ൾ​ക്കും ആ​ന​ക​ളെ അ​ണി​നി​ര​ത്തു​ന്ന​തി​നു​മെ​തി​രെ പ​ല കോ​ണു​ക​ളി​ൽനി​ന്നും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു​വ​രു​ന്നു​ണ്ട് എ​ന്ന​തുകൂ​ടി ക​ണ​ക്കി​ലെ​ടു​ക്ക​ണം. പ​ക്ഷേ, ഇ​വി​ടെ ആ​ദ്യം വേ​ണ്ട​ത് ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കു​ക എ​ന്ന​താ​ണ്. അ​തി​ന് അ​നു​ഭ​വ​ങ്ങ​ളി​ൽനി​ന്ന് പ​ഠി​ക്ക​ണം. വീ​ഴ്ച​ക​ൾ തി​രു​ത്ത​ണം. പ​ട​ക്ക​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള​താ​ണെ​ങ്കി​ൽ, അ​ത് തു​ട​ര​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ ഇ​നി​യും പ​ട​ക്ക​ശാ​ല​ക​ളി​ലെ ദു​ര​ന്തം ഒ​ട്ട​ു​മേ ആ​വ​ർ​ത്തി​ക്കാ​ത്ത അ​വ​സ്ഥ സം​ജാ​ത​മാ​ക്ക​ണം. അ​തി​ൽ സു​പ്ര​ധാ​ന പ​ങ്ക് ഉ​ത്സ​വ​/​പൂ​ര പ്രേ​മി​ക​ൾ​ക്കാ​ണ്. ആ​ളു​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ ച​വി​ട്ടി​നി​ന്ന് എ​ന്താ​ണ് ആ​ഘോ​ഷി​ക്കു​ക.


Tags:    
News Summary - Those who learn nothing from experiences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.