മോന്‍ത ചുഴലിക്കാറ്റിന് തീവ്രത കുറയുന്നു; ആന്ധ്രപ്രദേശിൽ ആറ് മരണം, നാശ നഷ്ടം

അമരാവതി: ചൊവ്വാഴ്ച വീശിയടിച്ച മോൻത ചുഴലിക്കാറ്റിൽ ആന്ധ്രപ്രദേശിൽ കനത്ത നാശ നഷ്ടം. ഇതുവരെ ആറ് മരണം റിപ്പോർട്ട് ചെ‍യ്തു. കാറ്റിന്‍റെ തീവ്രത കുറഞ്ഞിട്ടുണ്ട്. അർധ രാത്രിയോടെ മച്ചിലി പട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശിയത്.

പശ്ചിമ ഗോദാവരി, കൃഷ്ണ, ഈസ്റ്റ് ഗോദാവരി എന്നിവിടങ്ങളിൽ ശക്തമായി മഴ പെയ്യുന്നതിനാൽ അധികൃതർ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റിൽ സംസ്ഥാനത്ത് 43000 ഹെക്ടറിനു മുകളിൽ കൃഷി നശിക്കുകയും ട്രാൻസ്ഫോമറുകളും സബ്സ്റ്റേഷനുകളും തകർന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെ‍യ്തു. വിശാഖ പട്ടണത്ത് നിന്ന് പുറപ്പെടേണ്ട 32 വിമാനങ്ങളും നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

കാക്കിനാട വഴി ആന്ധ്ര തീരത്ത് കടന്ന ചുഴലിക്കാറ്റ് അയൽ സംസ്ഥാനമായ ഒഡിഷ‍യിലും ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. തെക്കൻ ഒഡിഷയിൽ അതി ശക്തമായ മഴ പെയ്യുമെന്ന് ഐ.എം.ഡി അധികൃതർ അറി‍‍യിച്ചു. 11000ഓളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 2000 ദുരന്ത നിവാരണ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് തുറന്നിരിക്കുന്നത്.

Tags:    
News Summary - heavy damages in montha cyclone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.