ന​റും പാ​ണ​ൽ

കു​ട്ടി​ക്കാ​ല​ത്ത് അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ഇ​ട​വ​ഴി​ക​ളി​ൽ​ക്കൂ​ടി അ​ല​ഞ്ഞു​ന​ട​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഇ​രു​വ​ശ​ങ്ങ​ളി​ൽ​നി​ന്നും വ​ഴി​യി​ലേ​ക്ക് ത​ല​നീ​ട്ടു​ന്ന ചെ​ടി​ക​ളു​ടെ ഇ​ല​ക​ൾ നു​ള്ളി​യെ​ടു​ത്ത് മ​ണ​ത്തു​നോ​ക്കു​ക അ​ക്കാ​ല​ത്ത് പ​തി​വാ​യി​രു​ന്നു. ഉ​റി​തൂ​ക്കി​യെ​യും കാ​ട്ടു​നാ​ര​ക​ത്തെ​യും, കാ​ട്ടി​തു​ള​സി​യെ​യും മ​റ്റ​നേ​കം ചെ​റു​സ​സ്യ​ങ്ങ​ളെ​യും അ​ന്ന് തി​രി​ച്ച​റി​ഞ്ഞി​രു​ന്ന​ത് അ​വ​യു​ടെ സ​വി​ശേ​ഷ​മാ​യ ഗ​ന്ധ​ങ്ങ​ൾ​കൊ​ണ്ടാ​യി​രു​ന്നു. ക​ണ്ണു​കെ​ട്ടി, ഇ​ല​ക​ൾ ഞെ​ര​ടി മ​ണ​ത്തു​നോ​ക്കി സ​സ്യ​മേ​താ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന ചി​ല...

കു​ട്ടി​ക്കാ​ല​ത്ത് അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ഇ​ട​വ​ഴി​ക​ളി​ൽ​ക്കൂ​ടി അ​ല​ഞ്ഞു​ന​ട​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഇ​രു​വ​ശ​ങ്ങ​ളി​ൽ​നി​ന്നും വ​ഴി​യി​ലേ​ക്ക് ത​ല​നീ​ട്ടു​ന്ന ചെ​ടി​ക​ളു​ടെ ഇ​ല​ക​ൾ നു​ള്ളി​യെ​ടു​ത്ത് മ​ണ​ത്തു​നോ​ക്കു​ക അ​ക്കാ​ല​ത്ത് പ​തി​വാ​യി​രു​ന്നു. ഉ​റി​തൂ​ക്കി​യെ​യും കാ​ട്ടു​നാ​ര​ക​ത്തെ​യും, കാ​ട്ടി​തു​ള​സി​യെ​യും മ​റ്റ​നേ​കം ചെ​റു​സ​സ്യ​ങ്ങ​ളെ​യും അ​ന്ന് തി​രി​ച്ച​റി​ഞ്ഞി​രു​ന്ന​ത് അ​വ​യു​ടെ സ​വി​ശേ​ഷ​മാ​യ ഗ​ന്ധ​ങ്ങ​ൾ​കൊ​ണ്ടാ​യി​രു​ന്നു. ക​ണ്ണു​കെ​ട്ടി, ഇ​ല​ക​ൾ ഞെ​ര​ടി മ​ണ​ത്തു​നോ​ക്കി സ​സ്യ​മേ​താ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന ചി​ല ക​ളി​ക​ളും അ​ന്നു​ണ്ടാ​യി​രു​ന്നു. ഗ​ന്ധം​കൊ​ണ്ട് ഹൃ​ദി​സ്ഥ​മാ​ക്കി​യി​രു​ന്ന ചെ​ടി​ക​ളി​ൽ ന​റും പാ​ണ​ലി​ന്റെ ന​റു​മ​ണം ഇ​പ്പോ​ഴും മൂ​ക്കി​ൻ​തു​മ്പ​ത്ത് അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്.

ദ​ക്ഷി​ണേ​ന്ത്യ​യി​ലെ​യും ശ്രീ​ല​ങ്ക​യി​ലെ​യും ഒ​രു സ്ഥാ​നി​ക (endemic) സ​സ്യ​മാ​ണ് ന​റും പാ​ണ​ൽ. ഉ​യ​രം കു​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇ​ല​പൊ​ഴി​യും വ​ന​ങ്ങ​ളി​ലും ഇ​ട​നാ​ട​ൻ ചെ​ങ്ക​ൽ കു​ന്നു​ക​ളി​ലും കാ​വു​ക​ളി​ലും നാ​ട്ടി​ട​വ​ഴി​ക​ളി​ലും കാ​ണ​പ്പെ​ടു​ന്ന പ​ട​ർ​ന്നു​വ​ള​രു​ന്ന കു​റ്റി​ച്ചെ​ടി. മൂ​പ്പെ​ത്തി​യ ത​ണ്ടു​ക​ൾ​ക്ക് ഇ​രു​ണ്ട​നി​റ​വും ഇ​ളം ത​ണ്ടു​ക​ൾ​ക്ക് പ​ച്ച​നി​റ​വു​മാ​ണ്. 13-16 സെ​ന്റി​മീ​റ്റ​ർ നീ​ള​വും 4-5 സെ​ന്റി​മീ​റ്റ​ർ വീ​തി​യു​മു​ള്ള ഇ​ല​ക​ൾ ഏ​കാ​ന്ത​ര ക്ര​മ​ത്തി​ലാ​ണ്. ന​വം​ബ​ർ മു​ത​ൽ മാ​ർ​ച്ച് വ​രെ​യാ​ണ് പ്ര​ധാ​ന​മാ​യും പൂ​ക്കു​ന്ന​ത്. ഇ​ല​യി​ടു​ക്കു​ക​ളി​ലോ ശാ​ഖാ​ഗ്ര​ങ്ങ​ളി​ലോ ആ​ണ് പൂ​ക്ക​ൾ ഉ​ണ്ടാ​കു​ന്ന​ത്. ക​ട്ടി​യു​ള്ള വി​ദ​ള​ങ്ങ​ളോ​ടു​കൂ​ടി​യ പൂ​ക്ക​ൾ​ക്ക് ആ​റു ദ​ള​ങ്ങ​ൾ ഉ​ണ്ട്. ദ​ള​ങ്ങ​ൾ​ക്ക് ക​ടു​ത്ത ഓ​റ​ഞ്ചു നി​റ​മോ ചു​വ​പ്പു നി​റ​മോ ആ​ണ്. ദി​വ​സ​ങ്ങ​ളോ​ളം കൊ​ഴി​യാ​തെ നി​ൽ​ക്കു​ന്ന പൂ​ക്ക​ൾ ഏ​റെ ഭം​ഗി​യു​ള്ള​താ​ണ്. പ്ര​ക​ട​മ​ല്ലാ​ത്ത​വി​ധ​മാ​ണ് കേ​സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ദീ​ർ​ഘ ഗോ​ളാ​കൃ​തി​യി​ലു​ള്ള അ​നേ​കം ഫ​ല​ങ്ങ​ളു​ള്ള സം​യു​ക്ത ഫ​ല​ങ്ങ​ളാ​ണ് ഇ​തി​നു​ണ്ടാ​കു​ന്ന​ത്. കാ​യ​ക​ൾ മൂ​പ്പെ​ത്തു​ന്ന​തോ​ടെ മ​ഞ്ഞ​യും പി​ന്നീ​ട് ചു​വ​പ്പു​മാ​യി​ത്തീ​രു​ന്നു.

കൂ​രി, ചൂ​തും​കു​ല, വ​ള്ളി​ക്കൂ​രി, വ​ള്ളി​പ്പാ​ണ​ൽ എ​ന്നീ പേ​രു​ക​ളി​ലും അ​റി​യ​പ്പെ​ടു​ന്ന ഈ ​സ​സ്യ​ത്തി​ന്റെ ശാ​സ്ത്രീ​യ​നാ​മം Uvaria narum എ​ന്നാ​ണ്.

 

കാ​യ്ക​ൾ കു​ല​പോ​ലെ​യു​ള്ള​തി​നാ​ൽ മു​ന്തി​രി​ക്കു​ല പോ​ലു​ള്ള​ത് എ​ന്ന​ർ​ഥ​മു​ള്ള ലാ​റ്റി​ൻ പ​ദ​മാ​ണ് ജ​നു​സ്സ് പേ​രാ​യി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ന​റും പാ​ണ​ൽ എ​ന്ന മ​ല​യാ​ള വാ​ക്കി​ന്റെ ആ​ദ്യ​ഭാ​ഗ​മാ​ണ് സ്പീ​ഷീ​സ് നാ​മ​മാ​യ ‘narum’

(ഇ​ല​ക​ൾ ഞെ​ര​ടി​യാ​ൽ ന​റു​മ​ണം ഉ​ള്ള​തി​നാ​ലാ​ണ് ന​റും പാ​ണ​ൽ എ​ന്ന പേ​രു​ള്ള​ത്) South Indian Uvaria എ​ന്നാ​ണ് ഇം​ഗ്ലീ​ഷ് പേ​ര്. സം​സ്കൃ​ത​ത്തി​ൽ നീ​ല​വ​ല്ലീ എ​ന്ന​റി​യ​പ്പെ​ടു​ന്നു.

പ​ണ്ടു​കാ​ലം മു​ത​ൽ​ത​ന്നെ ഔ​ഷ​ധാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന ഇ​തി​ന്റെ ഔ​ഷ​ധ​ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ഹോ​ർ​ത്തൂ​സ് മ​ല​ബാ​റി​ക്കു​സ് എ​ന്ന ഗ്ര​ന്ഥ​ത്തി​ന്റെ ര​ണ്ടാ​മ​ത്തെ വാ​ല്യ​ത്തി​ൽ (1679) പ​രാ​മ​ർ​ശ​മു​ണ്ട്: ‘‘ഈ ​ചെ​ടി വാ​ത വേ​ദ​ന​ക​ൾ​ക്ക് ന​ല്ല​താ​ണ്. ഇ​തി​ന്റെ ക​ഷാ​യം​കൊ​ണ്ട് മേ​ൽ ക​ഴു​കു​ന്ന​ത് ഗ​ർ​ഭി​ണി​ക​ൾ​ക്ക് ഗു​ണ​ക​ര​മാ​ണ്. വേ​ര് പൊ​ടി​ച്ച് വെ​ള്ളം ചേ​ർ​ത്ത് കു​ഴ​മ്പു​രൂ​പ​ത്തി​ൽ പു​ര​ട്ടി​യാ​ൽ വാ​യ്ക്ക​ക​ത്തെ പൊ​ള്ള​ൽ ശ​മി​പ്പി​ക്കും. വേ​രി​ൽ നി​ന്നെ​ടു​ക്കു​ന്ന തൈ​ലം ക​ര​ൾ പു​ക​ച്ചി​ൽ ശ​മി​പ്പി​ക്കു​ന്നു. വാ​യ് പു​ണ്ണും വാ​യ്നാ​റ്റ​വും ശ​മി​പ്പി​ക്കു​ന്നു.”

വ​ള്ളി​ക്കൊ​ട്ട​യു​ണ്ടാ​ക്കാ​ൻ ഇ​തി​ന്റെ വ​ള്ളി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.

വ​ര​യ​ൻ വാ​ൾ​വാ​ല​ൻ, വി​റ​വാ​ല​ൻ, നീ​ല​ക്കു​ടു​ക്ക എ​ന്നീ ചി​ത്ര​ശ​ല​ഭ​ങ്ങ​ളു​ടെ ലാ​ർ​വാ ഭ​ക്ഷ​ണ സ​സ്യ​മാ​ണ്. അ​തി​നാ​ൽ ശ​ല​ഭോ​ദ്യാ​ന​ങ്ങ​ളി​ൽ വെ​ച്ചു​പി​ടി​പ്പി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​ണ്. വി​ത്തു​ക​ൾ ശേ​ഖ​രി​ച്ച് പാ​കി മു​ള​പ്പി​ച്ച് പ​റി​ച്ചു​ന​ടാ​വു​ന്ന​താ​ണ്.

Tags:    
News Summary - Scent Memory and Medicine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.