വി​ളാ​ർ​മ​രം

ഏ​താ​ണ്ട് മൂ​ന്നു വ​ർ​ഷം മു​മ്പ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ന​ന്ദി​കു​ന്നു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് വ​ഴി​യ​രി​കി​ൽ വി​ൽ​ക്കാ​നാ​യി വെ​ച്ചി​രി​ക്കു​ന്ന മ​ങ്ങി​യ നി​റ​മു​ള്ള പ​ഴ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. കൂ​വ​ള​ക്കാ​യ പോ​ലെ​യു​ള്ള അ​വ വി​ളാ​ർ മ​ര​ത്തി​ന്റേ​താ​യി​രു​ന്നു. അ​വി​ടെ​യു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലും ചി​ല അ​നു​ഷ്ഠാ​ന​ങ്ങ​ളി​ലും ഇ​തു​പ​യോ​ഗി​ക്കു​ന്നു​ണ്ട​ത്രെ. ഇ​ന്തോ-​മ​ലേ​ഷ്യ​ൻ മേ​ഖ​ല​യി​ൽ വ​ള​രു​ന്ന ഒ​രു ഇ​ട​ത്ത​രം മ​ര​മാ​ണ് വി​ളാ​ർ​മ​രം. 20 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ വ​ള​രാ​റു​ണ്ട്. പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ വ​ര​ണ്ട ഇ​ല​പൊ​ഴി​യും...

ഏ​താ​ണ്ട് മൂ​ന്നു വ​ർ​ഷം മു​മ്പ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ന​ന്ദി​കു​ന്നു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് വ​ഴി​യ​രി​കി​ൽ വി​ൽ​ക്കാ​നാ​യി വെ​ച്ചി​രി​ക്കു​ന്ന മ​ങ്ങി​യ നി​റ​മു​ള്ള പ​ഴ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. കൂ​വ​ള​ക്കാ​യ പോ​ലെ​യു​ള്ള അ​വ വി​ളാ​ർ മ​ര​ത്തി​ന്റേ​താ​യി​രു​ന്നു. അ​വി​ടെ​യു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലും ചി​ല അ​നു​ഷ്ഠാ​ന​ങ്ങ​ളി​ലും ഇ​തു​പ​യോ​ഗി​ക്കു​ന്നു​ണ്ട​ത്രെ.

ഇ​ന്തോ-​മ​ലേ​ഷ്യ​ൻ മേ​ഖ​ല​യി​ൽ വ​ള​രു​ന്ന ഒ​രു ഇ​ട​ത്ത​രം മ​ര​മാ​ണ് വി​ളാ​ർ​മ​രം. 20 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ വ​ള​രാ​റു​ണ്ട്. പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ വ​ര​ണ്ട ഇ​ല​പൊ​ഴി​യും വ​ന​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്നു. ഔ​ഷ​ധാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ന​ട്ടു​പി​ടി​പ്പി​ക്കാ​റു​മു​ണ്ട്.

ആ​ന്ധ്ര, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ വി​ളാ​ർ​മ​രം കൂ​ടു​ത​ലാ​യി ന​ട്ടു​വ​ള​ർ​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ പൊ​തു​വെ അ​ധി​കം ന​ട്ടു​പി​ടി​പ്പി​ച്ചു കാ​ണാ​റി​ല്ല. പൊ​തു​വെ പു​ണ്യ​വൃ​ക്ഷ​മാ​യി ക​രു​ത​പ്പെ​ടു​ന്ന സ​സ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്.

 

ത​ടി​ക്ക് മ​ങ്ങി​യ വെ​ള്ള​നി​റ​മാ​ണ്. ത​ടി​യി​ലും ശാ​ഖ​ക​ളി​ലും കൂ​ർ​ത്ത മു​ള്ളു​ക​ളു​ണ്ട്. 6-7 സെ​ന്റി​മീ​റ്റ​ർ വ​ലു​പ്പ​മു​ള്ള സം​യു​ക്ത​പ​ത്ര​ങ്ങ​ൾ ഏ​കാ​ന്ത​ര​ക്ര​മ​ത്തി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ന്നു. സ​ഹ​പ​ത്ര​ങ്ങ​ൾ 5-7 വ​രെ ഉ​ണ്ടാ​യി​രി​ക്കും. ഇ​വ​ക്ക് 1.3-3.8 സെ​ന്റി​മീ​റ്റ​ർ നീ​ള​വും 1.3 സെ​ന്റി​മീ​റ്റ​ർ വീ​തി​യും കാ​ണും. സ​ഹ​പ​ത്ര​ങ്ങ​ളു​ടെ വി​ന്യാ​സം സ​മ്മു​ഖ​മാ​യി​ട്ടാ​ണ്. ഡി​സം​ബ​ർ മു​ത​ൽ ജൂ​ൺ വ​രെ​യാ​ണ് പൂ​ക്കാ​ലം. ദ്വി​ലിം​ഗ പു​ഷ്പ​ങ്ങ​ൾ. ദ​ള​ങ്ങ​ൾ​ക്ക് ചു​വ​പ്പു​നി​റ​മാ​ണ്. ഒ​ന്ന​ര സെ​ന്റി​മീ​റ്റ​റോ​ളം വ്യാ​സ​മു​ള്ള പൂ​ക്ക​ൾ​ക്ക് അ​ഞ്ച് ദ​ള​ങ്ങ​ളു​ണ്ട്. 10-12 കേ​സ​ര​ങ്ങ​ൾ.

ഓ​റ​ഞ്ചി​ന്റെ വ​ലു​പ്പ​മു​ള്ള കാ​യ​ക​ൾ​ക്ക് 5-7.6 സെ​ന്റി​മീ​റ്റ​ർ വ്യാ​സ​മു​ണ്ട്. മ​ങ്ങി​യ ചാ​ര​നി​റ​മു​ള്ള കാ​യ​ക​ൾ​ക്ക് ക​ട്ടി​യു​ള്ള പു​റം​തോ​ടു​ണ്ട്. വി​ത്തു​ക​ളെ പൊ​തി​ഞ്ഞ് സ്വാ​ദു​ള്ള പ​ൾ​പ്പു​ണ്ട്. ഈ ​പ​ൾ​പ്പ് ഭ​ക്ഷ്യ​യോ​ഗ്യ​മാ​ണ്.

ബ്ലാ​ങ്ക​മ​രം, വി​ള​ങ്കാ​യ്, വി​ളാ​ത്തി, വ്ലാ​ങ്ങ എ​ന്നീ പേ​രു​ക​ളി​ലും അ​റി​യ​പ്പെ​ടു​ന്ന ഈ ​വൃ​ക്ഷ​ത്തി​ന്റെ ശാ​സ്ത്രീ​യ​നാ​മം Limonia acidissima എ​ന്നാ​ണ്. ലി​മോ​യി​ൻ (Limoin) എ​ന്ന അ​റ​ബി വാ​ക്കി​ന്റെ ലാ​റ്റി​ൻ രൂ​പ​മാ​ണ് ജ​നു​സ്സ് നാ​മ​മാ​യി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ന​ല്ല​തു​പോ​ലെ പു​ളി​യു​ള്ള​ത് എ​ന്നാ​ണ് സ്പീ​ഷീ​സ് പ​ദ​ത്തി​ന് അ​ർ​ഥം. നാ​ര​ക കു​ടും​ബ​മാ​യ റൂ​ട്ടേ​സി​യെ സ​സ്യ​കു​ടും​ബ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. Elephant Apple, Wood Apple, Monkey Fruit, Curd Fruit എ​ന്നി​വ​യാ​ണ് ഇം​ഗ്ലീ​ഷി​ലു​ള്ള പേ​രു​ക​ൾ. സം​സ്കൃ​ത​ത്തി​ൽ ക​പി​ഥഃ, അ​ക്ഷ​സ​ന്ധ്യഃ എ​ന്നീ പേ​രു​ക​ളു​മു​ണ്ട്.

തൊ​ലി, ത​ടി, ഇ​ല, ഫ​ലം എ​ന്നി​വ ഔ​ഷ​ധ​യോ​ഗ്യ​ങ്ങ​ളാ​ണ്. ശ്വാ​സം​മു​ട്ട്, എ​ക്കി​ൾ, ഗ്ര​ഹ​ണി, അ​ഗ്നി​മാ​ന്ദ്യം എ​ന്നീ രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു. അ​ഭ​യാ​രി​ഷ്ടം, ദ​ശ​മൂ​ലാ​രി​ഷ്ടം എ​ന്നി​വ​യി​ൽ ചേ​രു​വ​യാ​ണ്. ഈ ​മ​ര​ത്തി​ന്റെ ത​ടി​യി​ൽ​നി​ന്നെ​ടു​ക്കു​ന്ന ക​റ ‘ഫെ​റോ​ണി​യ ഗം’ ​എ​ന്ന​റി​യ​പ്പെ​ടു​ന്നു. മ​ങ്ങി​യ നി​റ​മോ ചു​വ​പ്പു​ക​ല​ർ​ന്ന ത​വി​ട്ടു​നി​റ​മോ ഉ​ള്ള ക​റ ഒ​ട്ടി​ക്കാ​നു​ള്ള പ​ശ​യാ​യും ഉ​പ​ഗോ​ഗി​ക്കാ​റു​ണ്ട്. ഫ​ലം ഭ​ക്ഷ്യ​യോ​ഗ്യ​മാ​ണ്.

നാ​ര​ക​ശ​ല​ഭം (Lime Butterfly) എ​ന്ന ചി​ത്ര​ശ​ല​ഭ​ത്തി​ന്റെ ലാ​ർ​വാ ഭ​ക്ഷ​ണ​സ​സ്യ​മാ​ണ്. പേ​ര​നീ​ലി (Common Guava Blue) ശ​ല​ഭ​ത്തി​ന്റെ ലാ​ർ​വ​ക​ളാ​ക​ട്ടെ ഇ​തി​ന്റെ കാ​യ​ക​ൾ​ക്കു​ള്ളി​ലാ​ണ് വ​ള​രു​ന്ന​ത്.

Psorosticha zizyphi എ​ന്ന നി​ശാ​ശ​ല​ഭ​ത്തി​ന്റെ​യും ലാ​ർ​വാ ഭ​ക്ഷ​ണ സ​സ്യ​മാ​ണി​ത്.

Tags:    
News Summary - Wood Apple Tree Sacred Medicine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.