നാ​യ്ത്തു​മ്പ

ചെ​ങ്ക​ൽ​ക്കു​ന്നു​ക​ൾ അ​തി​സ​മ്പ​ന്ന​മാ​യ ജൈ​വ വൈ​വി​ധ്യ​ത്തി​ന്റെ ക​ല​വ​റ​ക​ളാ​ണ്. ഇ​വി​ട​ത്തെ പ​ല സ​സ്യ​ജാ​തി​ക​ളും ഹ്ര​സ്വ​കാ​ലി​ക​ങ്ങ​ളാ​ണ്. നി​ര​വ​ധി ചി​ത്ര​ശ​ല​ഭ​ങ്ങ​ളെ​യും ഇ​ത​ര ഷ​ഡ്പ​ദ​ങ്ങ​ളെ​യും ആ​ക​ർ​ഷി​ക്കും വി​ധം പൂ​ന്തേ​ൻ സൂ​ക്ഷി​ച്ചു​വെ​ക്കു​ന്ന നൂ​റു​ക​ണ​ക്കി​നു സ​സ്യ​ങ്ങ​ൾ ചെ​ങ്ക​ൽ​ക്കു​ന്നു​ക​ളി​ൽ വ​ള​രു​ന്നു​ണ്ട്. ചെ​ങ്ക​ൽ​ക്കു​ന്നു​ക​ളി​ൽ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന അ​ത്ത​ര​മൊ​രു സ​സ്യ​മാ​ണ് നാ​യ്ത്തു​മ്പ. കേ​ര​ള​ത്തി​ൽ കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, കൊ​ല്ലം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ മാ​ത്ര​മാ​ണ് ഇ​ത്...

ചെ​ങ്ക​ൽ​ക്കു​ന്നു​ക​ൾ അ​തി​സ​മ്പ​ന്ന​മാ​യ ജൈ​വ വൈ​വി​ധ്യ​ത്തി​ന്റെ ക​ല​വ​റ​ക​ളാ​ണ്. ഇ​വി​ട​ത്തെ പ​ല സ​സ്യ​ജാ​തി​ക​ളും ഹ്ര​സ്വ​കാ​ലി​ക​ങ്ങ​ളാ​ണ്. നി​ര​വ​ധി ചി​ത്ര​ശ​ല​ഭ​ങ്ങ​ളെ​യും ഇ​ത​ര ഷ​ഡ്പ​ദ​ങ്ങ​ളെ​യും ആ​ക​ർ​ഷി​ക്കും വി​ധം പൂ​ന്തേ​ൻ സൂ​ക്ഷി​ച്ചു​വെ​ക്കു​ന്ന നൂ​റു​ക​ണ​ക്കി​നു സ​സ്യ​ങ്ങ​ൾ ചെ​ങ്ക​ൽ​ക്കു​ന്നു​ക​ളി​ൽ വ​ള​രു​ന്നു​ണ്ട്.

ചെ​ങ്ക​ൽ​ക്കു​ന്നു​ക​ളി​ൽ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന അ​ത്ത​ര​മൊ​രു സ​സ്യ​മാ​ണ് നാ​യ്ത്തു​മ്പ. കേ​ര​ള​ത്തി​ൽ കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, കൊ​ല്ലം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ മാ​ത്ര​മാ​ണ് ഇ​ത് പ്ര​ധാ​ന​മാ​യും വ​ള​രു​ന്ന​ത്.

ഒ​ന്ന​ര മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ വ​രെ വ​ള​രു​ന്ന ഒ​രു വാ​ർ​ഷി​ക ഓ​ഷ​ധി​യാ​ണി​ത്. കോ​ണു​ക​ളു​ള്ള ഇ​തി​ന്റെ കാ​ണ്ഡ​ങ്ങ​ളി​ൽ ചാ​ര​നി​റ​മാ​ർ​ന്ന ചെ​റു​രോ​മ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. ഇ​തി​ന്റെ ത​ണ്ടി​ൽ ഒ​രു മു​ട്ടി​ൽ നാ​ല് ഇ​ല​ക​ൾ കാ​ണാം. ഇ​ല​ക​ൾ​ക്കും ത​ണ്ടി​നും പൂ​ക്ക​ൾ​ക്കും രൂ​ക്ഷ​മാ​യ ഗ​ന്ധ​മു​ണ്ട്. ഈ ​ഗ​ന്ധം മൂ​ട്ട​യെ അ​ക​റ്റു​ന്ന​തി​നാ​ലാ​ണ് മൂ​ട്ട​ക്കൊ​ല്ലി എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. സെ​പ്റ്റം​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യാ​ണ് പൂ​ക്കാ​ലം.

ശാ​ഖാ​ഗ്ര​ങ്ങ​ളി​ലും ഇ​ല​യി​ടു​ക്കു​ക​ളി​ലു​മാ​ണ് പൂ​ന്ത​ണ്ടു​ക​ൾ കാ​ണ​പ്പെ​ടു​ന്ന​ത്. ക​മ്പി​ത്തി​രി​ക​ൾ​പോ​ലെ നീ​ണ്ട പൂ​ന്ത​ണ്ടു​ക​ൾ​ക്ക് 15 സെ​ന്റി​മീ​റ്റ​ർ വ​രെ നീ​ള​മു​ണ്ടാ​കാം. ഒ​രു ത​ണ്ടി​ൽ​ത​ന്നെ നൂ​റു​ക​ണ​ക്കി​നു വ​ള​രെ ചെ​റി​യ വെ​ളു​ത്ത പൂ​ക്ക​ളു​ണ്ടാ​കും. ഓ​രോ പൂ​വി​ലും നാ​ലു കേ​സ​ര​ങ്ങ​ൾ. താ​ടി​രോ​മ​ങ്ങ​ൾ​പോ​ലെ​യാ​ണ് ഇ​ളം പി​ങ്ക് നി​റ​മു​ള്ള കേ​സ​ര​ങ്ങ​ൾ. പൂ​മൊ​ട്ടു​ക​ളെ പൊ​തി​ഞ്ഞു​കൊ​ണ്ട് വ​ള​രെ ചെ​റി​യ അ​റ​ക​ൾ (Bracts) ഉ​ണ്ടാ​യി​രി​ക്കും. ഒ​രു പൂ​ങ്കു​ല​യി​ലെ മൊ​ട്ടു​ക​ൾ വി​രി​യു​ന്ന​ത് പ​ല ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ്. അ​തി​നാ​ൽ ഓ​രോ പൂ​ങ്കു​ല​യി​ലും ദി​വ​സ​ങ്ങ​ളോ​ളം പൂ​ക്ക​ൾ വി​രി​ഞ്ഞു​കൊ​ണ്ടേ​യി​രി​ക്കും.

അ​ണ്ഡാ​ശ​യ​ത്തി​ന് നാ​ല് അ​റ​ക​ൾ. ഓ​രോ അ​റ​യി​ലും ഓ​രോ വി​ത്ത് രൂ​പ​പ്പെ​ടു​ന്നു. തു​ള​സി കു​ടും​ബ​മാ​യ Lamiaceaeയി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഈ ​സ​സ്യ​ത്തി​ന്റെ ശാ​സ്ത്രീ​യ​നാ​മം Pogostemon quadrifolius എ​ന്നാ​ണ്. താ​ടി​രോ​മ​ങ്ങ​ൾ (Pogo) പോ​ലു​ള്ള കേ​സ​ര​ങ്ങ​ൾ (stemon-stamen) എ​ന്നാ​ണ് ജ​നു​സ്സ് നാ​മ​ത്തി​ന​ർ​ഥം. ഒ​രു മു​ട്ടി​ൽ നാ​ലി​ല​ക​ൾ ഉ​ള്ള​ത് എ​ന്ന അ​ർ​ഥ​ത്തി​ലാ​ണ് സ്പീ​ഷീ​സ് നാ​മം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ക​മ്പി​ത്തി​രി​പ്പൂ, മൂ​ട്ട​ക്കൊ​ല്ലി, മൂ​ട്ട​ക്കൊ​ള്ളി എ​ന്നീ പേ​രു​ക​ളും ഇ​തി​നു​ണ്ട്. പൂ​ങ്കു​ല​ക​ൾ ക​മ്പി​ത്തി​രി പോ​ലെ​യു​ള്ള​തി​നാ​ലാ​ണ് ക​മ്പി​ത്തി​രി​പ്പൂ​വെ​ന്ന് വി​ളി​ക്കു​ന്ന​ത്. Four-Leaf Shrub-Mint എ​ന്നാ​ണ് ഇം​ഗ്ലീ​ഷി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്.

നാ​യ്ത്തു​മ്പ​യു​ടെ ഇ​ല​ക​ളി​ലും ത​ണ്ടു​ക​ളി​ലും രൂ​ക്ഷ​ഗ​ന്ധ​മു​ള്ള ചി​ല ആ​ൽ​ക്ക​ലോ​യ്ഡു​ക​ൾ അ​ട​ങ്ങി​യി​രി​ക്കു​ന്നു​ണ്ട്. ഇ​ത് മൂ​ട്ട​ക​ളെ അ​ക​റ്റാ​ൻ ക​ഴി​വു​ള്ള​താ​ണ്. പ​ണ്ടു കാ​ല​ത്ത് മ​ര​ക്ക​ട്ടി​ലു​ക​ളി​ൽ മൂ​ട്ട​ശ​ല്യം രൂ​ക്ഷ​മാ​യാ​ൽ ഇ​തി​ന്റെ ഇ​ല​ക​ളും ത​ണ്ടു​ക​ളും ക​ട്ടി​ലി​ൽ വി​രി​ച്ച് മൂ​ട്ട​ക​ളെ തു​ര​ത്താ​റു​ണ്ട്.

ചി​ല നാ​ട്ടു​വൈ​ദ്യ​ന്മാ​ർ ഈ ​സ​സ്യം ക​രി​ന്തു​മ്പ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​തി​ന്റെ പൂ​ക്ക​ൾ ശ​ല​ഭ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ധാ​രാ​ളം ഷ​ഡ്പ​ദ​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്. ഒ​രൊ​റ്റ ചെ​ടി​യി​ൽ ത​ന്നെ മു​പ്പ​തി​ല​ധി​കം ഇ​നം ശ​ല​ഭ​ങ്ങ​ൾ ഒ​രേ സ​മ​യ​ത്ത് തേ​ൻ നു​ക​രു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ട്. അ​തി​നാ​ൽ, ശ​ല​ഭോ​ദ്യാ​ന​ങ്ങ​ളി​ൽ വെ​ച്ചു പി​ടി​പ്പി​ക്കേ​ണ്ട ന​ല്ലൊ​രു പൂ​ന്തേ​ൻ സ​സ്യം​കൂ​ടി​യാ​ണി​ത്.

ഈ ​ചെ​ടി​യു​ടെ വേ​രി​ൽ​നി​ന്ന് ആ​ഹാ​രം സ്വീ​ക​രി​ക്കു​ന്ന ഒ​രു മൂ​ല പ​രാ​ദ​സ​സ്യ​മാ​യ അ​ള്ളാ​ൻ കി​ഴ​ങ്ങ് (striga gesnerioides)എ​ന്ന സ​സ്യം മാ​ടാ​യി​പ്പാ​റ​യി​ൽ ഇ​തോ​ടൊ​ന്നി​ച്ച് വ​ള​രു​ന്ന​താ​യി കാ​ണാം.

Tags:    
News Summary - Laterite Hills Hide Rare Butterfly Magnet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.