പൗ​ര​ത്വ​ത്തെ​ക്കു​റി​ച്ച് ത​ന്നെ

മോ​ദി​യും ഹി​ന്ദു​ത്വ​യും ഭ​രി​ക്കു​ന്ന രാ​ജ്യ​ത്തി​ൽ പൗ​ര​ത്വംത​ന്നെ​യാ​കും ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം എ​ന്ന് വ​ള​രെ മു​ന്നേ സാ​മൂ​ഹിക-​രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ആ​രാ​ണ് ഈ ​രാ​ജ്യ​ത്തെ പൗ​ര​ർ എ​ന്ന് ഹി​ന്ദു​ത്വത​ന്നെ നി​ശ്ച​യി​ക്കു​ന്ന കാ​ല​മാ​ണ് വ​ന്നുകൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​വ​രെ എ​തി​ർ​ക്കു​ന്ന​വ​രെ​ല്ലാം രാ​ജ്യ​വി​രു​ദ്ധ​ർ, ‘വി​ദേ​ശ’​പൗ​ര​ർ. അ​വ​രീ രാ​ജ്യ​ത്ത് ജീ​വി​ക്കാ​ൻപോ​ലും അ​ർ​ഹ​ര​ല്ല​ത്രേ! അ​നു​ദി​നം അ​പാ​യ സൂ​ച​ന​ കൂ​ടു​ത​ൽ വെ​ളി​വാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

‘ദ ​ടെ​ല​ിഗ്രാ​ഫ്’ മു​ൻ പ​ത്രാ​ധി​പ​ർ ആ​ർ. രാ​ജ​ഗോ​പാ​ൽ എ​ന്നും മോ​ദി​സം​ഘ​ത്തി​ന്റെ ശ​ത്രു​പ​ട്ടി​ക​യി​ലു​ള്ള​യാ​ളാ​ണ്. അ​തി​നാ​ൽത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്റെ പേ​ര് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്നു വെ​ട്ടി​യി​രി​ക്കു​ന്നു. പോ​രാ​ഞ്ഞി​ട്ട് കു​പ്ര​സി​ദ്ധ​മാ​യ പ്ര​ത്യേ​ക തീ​വ്ര​പ​രി​ശോ​ധ​ന​ക്കു ശേ​ഷ​മു​ള്ള പ​ട്ടി​ക​യി​ൽ പേ​രി​ല്ലാ​ത്ത കാ​ര​ണം പ​റ​ഞ്ഞ് അ​ദ്ദേ​ഹ​ത്തി​ന്റെ പാ​സ്പോ​ർ​ട്ട് പു​തു​ക്കാ​നും അ​ധി​കൃ​ത​ർ ത​ട​സ്സ​വാ​ദ​മു​ന്ന​യി​ച്ചി​രി​ക്കു​ന്നു.കൊ​ൽ​ക്ക​ത്ത​യി​ലെ ബാ​ളി​ഗ​ഞ്ച് നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ പ​തി​വാ​യി വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തിവ​ന്ന​ വ്യ​ക്തി​യാ​ണ് മ​ല​യാ​ളികൂ​ടി​യാ​യ രാ​ജ​ഗോ​പാ​ൽ.

പാ​സ്പോ​ർ​ട്ട് പൗ​ര​ത്വ​ത്തി​നു​ള്ള രേ​ഖ​യ​ല്ല എ​ന്നു സു​പ്രീം​കോ​ട​തി​യി​ൽ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​യി​രി​ക്കെ​യാ​ണ് എ​സ്.​ഐ.​ആ​റി​ന്റെ മ​റ​വി​ൽ രാ​ജ​ഗോ​പാ​ലി​ന്റെ പാ​സ്പോ​ർ​ട്ട് പു​തു​ക്കാ​തെ പി​ടി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന​ത്. പാ​സ്പോ​ർ​ട്ട് പു​തു​ക്കാ​ൻ എ​സ്.​ഐ.​ആ​റി​ൽ പേ​ര് വെ​ട്ടി​യ​തി​നാ​ൽ മെ​ട്രി​ക്കു​ലേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, പി​താ​വി​ന്റെ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ്, പാ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ ഗ്യാ​സ് ബി​ൽ തു​ട​ങ്ങി​യ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ന​ട​പ​ടി​ക്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​യി ബ​യോ​മെ​ട്രി​ക്സു​മെ​ടു​ത്തു. എ​ല്ലാം ക​ഴി​ഞ്ഞ​പ്പോ​ൾ കൊ​ൽ​ക്ക​ത്ത പൊ​ലീ​സ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഓ​ഫി​സി​ലെ​ത്താ​നാ​യി നി​ർ​ദേ​ശം.​ അ​വി​ടെ​യെ​ത്തി​യ​പ്പോ​ൾ എ​സ്.​ഐ.​ആ​റി​ൽ പേ​രി​ല്ലാ​ത്ത​തി​നാ​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് വ​ന്നാ​ല​ല്ലാ​തെ പാ​സ്പോ​ർ​ട്ട് ന​ൽ​കാ​നാ​വി​ല്ലെ​ന്ന് അ​റി​യി​ച്ചു. അ​മേ​രി​ക്ക​യി​ലെ മ​ക്ക​ളെ കാ​ണാ​നു​ള്ള യാ​ത്രാ​രേ​ഖ ഒ​പ്പി​ക്കാ​ൻ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ചെ​ല്ലു​ന്ന രാ​ജ​ഗോ​പാ​ലി​നെ സെ​ക്യൂ​രി​റ്റി ക​ൺ​ട്രോ​ൾ ഓ​ർ​ഗ​നൈ​സേ​ഷ​നി​ലേ​ക്കു പ​റ​ഞ്ഞു​വി​ട്ടു. അ​വി​ടെ​നി​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഓ​ഫി​സി​ലേ​ക്ക്.​ സം​ഭ​വം രാ​ജ്യാ​ന്ത​രത​ല​ത്തി​ൽ വി​വാ​ദ​മാ​യ​തോ​ടെ, ആ​ർ. രാ​ജ​ഗോ​പാ​ലി​ന്‍റെ പാ​സ്പോ​ർ​ട്ട് പു​തു​ക്കി ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. കൊ​ൽ​ക്ക​ത്ത പൊ​ലീ​സ് ‘റീ ​വെ​രി​ഫി​ക്കേ​ഷ​ൻ’ ന​ട​പ​ടി തു​ട​ങ്ങി​യ​താ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഇ​ത് ല​ളി​ത​മാ​യ വി​ഷ​യ​മ​ല്ല, കേ​വ​ലം രാ​ജ​ഗോ​പാ​ലി​ന്റെ പ്ര​ശ്ന​വു​മ​ല്ല. രാ​ജ്യ​ത്തെ​മ്പാ​ടും നി​ര​വ​ധി സാ​ധാ​ര​ണ​ക്കാ​രാ​യ രാ​ജ​ഗേ​ാപാ​ലൻ​മാ​ർ നേ​രി​ടാ​ൻ പോ​കു​ന്ന പ്ര​ശ്ന​ത്തി​ൽ ഒ​ന്നുമാ​ത്ര​മാ​ണി​ത്. രാ​ജ​ഗോ​പാ​ലി​ന് ന​ഷ്ട​മാ​യ​ത് മ​ക​ളു​ടെ വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശ​മാ​ണ്. എ​ന്നാ​ൽ, എ​സ്.​ഐ.​ആ​റി​ൽ പേ​രി​ല്ലാ​ത്ത​തി​നാ​ൽ കു​ഞ്ഞി​ന്റെ ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​വ​രു​ണ്ട്. റേ​ഷ​ൻ റ​ദ്ദാ​ക്ക​പ്പെ​ടു​മെ​ന്ന ഭീ​ഷ​ണി​യി​ൽ ക​ഴി​യു​ന്ന​വ​രു​ണ്ട്, ത​ങ്ങ​ളെ ഏ​ത് സ​മ​യ​വും പൊ​ലീ​സ് പി​ടി​ച്ചു​കൊ​ണ്ടു​പോ​കു​മെ​ന്ന ഭ​യ​ക്കു​ന്ന​വ​രു​ണ്ട്. ചി​ല​രാ​ക​ട്ടെ, അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ച് ട്രൈ​ബ്യൂ​ണ​ലി​ന്റെ ദ​യ​ക്കു കാ​ത്തി​രി​ക്കു​ന്നു​ണ്ട്. പ​ശ്ചി​മ​ ബം​ഗാ​ളി​ൽ 27 ല​ക്ഷം ആളുകളുടെ പേ​രാ​ണ് എ​സ്.​ഐ.​ആ​റി​ലൂ​ടെ വെ​ട്ടി​മാ​റ്റി​യ​ത്.

എ​സ്.​ഐ.​ആ​ർ വോ​ട്ട​ർ​പ​ട്ടി​ക ശു​ദ്ധീ​ക​ര​ണ​ത്തി​നാ​ണെ​ന്നാ​ണ് യൂ​നി​യ​ൻ സ​ർ​ക്കാ​ർ വാ​ദി​ച്ച​ത്. സു​പ്രീം​കോ​ട​തി അ​ത് അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, അ​ത​ല്ല ല​ക്ഷ്യ​മെ​ന്ന് സു​വ്യ​ക്തം. എ​ന്താ​ണ് പൗ​ര​ത്വം തെ​ളി​യി​ക്കാ​നു​ള്ള ആ​ധി​കാ​രി​ക രേ​ഖ എ​ന്ന​തി​ൽപോ​ലും വ്യ​ക്ത​തയി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ് രാ​ജ്യ​ത്ത്.​ ഫ​ല​ത്തി​ൽ പൗ​ര​ത്വം ത​ന്നെ പ്ര​ശ്ന​ഭ​രി​ത​മാ​യി​രി​ക്കു​ന്നു. ഇ​ത് കേ​വ​ലം ക്ലറി​ക്ക​ൽ പി​ഴ​യാ​യോ ചി​ല​രു​ടെ വീ​ഴ്ച​യാ​യോ അ​ല്ല കാ​ണേ​ണ്ട​ത്. രാ​ജ്യംത​ന്നെ പ്ര​ശ്ന​ത്തി​നു​ള്ളി​ലാ​ണ് എ​ന്ന​താ​ണ് സ​ത്യം. ഈ ​രാ​ജ്യ​ത്തെ പൗ​ര​ർ ഒ​ന്നി​ച്ച് പൗ​ര​ത്വ​വി​ഷ​യ​ത്തി​ൽ ശ​ബ്ദ​മു​യ​ർ​േ​ത്ത​ണ്ട സ​മ​യം എ​ന്നേ ക​ഴി​ഞ്ഞി​രി​ക്കു​ന്നു.

Tags:    
News Summary - The Weaponization of Citizenship in Modi’s India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.