അ​ക​ങ്ങ​ളും അ​രി​കു​ക​ളും: ‘ആ​ത്രേ​യ​ക’​ത്തി​ന്റെ ഉ​റ​വി​ട​ങ്ങ​ൾ

2026ലെ ​വ​യ​ലാ​ർ അ​വാ​ർ​ഡ് നേ​ടി​യ ആ​ർ. രാ​ജ​ശ്രീ​യു​ടെ ‘ആ​ത്രേ​യ​കം’ എ​ന്ന നോ​വ​ൽ വാ​യി​ക്കു​ന്നു. ഇ​തി​ഹാ​സ ച​രി​ത്ര​ങ്ങ​ൾ എ​പ്പോ​ഴും ജ​യി​ച്ച​വ​രു​ടെ ക​ഥ​ക​ൾ​മാ​ത്രം ആ​ഘോ​ഷി​ക്കു​മ്പോ​ൾ, തോ​റ്റു​പോ​യ​വ​രു​ടെ​യും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും വീ​ക്ഷ​ണ​കോ​ണി​ലൂ​ടെ മ​ഹാ​ഭാ​ര​ത​ത്തെ പു​ന​ർ​വാ​യി​ക്കു​ക​യാ​ണ് ഈ ​നോ​വ​ൽ ചെ​യ്യു​ന്ന​തെ​ന്നും പ​റ​യു​ന്നു.

‘ആ​ത്രേ​യ​കം’ എ​ന്ന നോ​വ​ലി​ൽ ശി​ഖ​ണ്ഡി​യെ​ന്നോ ശി​ഖ​ണ്ഡി​നി​യെ​ന്നോ ഉ​ള്ള പേ​രി​ല്ല. ഉ​ച്ചി​ക്കു​ടു​മ​ക്കു​ള്ള സം​സ്കൃ​ത​വാ​ക്കാ​ണ് ശി​ഖ​ണ്ഡി. മു​ടി നെ​റു​ക​യി​ൽ കെ​ട്ടി​വെ​ക്കു​ന്ന​വ​ൾ എ​ന്ന അ​ർ​ഥ​ത്തി​ലാ​വ​ണം ശി​ഖ​ണ്ഡി​നി​യെ​ന്ന പ​ദ​ത്തി​ന്റെ നി​രു​ക്തി. ഇ​ന്ന​ത്തെ നി​ല​ക്കും അ​തി​ൽ രാ​ഷ്ട്രീ​യ ശ​രി​കേ​ട് ഇ​ല്ല. എ​ന്നാ​ൽ, ക്ലീ​ബ​ത്വം എ​ന്ന നി​ല​യി​ൽ ഉ​റ​ച്ചു​പോ​യ അ​ർ​ഥ​മാ​ണ് അ​തി​ന്റെ പ്ര​യോ​ഗ​ത്തെ പ്ര​ശ്നാ​ത്മ​ക​മാ​ക്കു​ന്ന​ത്. വ​യ​ലാ​ർ സ​മ്മാ​നം ല​ഭി​ച്ച​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​ത്ര​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യും ആ​ർ. രാ​ജ​ശ്രീ, ആ ​വാ​ക്ക് ത​നി​ക്ക് ഉ​ച്ച​രി​ക്കാ​ൻ ഇ​ഷ്ട​മി​ല്ലെ​ന്നു പ​റ​യു​ന്നു​ണ്ട്.

പ​ക​രം നോ​വ​ലി​ൽ ‘ശ​ത്രു​ക്ക​ളി​ല്ലാ​ത്ത​വ​ൻ’ എ​ന്ന അ​ർ​ഥ​ത്തി​ൽ നി​ര​മി​ത്ര​ൻ എ​ന്നാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. മ​ഹാ​ഭാ​ര​ത​ത്തി​ൽ ന​കു​ല​ന്റെ പു​ത്ര​നാ​യി ഒ​രു നി​ര​മി​ത്ര​നു​ണ്ട്. ത്രി​ഗ​ർ​ത്ത​ന്റെ മ​ക​ന്റെ പേ​രും നി​ര​മി​ത്ര​നെ​ന്നാ​ണ്. അ​യാ​ളെ യു​ദ്ധ​ത്തി​ൽ സ​ഹ​ദേ​വ​നാ​ണ് കൊ​ല്ലു​ന്ന​ത്. ഈ ​ര​ണ്ടു​പേ​രു​മാ​യും നോ​വ​ലി​ലെ നി​ര​മി​ത്ര​നു പ്ര​ത്യ​ക്ഷ​മോ പ​രോ​ക്ഷ​മോ ആ​യ ബ​ന്ധ​മൊ​ന്നും ഇ​ല്ല. ദ്രു​പ​ദ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​ഞ്ചാ​ല രാ​ജാ​വാ​യ യ​ജ്ഞ​സേ​ന​ന് ഭീ​ഷ്മ​രെ കൊ​ല്ലാ​ൻ ഒ​രാ​ൺ​കു​ട്ടി വേ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ന്റെ ഫ​ല​മാ​ണ് ശി​ഖ​ണ്ഡി​നി​യെ​ന്ന കു​ട്ടി.

പാ​ഞ്ചാ​ല​വും ഹ​സ്തി​ന​പു​ര​വും ത​മ്മി​ലു​ള്ള ശ​ത്രു​ത​യു​ടെ വെ​ളി​പാ​ടു മു​ഹൂ​ർ​ത്ത​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ഗ്ര​ഹ​ങ്ങ​ൾ. ശി​വ​ൻ, ആ​വ​ശ്യ​പ്പെ​ട്ട​തി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഒ​രു പെ​ൺ​കു​ട്ടി​യെ ദ്രു​പ​ദ​നു ന​ൽ​കു​ന്നു. ആ​ൺ​കു​ട്ടി​യെ​മാ​ത്രം കാ​ത്തി​രി​ക്കു​ന്ന ദ​മ്പ​തി​ക​ൾ, അ​വ​ർ​ക്കു ജ​നി​ച്ച പെ​ൺ​കു​ട്ടി​യെ അ​ന്ത​പ്പു​ര​ത്തി​ൽ ആ​ൺ​കു​ട്ടി​യാ​യി വ​ള​ർ​ത്തി. പ​ക്ഷേ പ്രാ​യ​പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ അ​യാ​ളു​ടെ ശ​രീ​ര​ത്തെ​യും സ്വ​ത്വ​ത്തെ​യും ഒ​ളി​പ്പി​ച്ചു​വെ​ക്കാ​നാ​വാ​ത്ത രീ​തി​യി​ൽ പ്ര​തി​സ​ന്ധി ആ​രം​ഭി​ക്കു​ന്നു. ഇ​തു വ്യ​ക്തി​യെ മാ​ത്ര​മ​ല്ല അ​യാ​ളു​ടെ ചു​റ്റു​പാ​ടി​നെ​യും രാ​ജ്യ​ത്തെ​ത്ത​ന്നെ​യും ബാ​ധി​ക്കു​ന്ന നി​ല​യി​ൽ മാ​റു​ന്ന​താ​ണ് ‘ആ​ത്രേ​യ​ക’​ത്തി​ലെ പ്ര​തി​സ​ന്ധി​ഘ​ട്ടം. ഈ ​സം​ഘ​ർ​ഷ​ത്തെ ലിം​ഗ​പ​ദ​വി​ബോ​ധ​ത്തി​ന്റെ സ​മ​കാ​ലി​ക പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ലി​ക​മാ​യി മാ​റ്റി​യെ​ഴു​തു​ക​യാ​ണ് രാ​ജ​ശ്രീ ചെ​യ്ത​ത്.

ശി​ഖ​ണ്ഡി​നി​യാ​യി ജ​നി​ച്ച് പി​ന്നീ​ട് ലിം​ഗ​മാ​റ്റ​ത്തി​നു വി​ധേ​യ​മാ​കു​ന്ന ശി​ഖ​ണ്ഡി​യു​ടെ ശാ​രീ​രി​ക വ​ർ​ണ​ന മ​ഹാ​ഭാ​ര​ത​ത്തി​ൽ വി​ശ​ദ​മ​ല്ല. ക്രോ​ഡ് ഡ്രെ​സി​ങ് (ഇ​ത​ര​ലിം​ഗ​ത്തി​ൽ​പ്പെ​ട്ട​യാ​ളു​ടെ വ​സ്ത്രം ധ​രി​ക്കാ​നും അ​ത് ആ​സ്വ​ദി​ക്കാ​നു​മു​ള്ള പ്ര​വ​ണ​ത -ട്രാ​ൻ​സ്‌​വെ സ്റ്റി​സം), ഉ​ഭ​യ​ലിം​ഗ​ത്വം, ലിം​ഗ​മാ​റ്റം എ​ന്നി​വ​ക്കു പു​റ​മെ ക്ലീ​ബ​ത്വ​വും (ആ​ണും പെ​ണ്ണു​മ​ല്ലാ​ത്ത അ​വ​സ്ഥ), ഹി​ജ​ഡ​ത്വ​വും സ​ന്ദ​ർ​ഭ​വും ത​ര​വു​മ​നു​സ​രി​ച്ച് ശി​ഖ​ണ്ഡി​യി​ൽ ആ​രോ​പി​ക്കാ​റു​ണ്ട്.

ഒ​രു ശ​രീ​ര​ത്തി​ൽ​ത്ത​ന്നെ ര​ണ്ടു ലിം​ഗ​ങ്ങ​ളു​ടെ സ​ന്നി​ഹി​ത​ത്വം ഉ​ഭ​യ​ലിം​ഗ​ത്വ​ത്തി​ന്റെ​യും ഒ​ന്നി​ൽ​നി​ന്ന് മ​റ്റൊ​ന്നി​ലേ​ക്കു​ള്ള മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ പ​രി​വ​ർ​ത്ത​നം ലിം​ഗ​മാ​റ്റ​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന​മാ​ണ്. ലൈം​ഗി​ക​മാ​യ വ​ള​ർ​ച്ച മു​ര​ടി​ച്ച (മു​ര​ടി​പ്പി​ച്ച​തോ ആ​യ) നി​ല​യാ​ണ് ഹി​ജ​ഡ​യു​ടേ​ത്. പൊ​തു​പ​രാ​മ​ർ​ശ​ങ്ങ​ളാ​യി കൂ​ടി​ക്കു​ഴ​ഞ്ഞ് ക​ട​ന്നു​വ​രാ​റു​ണ്ടെ​ങ്കി​ലും ഇ​വ​യെ​ല്ലാം വ്യ​ത്യ​സ്ത​മാ​യ അ​വ​സ്ഥ​ക​ളാ​ണ്. യൂ​ന​ക്ക് എ​ന്ന പ​ദ​ത്തി​ന്റെ ഗ്രീ​ക്കി​ലും ല​ത്തീ​നി​ലു​മു​ള്ള നി​രു​ക്തി, രാ​ജ​കീ​യ സ്ത്രീ​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തെ ക​രു​തി പ​ഴ​യ അ​ന്ത​പ്പു​ര​ങ്ങ​ളി​ൽ കാ​വ​ൽ​ക്കാ​രാ​യി നി​യോ​ഗി​ച്ചി​രു​ന്ന പു​രു​ഷ​ൻ​മാ​രു​ടെ വ​രി​യു​ട​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്.

സ​മാ​ന​മാ​യി ഇം​ഗ്ലീ​ഷി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ക്കാ​ണ് യൂ​ന​ക് (Eunuch). യൂ​നൗ​ക്കോ​സ് (Eunoukhos) എ​ന്ന വാ​ക്കി​ന്റെ അ​ർ​ഥം കി​ട​പ്പ​റ കാ​വ​ൽ​ക്കാ​ര​ൻ എ​ന്നാ​ണ്. ആ​ണും പെ​ണ്ണും കെ​ട്ട​വ​ൻ എ​ന്ന അ​ർ​ഥ​ത്തി​ൽ ‘കാ​വ​ക്കാ​ര​ൻ’ (കാ​വ​ൽ​ക്കാ​ര​ൻ) തെ​റി​വാ​ക്കാ​യി കേ​ര​ള​ത്തി​ലും ഉ​പ​യോ​ഗി​ച്ചി​രു​ന്നു. സ്ത്രീ​ക്കും ആ​ണും പെ​ണ്ണു​മ​ല്ലാ​ത്ത അ​വ​സ്ഥ​യു​ണ്ടെ​ന്നാ​യി​രു​ന്നു, ര​ണ്ടാം ത​രം​ഗ ഫെ​മി​നി​സ​ത്തി​ന് ദി​ശാ​ബോ​ധം ന​ൽ​കി​യ ആ​സ്‌​ട്രേ​ലി​യ​ൻ എ​ഴു​ത്തു​കാ​രി​യും അ​ക്കാ​ദ​മി​ക് പ​ണ്ഡി​ത​യു​മാ​യ ജെ​ർ​മെയ്ൻ ഗ്രീ​ർ വാ​ദി​ച്ച​ത്. (ദി ​ഫീ​മെ​യി​ൽ യൂ​ന​ക്, 1970). സ്വ​ത​ന്ത്ര​മാ​യ പ്ര​കാ​ശ​ന​ത്തി​നു വ​ഴി​യി​ല്ലാ​ത്ത ലൈം​ഗി​ക​ത​യെ മു​ൻ​നി​ർ​ത്തി​യു​ള്ള ഗ്രീ​റി​ന്റെ നി​രീ​ക്ഷ​ണ​ത്തെ, നി​ര​മി​ത്ര​ന്റെ സ്വ​ത്വ​പ​ര​മാ​യ പ്ര​തി​സ​ന്ധി​യു​മാ​യി ചേ​ർ​ത്തു വാ​യി​ക്കാ​വു​ന്ന​താ​ണ്.

ആ ​അ​ർ​ഥ​ത്തി​ൽ നി​ര​മി​ത്ര​ന്റെ അ​വ​സ്ഥ​യും രൂ​പ​ക​പ​ര​മാ​ണ്. വൈ​ദ്യ​ശാ​സ്ത്ര​വു​മാ​യി അ​തി​നു നേ​രി​ട്ട് ബ​ന്ധ​മി​ല്ല. ‘ആ​ത്രേ​യ​ക’​ത്തി​ൽ നി​ര​മി​ത്ര​ന്റെ ജ​ന​നം വി​ധി​വി​ഹി​ത​മാ​ണ്, സോ​ദ്ദേ​ശ്യ​ക​മ​ല്ല. ജ​നി​ച്ച ലിം​ഗ​ത്തി​ൽ പ​രി​പാ​ലി​ക്ക​പ്പെ​ടാ​തെ മ​റ്റൊ​ന്നാ​യി വ​ള​ർ​ത്തി​യ​തി​നു പി​ന്നി​ൽ അ​യാ​ളു​ടെ ഇ​ച്ഛ​ക്കും അ​ഭി​ലാ​ഷ​ത്തി​നും പ​ങ്കൊ​ന്നു​മി​ല്ല. അ​യാ​ൾ​ക്ക് ഇ​ഷ്ട​മു​ള്ള ലൈം​ഗി​ക പ​ങ്കാ​ളി​ക​ളു​ണ്ടാ​യി​രു​ന്നു. ആ ​രീ​തി​യി​ൽ ലൈം​ഗി​കാ​സ്വാ​ദ്യ​ത​യു​ടെ പാ​ര​മ്യ​ത്തി​ൽ എ​ത്തു​ക​യ​ല്ല, മ​റി​ച്ച് രാ​ജ്യ​ത​ന്ത്ര​ത്തി​ന്റെ ഇ​ര​യാ​യി മ​റ്റൊ​രാ​ളെ -വി​ദി​ശ​യി​ലെ രാ​ജ​കു​മാ​രി​യെ- സ്വീ​ക​രി​ക്കാ​ൻ അ​യാ​ൾ വി​ധി​ക്ക​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്. അ​ധി​കാ​ര​വും സാ​മ്പ്ര​ദാ​യി​ക​മാ​യ പ്ര​തീ​ക്ഷ​ക​ളും ചേ​ർ​ന്നാ​ണ് അ​യാ​ളെ ഷ​ണ്ഡ​ത്വ​വ​ത്ക​രി​ക്കു​ന്ന​ത്. അ​തി​ന്റെ മൂ​ർ​ത്തീ​ക​ര​ണ​മെ​ന്ന നി​ല​യി​ൽ ആ​ത്രേ​യ​ക​ത്തി​ൽ ഇ​ള​യു​ടെ ചി​കി​ത്സ​ക്കു വി​ധേ​യ​മാ​കു​ന്ന​തി​ലൂ​ടെ വൈ​ദ്യ​ശാ​സ്ത്ര​ത്തി​ലൂ​ടെ​യു​ള്ള ശാ​രീ​രി​ക പ​രി​വ​ർ​ത്ത​ന​ത്തി​നും അ​യാ​ൾ വി​ധേ​യ​മാ​കു​ന്നു.

ശി​ഖ​ണ്ഡി എ​ന്ന വാ​ക്കി​നെ മാ​റ്റി​നി​ർ​ത്തു​ന്നു​ണ്ടെ​ങ്കി​ലും, ‘ആ​ത്രേ​യ​ക’​ത്തി​ൽ ഒ​രി​ട​ത്ത് കോ​പാ​കു​ല​നാ​യ ദ്രു​പ​ദ​ൻ, ക്ലീ​ബ​യെ​ന്ന വാ​ക്കു​പ​യോ​ഗി​ച്ച് നി​ര​മി​ത്ര​നെ പ​രാ​മ​ർ​ശി​ക്കു​ന്നു. (പു​റം -62) പ​ട​യാ​ളി​ക​ളു​ടെ പ​രി​ഹാ​സ​ത്തെ​പ്പ​റ്റി നി​ര​മി​ത്ര​ൻ ചി​ന്തി​ക്കു​ന്നി​ട​ത്തും ക്ലീ​ബ​യെ​ന്ന സ്ത്രീ​ലിം​ഗ​ത്തി​ലാ​ണ് പ്ര​യോ​ഗം. (പു​റം -75) ധാ​ർ​ഷ്ട്യ​മി​ല്ലാ​ത്ത​ത്, മൃ​ദു​ത്വ​മു​ള്ള​ത് ഇ​ങ്ങ​നെ ചി​ല സ​ങ്ക​ൽ​പ​ങ്ങ​ളാ​ണ് ആ ​വാ​ക്കി​ന്റെ അ​ടി​സ്ഥാ​ന​മെ​ങ്കി​ലും, ലൈം​ഗി​ക​ക്രി​യ​യി​ൽ സ്ത്രീ​യു​ടെ സ്ഥാ​നം ഏ​ൽ​ക്കു​ന്ന, വ്യ​തി​യാ​ന​പ​ര​വു​മാ​യ (വാ​യും ച​ന്തി​യും ഉ​പ​യോ​ഗി​ച്ച്) ര​തി​ക്രി​യ ചെ​യ്യു​ന്ന​വ​ൻ എ​ന്ന് ആ​ണി​നും പെ​ൺ​കു​ട്ടി​ക​ളെ മാ​ത്രം പ്ര​സ​വി​ക്കു​ന്ന​വ​ൾ എ​ന്ന് പെ​ണ്ണി​നും ചാ​ർ​ത്തി​ക്കൊ​ടു​ക്കു​ന്ന വി​ശേ​ഷ​ണം കൂ​ടി​യാ​ണ​ത്. വ്യാ​ക​ര​ണ​പ്ര​കാ​രം ക്ലീ​ബ​യോ ക്ലീ​ബ​നോ സാ​ധു​വ​ല്ല. അ​വ​ക്കു ന​ടു​വി​ലു​ള്ള അ​വ​സ്ഥ​യാ​ണ​ത്. ആ​ണാ​യി​രി​ക്കു​മ്പോ​ഴും ഉ​ൽ​പാ​ദ​ന​പ​ര​മ​ല്ലാ​ത്ത​ത് എ​ന്ന അ​ർ​ഥ​ത്തി​ലാ​ണ് ഷ​ണ്ഡ​ത്വം ഇ​ക​ഴ്ന്ന സാ​മൂ​ഹി​ക​പ​ദ​വി​യും അ​തി​നാ​ൽ തെ​റി​വാ​ക്കു​മാ​യി മാ​റു​ന്ന​ത്.

സ്ത്രീ​യാ​യി ജ​നി​ക്കു​ക​യും സ്ഥൂ​ണ​ക​ർ​ണ​ൻ എ​ന്ന ഗ​ന്ധ​ർ​വ​നാ​ൽ ലിം​ഗം വെ​ച്ചു​മാ​റു​ക​യും ചെ​യ്ത ശി​ഖ​ണ്ഡി​നി​ക്ക് മ​ഹാ​ഭാ​ര​ത​ത്തി​ൽ വ്യ​ക്ത​മാ​യ ലിം​ഗ​പ​ര​മാ​യ അ​സ്തി​ത്വ​മു​ണ്ട്. ത​ന്നെ കൊ​ല്ലാ​ൻ വേ​ണ്ടി ജ​നി​ച്ച​യാ​ളാ​ണെ​ങ്കി​ലും ശി​ഖ​ണ്ഡി​യെ​പ്പ​റ്റി ഭീ​ഷ്മ​ർ​ക്ക് മോ​ശം അ​ഭി​പ്രാ​യ​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. സ്വ​യം പ്ര​ശം​സി​ക്കു​ന്ന​തി​നി​ട​യി​ൽ ഭീ​ഷ്മ​ർ പ​റ​യു​ന്ന കാ​ര്യ​മു​ണ്ട്: “ഞാ​ൻ സ്ത്രീ​ക​ളെ വ​ധി​ക്കു​ക​യി​ല്ല. മു​മ്പു പെ​ണ്ണാ​യി​രു​ന്ന​വ​നെ​യും ഞാ​ൻ കൊ​ല്ലു​ക​യി​ല്ല. ശി​ഖ​ണ്ഡി പ​ണ്ട് പെ​ണ്ണാ​യി​രു​ന്നു. പി​ന്നെ പെ​ണ്ണ് ആ​ണാ​യി വ​ന്ന​വ​നാ​ണ് അ​വ​ൻ.” ഒ​ര​വ​സ്ഥ​യി​ൽ​നി​ന്ന് മ​റ്റൊ​ര​വ​സ്ഥ​യി​ലേ​ക്ക് മാ​റു​മെ​ങ്കി​ലും ര​ണ്ടി​ലും അ​ത​തു സ​മ​യ​ങ്ങ​ളി​ൽ സ്ഥി​ര​ത​യു​ണ്ട്. ഇ​തേ അ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് അ​മാ​നു​ഷി​ക​ത്വ​മു​ണ്ടെ​ങ്കി​ലും സ്ഥൂ​ണ​ക​ർ​ണ​ൻ എ​ന്ന ഗ​ന്ധ​ർ​വ​നും ക​ട​ന്നു​പോ​കു​ന്ന​ത്. അ​യാ​ളു​ടെ ജ​ന്മ​ര​ഹ​സ്യം മ​ഹാ​ഭാ​ര​ത​ത്തി​ൽ വ്യ​ക്ത​മ​ല്ല. എ​ന്നാ​ൽ, സ്വ​ന്തം ആ​ഗ്ര​ഹ​ത്തി​നു വി​ധേ​യ​നാ​യി ശി​ഖ​ണ്ഡി​നി​യു​മാ​യി ലിം​ഗം വെ​ച്ചു​മാ​റി​യ അ​യാ​ളെ ഗ​ന്ധ​ർ​വ​രാ​ജാ​വാ​യ കു​ബേ​ര​ൻ ശ​പി​ക്കു​ന്ന​താ​യി കാ​ണാം. ശി​ഖ​ണ്ഡി​യു​ടെ മ​ര​ണം​വ​രെ സ്ത്രീ​യാ​യി തു​ട​രാ​നാ​യി​രു​ന്നു, ശാ​പം.

ശി​ഖ​ണ്ഡി​നി​യു​ടെ​യും സ്ഥൂ​ണ​ക​ർ​ണ​ന്റെ​യും കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​യ​തു​പോ​ലെ മാ​റ്റം സം​ഭ​വി​ക്കു​ന്ന മ​റ്റൊ​രു മ​ഹാ​ഭാ​ര​ത​ക​ഥാ​പാ​ത്ര​മു​ണ്ട്. അ​താ​ണ് ഇ​ള. ശി​ഖ​ണ്ഡി​യു​ടെ ജ​ന​ന​ത്തി​നു സ​മാ​ന​മാ​യ സാ​ഹ​ച​ര്യം ഇ​ള​യു​ടെ കാ​ര്യ​ത്തി​ലും സം​ഭ​വി​ക്കു​ന്നു. പു​ത്ര​ന്മാ​രു​ണ്ടാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ യാ​ഗം ചെ​യ്ത വൈ​വ​സ്വ​ത​മ​നു​വി​ന് പ​ത്താ​മ​ത്തെ കു​ട്ടി​യാ​യി ല​ഭി​ച്ച​താ​ണ് ഇ​ള​യെ. മി​ത്ര​നെ​യും വ​രു​ണ​നെ​യും ആ​ശ്ര​യി​ച്ച​തു​കൊ​ണ്ട് അ​വ​ർ ഇ​ള ആ​ണാ​യി മാ​റാ​ൻ അ​നു​ഗ്ര​ഹി​ച്ചു. ബു​ധ​നു​മാ​യി സം​ഗ​മി​ക്കു​ക​യും പു​രൂ​ര​വ​സ്സ് എ​ന്ന കു​ട്ടി​യു​ണ്ടാ​വു​ക​യും ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് ഇ​ള ആ​ണാ​യി മാ​റി സു​ദ്യു​മ്ന​ൻ എ​ന്ന പേ​ര് സ്വീ​ക​രി​ക്കു​ന്ന​ത്.

പു​രൂ​ര​വ​സ്സി​ന്റെ അ​ച്ഛ​നും അ​മ്മ​യും ഇ​ള​ത​ന്നെ​യാ​യി​രു​ന്നു എ​ന്ന പ​രാ​മ​ർ​ശ​വും മ​ഹാ​ഭാ​ര​ത​ത്തി​ൽ കാ​ണാം. (ഹ​രി​വം​ശ പ​ർ​വം) നി​ര​മി​ത്ര​ന്റെ കാ​ര്യ​ത്തി​ലെ​ന്ന​പോ​ലെ, ആ​ത്രേ​യ​ക​മെ​ന്ന വൈ​ദ്യ​ഗ്രാ​മ​ത്തി​ലെ ചൈ​ത​ന്യ​വും ചൂ​ഡ​ക​ന്റെ ശി​ഷ്യ​യു​യാ​യ ഇ​ള വൈ​വ​സ്വ​ത​മ​നു​വി​ന്റെ മ​ക​ളാ​യ ഇ​ള​യാ​ണെ​ന്ന സൂ​ച​ന​യൊ​ന്നും നോ​വ​ലി​ല്ല. ഇ​വി​ടെ ഇ​ള​ക്ക് പൂ​ർ​വ​ക​ഥ​ക​ളു​മി​ല്ല. എ​ന്നാ​ൽ, ഇ​ള​യെ​ന്ന ക​ഥാ​പാ​ത്ര​സൃ​ഷ്ടി​യി​ൽ, പൗ​രാ​ണി​ക ക​ഥാ​പാ​ത്ര​ത്തി​ന്റെ ഛായ ​വീ​ണു​കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​വു​മാ​ണ്. നി​ര​മി​ത്ര​ന്റെ ലൈം​ഗി​ക​സ്വ​ത്വ​മാ​റ്റം മു​ഖ്യ​പ്ര​മേ​യ​മാ​യ നോ​വ​ലി​ൽ ഇ​ള​യെ​ന്ന പേ​രും മൂ​ല​കൃ​തി​യി​ലെ അ​വ​ളു​ടെ ക​ഥ​യും പ​ര​സ്പ​ര​ശോ​ഭ പ​ക​രു​ന്ന വി​ശേ​ഷ​പ​ശ്ചാ​ത്ത​ല​മാ​യി പ​രി​ണ​മി​ക്കു​ന്നു. ദി​ശാ​സൂ​ചി​പോ​ലെ നി​ര​മി​ത്ര​ന്റെ ലിം​ഗ​പ​ര​മാ​യ ഭി​ന്നാ​വ​സ്ഥ​ക്ക് നോ​വ​ലി​ന്റെ സാ​ഹ​ച​ര്യ​ത്തി​ൽ ഔ​ചി​ത്യ​വും സ്വാ​ഭാ​വി​ക​ത​യും ന​ൽ​കു​ക​യും ചെ​യ്യു​ന്നു. അ​ത​വി​ടെ മാ​ത്രം ഒ​തു​ങ്ങി​നി​ൽ​ക്കു​ന്ന കാ​ര്യ​മ​ല്ല.

തീ​ർ​ഥ​യാ​ത്രാ കാ​ല​ത്ത് ഉ​ലൂ​പി​യെ ക​ല്യാ​ണം ക​ഴി​ച്ച അ​ർ​ജു​ന​ൻ മ​ഹേ​ന്ദ്ര പ​ർ​വ​ത​വും ക​ട​ന്ന് മ​ണി​പു​ര​ത്തി​ലെ​ത്തി. അ​വി​ടം ഭ​രി​ക്കു​ന്ന ചി​ത്ര​വാ​ഹ​ന രാ​ജാ​വി​നെ ക​ണ്ടു. അ​ദ്ദേ​ഹ​ത്തി​ന്റെ മ​ക​ളാ​ണ് ചി​ത്രാം​ഗ​ദ. അ​വ​ളെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്നാ​ഗ്ര​ഹി​ക്കു​ന്ന അ​ർ​ജു​ന​നോ​ട് മാ​താ​പി​താ​ക്ക​ളു​ടെ വി​വ​ര​മെ​ല്ലാം ചോ​ദി​ച്ച​റി​ഞ്ഞ​ശേ​ഷം രാ​ജാ​വ് ത​ന്റെ പു​ത്രി​യെ​പ്പ​റ്റി പ​റ​യു​ന്ന ക​ഥ​യു​ണ്ട്. - “പൂ​ർ​വി​ക​ർ​ക്കെ​ല്ലാം ശി​വ​ന്റെ അ​നു​ഗ്ര​ഹ​ത്താ​ൽ ആ​ൺ​കു​ട്ടി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ത​നി​ക്ക് ഈ ​പെ​ൺ​കു​ട്ടി​യാ​ണ്. ഇ​വ​ളെ പു​ത്ര​നാ​ണെ​ന്ന മ​ട്ടി​ലാ​ണ് വ​ള​ർ​ത്തു​ന്ന​ത്. ഇ​നി​മേ​ൽ പു​ത്രി​യു​ടെ പു​ത്ര​നാ​വ​ട്ടെ രാ​ജാ​വ്. അ​തി​നാ​ൽ ഭാ​ര​താ, ഈ ​ക​ന്യ​ക​യി​ൽ ഭ​വാ​ൻ ഒ​രു പു​ത്ര​നെ ജ​നി​പ്പി​ച്ചാ​ലും.” (ആ​ദി​പ​ർ​വം) മൂ​ന്നു​വ​ർ​ഷം അ​വി​ടെ താ​മ​സി​ച്ച്, മ​ണി​പു​ര രാ​ജ​വം​ശ​ത്തി​ന്റെ വ​ർ​ധ​ന​ക്കു​വേ​ണ്ടി ബ​ഭ്രു​വാ​ഹ​ന​ൻ എ​ന്ന പു​ത്ര​നെ ന​ൽ​കി​യി​ട്ടാ​ണ് അ​ർ​ജു​ന​ൻ തീ​ർ​ഥ​യാ​ത്ര തു​ട​രു​ന്ന​ത്.

പു​ത്ര​നെ പ്ര​തീ​ക്ഷി​ക്കു​ന്ന അ​ച്ഛ​ന​മ്മ​മാ​ർ, ശി​വ​ന്റെ അ​നു​ഗ്ര​ഹം, പു​ത്രി​യു​ടെ ജ​ന​നം. പു​ത്ര​നാ​യി വ​ള​ർ​ത്താ​നു​ള്ള ശ്ര​മം - ഈ ​കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം ശി​ഖ​ണ്ഡി​നി​യു​ടെ ജീ​വി​ത​വു​മാ​യി സാ​മ്യ​മു​ള്ള​താ​ണ് ചി​ത്രാം​ഗ​ദ​യു​ടെ ക​ഥ​യും. അ​ർ​ജു​ന​നെ​പ്പോ​ലെ​യൊ​രു വീ​ര​ന്റെ മു​ന്നി​ൽ പൗ​രു​ഷം മാ​റ്റി​വെ​ച്ച് സ്ത്രൈ​ണ​ത വ​രി​ക്കാ​ൻ ത​യാ​റാ​വു​ന്നു എ​ന്ന വ്യ​ത്യാ​സ​മാ​ണ് പ്ര​ധാ​ന​മാ​യു​ള്ള​ത്. ശി​ഖ​ണ്ഡി​യു​ടെ കാ​ര്യ​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​ത് നേ​രെ തി​രി​ച്ചാ​ണ്. ര​ണ്ടു ത​ര​ത്തി​ൽ അ​യാ​ൾ​ക്ക് പൗ​രു​ഷ​ത്തി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കേ​ണ്ട​താ​യി വ​രു​ന്നു. ദ​ശാ​ർ​ണ​ത്തി​ലെ രാ​ജ​കു​മാ​രി​യു​ടെ ഭ​ർ​ത്താ​വെ​ന്ന നി​ല​ക്ക് രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ സം​ര​ക്ഷി​ക്കാ​ൻ. ഭീ​ഷ്മ​രു​ടെ പ​ത​ന​ത്തി​നു കാ​ര​ണ​ക്കാ​ര​നാ​വു​ക എ​ന്ന ആ​രോ​പി​ത ദൗ​ത്യ​ത്തെ പ​രി​പാ​ലി​ക്കാ​ൻ.

ഇ​തി​നോ​ടൊ​പ്പം ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന മ​റ്റൊ​രു ക​ഥാ​പാ​ത്രം ഇ​രാ​വാ​നാ​ണ്. മ​ഹാ​ഭാ​ര​ത​ത്തി​ൽ ഉ​ലൂ​പി​യെ​ന്ന നാ​ഗ​രാ​ജ​പു​ത്രി​ക്ക് അ​ർ​ജു​ന​നി​ലു​ണ്ടാ​യ ഇ​രാ​വാ​നെ കു​രു​ക്ഷേ​ത്ര​യു​ദ്ധ​ത്തി​ന്റെ എ​ട്ടാം ദി​വ​സം ആ​ർ​ശ്യ​ശൃം​ഗി​യാ​യ (ഋ​ഷ്യ​ശൃം​ഗ​ന്റെ മ​ക​ൻ) ആ​ലം​ബു​ഷ​ൻ ത​ല​വെ​ട്ടി​ക്കൊ​ന്നു എ​ന്നാ​ണ് ക​ഥ. ത​മി​ഴ്‌​നാ​ട്ടി​ലെ കൂ​വ​ക​ത്തെ ക്ഷേ​ത്ര​ത്തി​ൽ ഇ​രാ​വാ​ന്റെ ബ​ലി​യെ ഉ​ത്സ​വ​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത് പ്ര​ധാ​ന​മാ​യും പ​ര​സ്പ​രം അ​റി​യാ​ത്ത​വ​രാ​യ സ്വ​വ​ർ​ഗ​പ്ര​ണ​യി​ക​ൾ ഒ​രു ദി​വ​സ​ത്തേ​ക്ക് വി​വാ​ഹം ക​ഴി​ച്ചു​കൊ​ണ്ടാ​ണ്.

മ​ഹാ​ഭാ​ര​ത​ത്തി​ന്റെ ദാ​ക്ഷി​ണാ​ത്യ​പാ​ഠ​ത്തി​ൽ ഭി​ന്ന​ലൈം​ഗി​ക​ത​യു​മാ​യി ഇ​രാ​വാ​നെ (ഇ​രൈ​വ​ൻ) ബ​ന്ധ​പ്പെ​ടു​ത്തു​ന്ന ഒ​രു ഘ​ട​ക​മു​ണ്ടെ​ന്നാ​ണ് അ​തി​ന്റെ അ​ർ​ഥം. കു​രു​ക്ഷേ​ത്ര​ത്തി​ൽ പാ​ണ്ഡ​വ​ർ​ക്ക് യു​ദ്ധ​വി​ജ​യ​ത്തി​നാ​യി ല​ക്ഷ​ണ​ങ്ങ​ൾ തി​ക​ഞ്ഞ ഒ​രാ​ളെ ഈ ​ഭാ​ഗ​ത്തു​നി​ന്നു ബ​ലി​കൊ​ടു​ക്കാ​ൻ നി​ശ്ച​യി​ക്കു​ന്ന കൃ​ഷ്ണ​ൻ, മോ​ഹി​നീ​വേ​ഷ​ത്തി​ൽ ഇ​രാ​വാ​ന​നു​വ​ദി​ച്ച ഒ​രു ദി​വ​സ​ത്തെ ദാ​മ്പ​ത്യ​മാ​ണ് കൂ​വ​ക​ത്തെ ഉ​ത്സ​വ​ത്തി​ന്റെ അ​ടി​സ്ഥാ​നം. തോ​ൽ​പ്പാ​വ​ക്കൂ​ത്തി​ലും മ​റ്റും സ​മാ​ന​മാ​യ ക​ഥ​യാ​ണു​ള്ള​ത്. ‘അ​ത്രേ​യ​ക’​ത്തി​ലെ അ​നു​ബ​ന്ധ​ങ്ങ​ളി​ലൊ​ന്നാ​യ ‘ജ​യ’​ത്തി​ൽ, മ​റ്റു വ്യാ​സ​ശി​ഷ്യ​ന്മാ​രു​ടെ എ​തി​ർ​പ്പു​ക​ൾ​ക്കി​ട​യി​ൽ ‘ആ​ത്രേ​യ​ക’​ത്തി​ലെ ഭാ​ര​ത​ക​ഥ​യു​ടെ ആ​ഖ്യാ​താ​വാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ജൈ​മി​നി​യെ​യാ​ണ് എ​ന്ന കാ​ര്യം​കൂ​ടി ഇ​വി​ടെ ചേ​ർ​ത്തു​വെ​ക്ക​ണം. മ​ഹാ​ഭാ​ര​ത​ത്തി​ന്റെ ദ​ക്ഷി​ണ​ഭാ​ഗ​ത്തെ പാ​ഠ​ത്തി​ന്റെ വ​ക്താ​വാ​യാ​ണ് ജൈ​മി​നി അ​റി​യ​പ്പെ​ടു​ന്ന​ത്.

 

ലിം​ഗ​പ​ദ​വി​യു​ടെ ച​ഞ്ച​ല​രേ​ഖ​ക​ൾ

ഈ ​പ്ര​ത്യേ​ക​ത​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു കാ​ര്യ​മു​ണ്ട്. പ​ര​മ്പ​രാ​ഗ​ത​മാ​യ സ​മീ​പ​ന​ങ്ങ​ളോ​ടും അ​ടി​യു​റ​ച്ച പൊ​തു​സ​ങ്ക​ൽ​പ​ത്തോ​ടും ലിം​ഗ​പ​ര​മാ​യ വി​രു​ദ്ധ​ചേ​രി​യി​ലു​ള്ള ദ്വ​ന്ദ്വ​ബോ​ധ​ത്തോ​ടും ചേ​രാ​തെ ഓ​രം പ​റ്റു​ന്ന ആ​ഖ്യാ​ന​ങ്ങ​ളെ​യും സ്വ​ത്വ​ത്തെ​യും ലിം​ഗ​പ​ദ​വി​യെ​യും ആ ​നി​ല​ക്കു​ള്ള രാ​ഷ്ട്രീ​യ​ത്തെ​യും സം​ബ​ന്ധി​ക്കു​ന്ന ആ​ധു​നി​കാ​വ​ബോ​ധ​ങ്ങ​ളെ​യും ഒ​ന്നി​ച്ചു​ചേ​ർ​ത്തു​കൊ​ണ്ടു​ള്ള ഗ​തി​യാ​ണ് ‘ആ​ത്രേ​യ​ക’​ത്തി​ന്റെ വ്യ​തി​രി​ക്ത​ത. പൗ​രാ​ണി​ക​മാ​യ ഉ​റ​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​വാ​ഹ​ങ്ങ​ളെ കാ​ലി​ക​മാ​യി വാ​യി​ക്കു​മ്പോ​ൾ ലിം​ഗ​പ​ദ​വി​യു​ടെ പ്ര​ശ്ന​സ​ങ്കീ​ർ​ണ​മാ​യ അ​വ​സ്ഥ ആ​ധു​നി​കാ​വ​ബോ​ധ​ത്തി​ൽ പ്ര​തി​ഫ​ലി​ക്കും. സാ​മൂ​ഹി​ക​മാ​യ പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ​യും ആ​വ​ർ​ത്തി​ക്കു​ന്ന ക്രി​യ​ക​ളി​ലൂ​ടെ​യും ഭാ​ഷ, വേ​ഷം, ആ​ചാ​രം എ​ന്നി​വ​ക​ളി​ലൂ​ടെ​യും നി​ർ​മി​ച്ചെ​ടു​ക്കു​ന്ന​താ​ണ് ലിം​ഗ​പ​ദ​വി.

സ്വാ​ഭാ​വി​ക​മാ​യ സ്ഥി​ര​സ​ത്ത​യ​ല്ല. ലിം​ഗ​ത്വം (സെ​ക്സ്) ഒ​രു വ്യ​ക്തി​യു​ടെ ജൈ​വി​ക​വും ശാ​രീ​രി​ക​വു​മാ​യ ഘ​ട​ന​യെ​യും ലിം​ഗ​പ​ദ​വി (ജെ​ൻ​ഡ​ർ) ആ ​ശ​രീ​ര​ത്തി​ന്മേ​ൽ സ​മൂ​ഹം നി​ർ​മി​ച്ചെ​ടു​ക്കു​ന്ന സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക സ്വ​ത്വ​ത്തെ​യു​മാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. ‘കു​ട്ടി പെ​ൺ​കു​ട്ടി​യാ​ണെ​ന്ന’ പ്ര​ഖ്യാ​പ​നം കേ​വ​ല​മാ​യ ശാ​രീ​രി​ക നി​രീ​ക്ഷ​ണം മാ​ത്ര​മ​ല്ല, ആ ​ശ​രീ​ര​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ന്നു മു​ത​ൽ നി​ർ​വ​ചി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന ‘സ്ത്രൈ​ണ​ത’​യു​ടെ സാ​മൂ​ഹി​ക വ്യ​വ​സ്ഥ​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന അ​ധി​കാ​ര പ്ര​യോ​ഗം​കൂ​ടി​യാ​ണ്. ജൂ​ഡി​ത് ബ​ഡ്‌​ല​ർ ‘പെ​ർ​ഫോ​ർ​മാ​റ്റി​വി​റ്റി’​യെ നി​ർ​വ​ചി​ക്കു​ന്ന​ത് പ്ര​സ്താ​വ​ന​കൊ​ണ്ടോ പ്ര​വൃ​ത്തി​കൊ​ണ്ടോ യാ​ഥാ​ർ​ഥ്യ​ത്തെ വി​വ​രി​ക്കു​ക എ​ന്ന അ​ർ​ഥ​ത്തി​ല​ല്ല, ആ ​യാ​ഥാ​ർ​ഥ്യ​ത്തെ​ത്ത​ന്നെ സൃ​ഷ്ടി​ക്കു​ക​യോ സാ​ധു​വാ​ക്കു​ക​യോ ചെ​യ്യു​ന്ന പ്ര​ക്രി​യ​യെ കു​റി​ക്കു​ന്ന ആ​ശ​യ​മാ​യി​ട്ടാ​ണ്.

ആ​ണ​ത്വ​ത്തെ​യും ഭി​ന്ന​ലൈം​ഗി​ക​ത​യെ​യും സം​ബ​ന്ധി​ച്ചും പ്ര​സ​ക്ത​മാ​ണ് ഈ ​ആ​ശ​യം. സ​മ്മ​ർ​ദ​ങ്ങ​ളു​ടെ ഒ​ഴി​യാ​ബാ​ധ നി​ര​ന്ത​ര​മാ​യി വേ​ട്ട​യാ​ടു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് ‘ആ​ത്രേ​യ​ക’​ത്തി​ലെ നി​ര​മി​ത്ര​ൻ. അ​യാ​ളി​ലെ ബാ​ഹ്യ​വും ആ​ന്ത​രി​ക​വു​മാ​യ ദ്ര​വാ​വ​സ്ഥ​ക്ക് സാ​മൂ​ഹി​ക​മാ​യ പ്ര​ക​ട​ന​ത്തി​നും പ​ദ​വി​ക്കും വേ​ണ്ടി​യു​ള്ള നി​ർ​ബ​ന്ധ​ങ്ങ​ളു​ടെ​യും പ​രി​ശീ​ല​ന​ങ്ങ​ളു​ടെ​യും അ​ടി​യൊ​ഴു​ക്കു​ക​ളും കൂ​ടി​യു​ണ്ട്. സ്വ​യം പ്ര​കാ​ശ​ന​ത്തി​നു സാ​ധ്യ​മ​ല്ലാ​തെ പോ​കു​ന്ന നി​വൃ​ത്തി​കേ​ടി​ന്റെ ബാ​ധ്യ​ത​യും.

‘നി​ര​മി​ത്ര​ൻ’ എ​ന്ന പേ​രി​നോ​ടു ചേ​ർ​ന്നു​ള്ള​ത് മ​ല​യാ​ള​ത്തി​ലെ ‘അ​ൻ’ എ​ന്ന ലിം​ഗ​പ്ര​ത്യ​യ​മാ​ണ്. (‘നി​ര​മി​ത്ര​നും നി​ര​മി​ത്ര​യും ഞാ​ൻ ത​ന്നെ’ എ​ന്ന് മ​ന​സ്സി​ൽ മു​ഴ​ങ്ങു​ന്ന വാ​ക്യ​മാ​യി ഈ ​സ്ഥി​രീ​ക​ര​ണ​ത്തെ അ​യാ​ളു​ടെ സ്വ​ത്വ​സം​ഘ​ർ​ഷ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നോ​വ​ലി​ന്റെ അ​വ​സാ​നം റ​ദ്ദ് ചെ​യ്യു​ന്ന​താ​യും കാ​ണാം പു​റം. 376). ആ​ണ​ത്ത പ​രീ​ക്ഷ ജ​യി​ക്കാ​നാ​വ​ശ്യ​മാ​യ ചി​കി​ത്സ​ക്കാ​ണ് ആ​ത്രേ​യ​ക​ത്തി​ൽ ഇ​ള​യു​ടെ നേ​തൃ​ത്തി​ൽ അ​യാ​ൾ വി​ധേ​യ(​നാ)​യാ​വു​ന്ന​ത്. ആ ​ചി​കി​ത്സ​യു​ടെ ഫ​ല​സി​ദ്ധി ദ​ശാ​ർ​ണ​ത്തി​ലെ ദാ​സി​പ്പെ​ണ്ണി​ൽ അ​യാ​ൾ ന​ട​ത്തി​യ അ​ക്ര​മ​സ്വ​ഭാ​വ​മു​ള്ള പെ​രു​മാ​റ്റ​ത്തി​ലൂ​ടെ വെ​ളി​വാ​കു​ക​യും ചെ​യ്യു​ന്നു. ഈ ​ആ​ണ​ത്ത​പ്ര​ക​ട​ന​ങ്ങ​ളെ എ​ല്ലാം ത​ള്ളി​ക്ക​ള​യു​ന്ന മാ​റ്റം നോ​വ​ലി​ന്റെ അ​വ​സാ​ന​മു​ണ്ട്. അ​ശ്വ​ഥാ​മാ​വി​ന്റെ കൊ​ടും​പ​ക അ​ഴി​ഞ്ഞാ​ടി​യ രാ​ത്രി​യി​ൽ, സ​ഹോ​ദ​രി​യാ​യ പാ​ഞ്ചാ​ലി​യു​ടെ മ​ക്ക​ളു​ടെ ശ​യ്യാ​ഗാ​ര​ത്തി​ൽ അ​യാ​ൾ ഇ​ഴ​ഞ്ഞെ​ത്തു​ന്നു.

ഉ​ട​ലി​ലെ​യും ഉ​യി​രി​ലെ​യും ശ​ക്തി സം​ഭ​രി​ച്ച്, ‘ഞാ​ൻ കാ​വ​ലു​ണ്ട് എ​ന്റെ കു​ഞ്ഞു​ങ്ങ​ൾ ഭ​യ​ക്ക​രു​തെ​ന്നു’ പ​റ​ഞ്ഞ് അ​യാ​ൾ അ​വ​രെ സ​മാ​ധാ​നി​പ്പി​ക്കു​ന്നു (പു​റം 382). ആ​ണാ​വാ​ൻ വേ​ണ്ടി ശ​രീ​ര​ത്തെ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ഘ​ട്ട​ങ്ങ​ൾ താ​ണ്ടി അ​യാ​ൾ സ​ഹ​ന​ത​യു​ടെ​യും സം​ര​ക്ഷ​ണ​ത്തി​ന്റെ​യും വാ​ത്സ​ല്യ​ത്തി​ന്റെ​യും ഭാ​വ​മേ​ഖ​ല​യി​ൽ എ​ത്തി​പ്പെ​ടു​ന്നു. അ​യാ​ൾ അ​വി​ടെ അ​മ്മ​യാ​യി മാ​റു​ന്നു. ‘അ​ത്രേ​യ​ക’​മെ​ന്ന നോ​വ​ലി​നു ആ​മു​ഖ​മാ​യി ന​ൽ​കി​യി​ട്ടു​ള്ള സ​ര​മ​യു​ടെ ക​ഥ​ക്ക് നോ​വ​ലി​ന്റെ പ്ര​മേ​യ​വു​മാ​യി താ​ദാ​ത്മ്യം കൈ​വ​രു​ന്ന സാ​ഹ​ച​ര്യ​വും കൂ​ടി​യാ​ണ് നി​ര​മി​ത്ര​ന്റെ ഈ ​പ​രി​ണാ​മ​ഗ​തി. ത​ന്റെ കു​ഞ്ഞി​നെ വേ​ദ​നി​പ്പി​ച്ച ജ​ന​മേ​യ​ന്റെ സ​ഹോ​ദ​ര​ന്മാ​രോ​ട് ചീ​റു​ക​യാ​ണ്, നാ​യ്ക്ക​ളു​ടെ ആ​ദി​മാ​താ​വാ​യ സ​ര​മ ചെ​യ്യു​ന്ന​ത്.

എ​ന്നാ​ൽ, സ​ര​മ​യെ​പ്പോ​ലെ ദു​ര​ന്ത​ത്തെ മാ​തൃ​ഭാ​വം​കൊ​ണ്ട് മ​റി​ക​ട​ക്കാ​ൻ അ​യാ​ൾ​ക്കു ക​ഴി​യു​ന്നി​ല്ല. സ​ഹോ​ദ​രി​യു​ടെ കു​ട്ടി​ക​ളെ ക്രൂ​ര​മാ​യ കൊ​ല​യി​ൽ​നി​ന്നും അ​പ​മാ​ന​ത്തി​ൽ​നി​ന്നും ര​ക്ഷി​ക്കാ​ൻ ശാ​പ​ത്തി​ലൂ​ടെ​പോ​ലും അ​യാ​ൾ​ക്ക് ക​ഴി​യാ​ത്ത​തി​നു കാ​ര​ണ​വും അ​യാ​ളു​ടെ ലിം​ഗ​പ​ദ​വി​യി​ലു​ണ്ട്. ബ​ഹി​ഷ്കൃ​ത​ത്വ​മാ​ണ് അ​യാ​ളു​ടെ സ്ഥാ​യി. ഇ​തി​ഹാ​സ ക​ഥ​ക​ൾ​ക്ക് സ്വാ​ഭാ​വി​ക​മാ​യു​ള്ള നി​ർ​മ​മ​ത്വ​മെ​ന്ന ഗു​ണ​ത്തെ മാ​റ്റി​വെ​ച്ച് സ്ത്രൈ​ണ​സ​ത്ത​യോ​ടു​ള്ള ആ​ഖ്യാ​ന​ത്തി​ന്റെ ആ​നു​കൂ​ല്യം ഇ​വി​ടേ അ​യാ​ളു​ടെ ര​ക്ഷ​ക്കെ​ത്തു​ന്നു. അ​യാ​ൾ അ​ടി​സ്ഥാ​ന​പ​ര​മാ​യി ആ​രെ​യും വെ​റു​ക്കാ​ൻ ക​ഴി​യാ​ത്ത​തും എ​ല്ലാ​വ​രെ​യും ര​ക്ഷി​ക്കാ​ൻ മാ​റോ​ടു ചേ​ർ​ത്തു​പി​ടി​ക്കു​ക​യും ചെ​യ്യു​ന്ന അ​മ്മ​യാ​യി മാ​റു​ന്നു. സ​ര​മ വി​ജ​യി​ച്ച അ​മ്മ​യാ​ണ്. നി​ര​മി​ത്ര​ൻ പ​രാ​ജ​യ​പ്പെ​ട്ട അ​മ്മ​യും.

ഇ​തേ​പോ​ലു​ള്ള ഒ​രു​മാ​റ്റം നി​ര​മി​ത്ര​ന്റെ ചി​കി​ത്സ​ക​യാ​യ ഇ​ള​ക്കു​മു​ണ്ട്. മ​ര​ണാ​സ​ന്ന​രാ​യ വ്യ​ക്തി​ക​ളെ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​ന്ന ഇ​ള​ക്ക് ബ​ല​ൻ എ​ന്ന ആ​ൺ​കൂ​ട്ടു​ണ്ടെ​ങ്കി​ലും അ​വ​ൾ നോ​വ​ലി​ൽ അ​വി​വാ​ഹി​ത​യാ​ണ്. അ​വ​ളു​ടെ ശു​ശ്രൂ​ഷാ ചി​കി​ത്സ​ക​ളും അ​പൂ​ർ​വ വൈ​ദ്യ​പ്ര​യോ​ഗ​ങ്ങ​ളാ​ൽ ആ​തു​ര​ർ​ക്ക് ന​ൽ​കു​ന്ന പു​തു​ജീ​വ​നും (നി​ര​മി​ത്ര​നെ കൂ​ടു​ത​ൽ ആ​ണാ​ക്കു​ന്ന​തു​പോ​ലെ കൃ​ഷ്ണ​യെ പ്ര​സ​വ​ശേ​ഷ​വും ക​ന്യ​ക​യാ​ക്കാ​നു​ള്ള ഔ​ഷ​ധ​ക്കൂ​ട്ടും പ്ര​യോ​ഗ​ച​ര്യ​ക​ളും ഇ​ള​യു​ടെ നി​ർ​വാ​ഹ​ക​ത്വ​ത്തി​ലാ​ണ് ത​യാ​റാ​വു​ന്ന​ത്) അ​വ​ളെ പ്ര​തീ​കാ​ത്മ​ക​നി​ല​യി​ൽ അ​മ്മ​യാ​ക്കി നി​ല​നി​ർ​ത്തു​ന്നു​ണ്ട്. അ​വ​ളി​ലെ മാ​തൃ​ത്വ​ത്തി​ന്റെ ആ​ർ​ദ്ര​ത​യെ വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു പ​രാ​മ​ർ​ശം, അ​വ​ളി​ലെ ത്യാ​ഗ​സ​ന്ന​ദ്ധ​ത​യോ​ടൊ​പ്പം നോ​വ​ലി​ൽ നി​ര​മി​ത്ര​നി​ലൂ​ടെ വെ​ളി​പ്പെ​ടു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്: “ആ​യി​രി​ക്കാം. അ​തു​കൊ​ണ്ട് നീ ​ഇ​ള​യോ​ട് ക്ഷ​മി​ക്കാ​ൻ ശ്ര​മി​ക്കൂ. ആ​രു​ടെ​താ​യാ​ലും കു​ഞ്ഞു​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ അ​വ​ൾ ഉ​പേ​ക്ഷ വി​ചാ​രി​ക്കു​ക​യി​ല്ല.” (പു​റം. 310)

ബോ​ധാ​ബോ​ധ​ങ്ങ​ൾ​ക്ക് ഇട​യി​ലെ ആ​ത്രേ​യ​ക ഭൂ​മി​ക

സാം​സ്കാ​രി​ക ഘ​ട​ന​യി​ൽ ഘ​നീ​ഭ​വി​ച്ചു​കി​ട​ക്കു​ന്ന പൗ​രാ​ണി​ക​മാ​യ അ​നു​ഭ​വ​വാ​സ്ത​വ​ങ്ങ​ളെ ആ​ധു​നി​ക​മാ​യ സ​ന്ദ​ർ​ഭ​ത്തി​ൽ പു​ന​ര​വ​ത​രി​പ്പി​ച്ചു വി​ശ​ക​ല​നം ചെ​യ്യു​ക എ​ന്ന പ്ര​ക്രി​യ ആ​ധു​നി​ക​ത​യു​ടെ തു​ട​ക്ക​ക്കാ​ല​ത്തി​ൽ​ത്ത​ന്നെ പ്ര​ചാ​രം നേ​ടി​യ ആ​വി​ഷ്ക​ര​ണോ​പാ​ധി​യാ​ണ്. പൗ​രാ​ണി​ക സ​മ​സ്യ​ക​ളെ സ​മ​കാ​ലി​ക സ​ന്ദ​ർ​ഭ​ങ്ങ​ളു​മാ​യി ചേ​ർ​ത്തു​വാ​യി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ൽ അ​വ​ബോ​ധ​ങ്ങ​ളെ പു​തു​ക്കി​നി​ർ​ണ​യി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നി​ട​ത്താ​ണ് ഭൂ​ത​കാ​ല ആ​ഖ്യാ​ന​ങ്ങ​ൾ​ക്ക് ആ​ഴം കൂ​ടു​ന്ന​ത്.

അ​ത്ത​ര​മൊ​രു പ്ര​ശ്ന​വി​ചാ​ര​മ​ല്ല ‘ആ​ത്രേ​യ​ക’​ത്തി​ന്റെ കാ​ത​ൽ. ശീ​ർ​ഷ​ക​ത്തി​ലെ ‘അ​കം’ സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ ആ​ധു​നി​ക​മാ​യി രൂ​പ​പ്പെ​ട്ട വ്യ​ക്തി​യു​ടെ ഉ​ള്ള​റ​യി​ലേ​ക്കു​ള്ള സ​വി​ശേ​ഷ​മാ​യ യാ​ത്ര സാ​ധ്യ​മാ​ക്കു​ന്ന പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളും നോ​വ​ലി​ൽ​നി​ന്ന് എ​ണ്ണി​യെ​ടു​ക്കാം. ലിം​ഗ​പ​ര​മാ​യ ദ്ര​വാ​വ​സ്ഥ​യി​ലേ​ക്കു​ള്ള വി​ശേ​ഷ​പ്പെ​ട്ട നോ​ട്ട​മാ​ണ് ഒ​ന്നാ​മ​ത്തേ​ത്. ആ​ധു​നി​ക​മാ​യ സ്ത്രീ ​ബോ​ധ്യ​ങ്ങ​ളാ​ൽ വി​ചാ​ര​ണ ചെ​യ്യ​പ്പെ​ടു​ന്ന ബ​ഹു​ഭാ​ര്യാ​ത്വ​ത്തെ​യും ദാ​മ്പ​ത്യ​വ്യ​വ​ഹാ​ര​ങ്ങ​ളെ​യും മു​ൻ​നി​ർ​ത്തി​യു​ള്ള സം​ഘ​ർ​ഷ​ങ്ങ​ളാ​ണ് മ​റ്റൊ​ന്ന്. പൗ​രാ​ണി​ക കൃ​തി​ക​ളി​ലെ വീ​ർ​പ്പു​മു​ട്ടി​ക്കു​ന്ന അ​ന്ത​സ്സം​ഘ​ർ​ഷ​മേ​ഖ​ല​യാ​യ മ​ര​ണ​ഭീ​തി​യെ സ​മ​കാ​ലി​കാ​വ​ബോ​ധ​ത്തി​ന്റെ പ്ര​കാ​ശ​ത്തി​ൽ നോ​ക്കി​ക്കാ​ണു​ന്ന​തെ​ങ്ങ​നെ എ​ന്നു​ള്ള​താ​ണ് ഇ​നി​യൊ​ന്ന്.

രാ​ഷ്ട്രീ​യ​വും അ​ധി​കാ​ര​വും രോ​ഗ​വും ഉ​ൾ​പ്പ​ടെ​യു​ള്ള ക​ട​ന്നു​ക​യ​റ്റ​ങ്ങ​ൾ ഏ​ശാ​ത്ത​തോ അ​വ​യി​ൽ​നി​ന്ന് കേ​വ​ല​സ​ത്ത​യെ മോ​ചി​പ്പി​ച്ചെ​ടു​ക്കാ​ൻ കെ​ൽ​പു​ള്ള​തോ ആ​യ ഭൂ​മി​ക​യാ​ണ് ആ​ത്രേ​യ​കം. ആ​ത്രേ​യ​ക​ത്തി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന മൂ​ന്നു​ത​രം വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ആ​ളു​ക​ൾ​ക്ക് വേ​ണ്ട​തു നി​ശ്ച​യി​ച്ചു ന​ൽ​കു​ക​യാ​ണ് അ​വി​ടെ ചെ​യ്യു​ന്ന​തെ​ന്ന കാ​ര്യം ഇ​ള, നി​ര​മി​ത്ര​നു തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്നു​ണ്ട്. 1. മാ​ര​ക​മാ​യ പ​രി​ക്കു​പ​റ്റി​യ​വ​ർ, 2. നാ​ട്ടി​ലെ ചി​കി​ത്സ​ക​ർ കൈ​യൊ​ഴി​ഞ്ഞ​വ​ർ, 3. മ​ര​ണം തീ​ർ​ച്ച​യാ​ക്കി​യ​വ​ർ. (പു​റം 65) ആ​ത്രേ​യ​ക​ത്തി​ലെ വി​ശേ​ഷ ചി​കി​ത്സ​യു​ടെ കാ​ര്യ​മാ​ണ് സം​സാ​ര​വി​ഷ​യ​മെ​ങ്കി​ലും ജീ​വി​ത​വു​മാ​യു​ള്ള അ​നു​ര​ഞ്ജ​ന​ത്തി​നും വി​ട​പ​റ​യ​ലി​നും ഇ​ട​യി​ൽ വ്യ​ക്തി​യെ പാ​ക​പ്പെ​ടു​ത്തു​ക എ​ന്ന ധ​ർ​മ​മാ​ണ് ആ​ത്രേ​യ​കം അ​നു​ഷ്ഠി​ക്കു​ന്ന​തെ​ന്ന അ​ർ​ഥം അ​തി​ലു​ണ്ട്.

ആ​ന്ത​രി​ക​കാ​ര്യ​മെ​ന്ന നി​ല​യി​ൽ ആ​ന​ന്ദ​വും മ​ര​ണ​വും ര​ണ്ട് വി​രു​ദ്ധ​ത​ത്ത്വ​ങ്ങ​ളാ​യി മ​ത്സ​രി​ക്കു​ന്ന, മ​നു​ഷ്യ മ​ന​സ്സി​ലെ ബോ​ധാ​ബോ​ധ​ങ്ങ​ൾ​ക്കി​ട​യി​ലെ സം​സ്ക​ര​ണ​ശാ​ല​യു​ടെ പ​ദ​വി​യാ​ണ് ആ​ത്രേ​യ​ക​ത്തി​നു​ള്ള​ത്. ദാ​ശ​ർ​ണ​ത്തി​നും പാ​ഞ്ചാ​ല​ത്തി​നും ഇ​ട​ക്കു​ള്ള ആ ​സാ​ങ്ക​ൽ​പി​ക പ്ര​ദേ​ശം, ബോ​ധ​ത്തി​നും അ​ബോ​ധ​ത്തി​നും ഇ​ട​യി​ലു​ള്ള ഉ​പ​ബോ​ധ​ത്തി​ന്റെ കാ​വ്യാ​ത്മ​ക​രൂ​പ​ക​വു​മാ​ണ്. അ​ബോ​ധ​ത്തി​ൽ​നി​ന്നു​ള്ള ഊ​ർ​ജ​പ്ര​വാ​ഹ​ത്തെ സം​സ്ക​രി​ച്ച് ബോ​ധ​പ​രി​വ​ർ​ത്ത​ന​ത്തി​നു​ള്ള മാ​ർ​ഗ​മാ​ക്കി​മാ​റ്റു​ക എ​ന്ന ദൗ​ത്യ​മാ​ണ് ഉ​പ​ബോ​ധ​മ​ണ്ഡ​ല​ത്തി​നു​ള്ള​ത്.

(ഉ​പ​ബോ​ധ​മെ​ന്ന മ​നഃ​ശാ​സ്ത്ര​സം​ജ്ഞ​യെ പി​ന്നീ​ട് ഫ്രോ​യി​ഡു​ത​ന്നെ സം​ശ​യി​ച്ച് ഉ​പേ​ക്ഷി​ച്ച​താ​ണെ​ങ്കി​ലും ബോ​ധാ​ബോ​ധ​ങ്ങ​ളി​ലെ ഊ​ർ​ജ​പ്ര​വാ​ഹ​വും അ​വ​ക്കി​ട​യി​ലെ നി​യ​ന്ത്ര​ണ കേ​ന്ദ്ര​വും തീ​ർ​ത്തും അ​പ്ര​സ​ക്ത​മ​ല്ലെ​ന്ന കാ​ര്യം ല​കാ​നും സി​സ​ക്കും ‘ഇ​ദി’​നും ‘ഈ​ഗോ’​ക്കു​മൊ​പ്പം ‘സൂ​പ്പ​ർ ഈ​ഗോ’​യു​ടെ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള പ​ല പ​രാ​മ​ർ​ശ​ങ്ങ​ളി​ലൂ​ടെ​യും ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​മേ​യ​ത്തി​ന്റെ മ​നഃ​ശാ​സ്ത്ര​വ​ശ​മെ​ന്ന​തി​നു പു​റ​മേ ശി​ൽ​പ​പ​ര​മാ​യും ഈ ​മൂ​ന്നാ​മി​ട​സ​ങ്ക​ൽ​പം ‘ആ​ത്രേ​യ​ക’​ത്തി​ന്റെ സം​വി​ധാ​ന​ഘ​ട​ന​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

 

ര​തി​യും ഭീ​തി​യും

‘ആ​ത്രേ​യ​ക’​ത്തി​ലെ ഒ​ന്നു മു​ത​ൽ 71 വ​രെ​യു​ള്ള മു​ഖ്യ അ​ധ്യാ​യ​ങ്ങ​ൾ​ക്കു പു​റ​മേ നാ​ല് അ​നു​ബ​ന്ധ​ങ്ങ​ൾ​കൂ​ടി​യു​ണ്ട്. ആ​ദ്യ​ത്തേ​തി​ൽ ദ്വൈ​ത​വ​ന​ത്തി​ൽ​വെ​ച്ച് യു​ധി​ഷ്ഠി​ര​ൻ അ​ഭി​മു​ഖീ​ക​രി​ച്ച പ്ര​സി​ദ്ധ​മാ​യ യ​ക്ഷ​പ്ര​ശ്ന​ത്തി​ന്റെ മാ​തൃ​ക​യി​ൽ ചി​ല ചോ​ദ്യ​ങ്ങ​ളും ഉ​ത്ത​ര​ങ്ങ​ളു​മാ​ണു​ള്ള​ത്. മ​രി​ച്ചാ​ലും വി​ടാ​ത്ത​തേ​ത്? എ​ന്ന ചോ​ദ്യം ഉ​ത്ത​ര​മി​ല്ലാ​തെ അ​വ​ശേ​ഷി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ആ​ദ്യ അ​നു​ബ​ന്ധം അ​വ​സാ​നി​ക്കു​ന്ന​ത്. ജ​ന​മേ​ജ​യ​ന്റെ യാ​ഗ​ശാ​ല​യി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞെ​ത്തി​യ നാ​യ്ക്കു​ട്ടി​യെ ഒ​രു കു​റ്റ​വും ചെ​യ്യാ​തെ ശി​ക്ഷി​ച്ച​തി​നെ​പ്പ​റ്റി​യു​ള്ള വി​ചാ​ര​ണ​യും അ​തി​ന്റെ ശാ​പ​വു​മാ​ണ് നാ​ന്ദി​യി​ലു​ള്ള​ത്. (മ​ഹാ​ഭാ​ര​ത ക​ഥ​യു​ടെ നാ​ന്ദി​കൂ​ടി​യാ​ണ​ത്) ‘ആ​ത്രേ​യ​ക’​ത്തി​ലെ ക​ഥ​യു​മാ​യി പ്ര​ത്യ​ക്ഷ​ബ​ന്ധ​മൊ​ന്നു​മി​ല്ലാ​ത്ത സ​ര​മ​യു​ടെ ശാ​പ​ത്തി​ന് നോ​വ​ലി​ലെ ഭാ​വ​മ​ണ്ഡ​ല​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ കാ​ര്യ​മാ​യ പ​ങ്കു​ണ്ടെ​ന്ന് മു​ക​ളി​ൽ നാം ​ക​ണ്ടു.

അ​ടു​ത്ത​ത് ‘ഫ​ല​ശ്രു​തി’​യെ​ന്ന അ​നു​ബ​ന്ധ​മാ​ണ്. പു​രാ​ണ​കൃ​തി​ക​ളു​ടെ പാ​രാ​യ​ണ താ​ൽ​പ​ര്യം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ര​ച​നാ​ത​ന്ത്ര​മെ​ന്ന നി​ല​യി​ൽ അ​വ​യു​ടെ അ​വ​സാ​നം ചേ​ർ​ക്കു​ന്ന പ്ര​യോ​ജ​നാ​കാം​ക്ഷ​യെ കാ​ലി​ക​മാ​യി പു​തു​ക്കി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് നോ​വ​ലി​ലെ ‘ഫ​ല​ശ്രു​തി’​യി​ൽ. ര​തി​യെ​യും മ​ര​ണ​ഭ​യ​ത്തെ​യും (ആ​ന​ന്ദാ​ഭി​ര​തി​യും മ​ര​ണാ​നു​ഭൂ​തി​യും) പ​ര​സ്പ​രം അ​ഭി​മു​ഖം നി​ർ​ത്തി ര​തി​ക്കു വി​പ​രീ​ത​മാ​ണ് ഭ​യ​മെ​ന്ന ഉ​പ​ദേ​ശം വാ​യ​ന​ക്കാ​ർ​ക്ക് ആ ​ഭാ​ഗം ന​ൽ​കു​ന്നു. ര​ച​ന​യെ​യും പ്ര​മേ​യ​ത്തെ​യും കു​റി​ച്ചു​ള്ള ച​ർ​ച്ച​യാ​ണ് ‘ജ​യ’​മെ​ന്ന ഖ​ണ്ഡ​ത്തി​ലു​ള്ള​ത്. ഫ​ല​ശ്രു​തി​യും ജ​യ​വും, എ​ഴു​ത്തി​ന്റെ ആ​ന്ത​രി​ക​വും ബാ​ഹ്യ​വു​മാ​യ സ​മ​സ്യ​ക​ളെ പ്ര​മേ​യ​ത്തി​ന്റെ ഭാ​ഗ​മാ​ക്കി ചി​ന്തി​ക്കു​ക​യും അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന കാ​ലി​ക​മാ​യ ര​ച​നാ​വ​ഴ​ക്ക​മാ​ണ് മ​റ്റൊ​രു ത​ര​ത്തി​ൽ ആ ​ഭാ​ഗ​ത്ത് ആ​വി​ഷ്ക​രി​ക്ക​പ്പെ​ടു​ന്ന​ത്. വൈ​കാ​രി​ക തീ​ക്ഷ്ണ​മാ​യ സ​ര​മ​യു​ടെ ശാ​പ​വും യ​ക്ഷ​പ്ര​ശ്ന​ത്തി​നു​ള്ളി​ലെ കു​ഴ​മ​റി​ച്ചി​ലും അ​ബോ​ധ​വു​മാ​യും നോ​വ​ലി​ന്റെ അ​വ​സാ​ന​ത്തി​ലെ വ്യാ​സ​ശി​ഷ്യ​ന്മാ​രു​ടെ വി​ശ​ക​ല​ന​വി​ചാ​ര​ങ്ങ​ൾ​ക്ക് ബോ​ധ​വു​മാ​യു​മാ​ണ് ബ​ന്ധം. ആ ​നി​ല​ക്ക് നോ​വ​ൽ ഭാ​ഗ​മാ​ക​ട്ടെ പൂ​ർ​ണ​മാ​യും മ​റ്റൊ​രു ആ​ത്രേ​യ​ക​മാ​യി, ഒ​രു ഉ​പ​ബോ​ധ​മാ​യി മാ​റു​ന്നു.

ക​ഥാ​ഗ​തി​യി​ൽ നേ​രി​ട്ട് ബ​ന്ധ​മൊ​ന്നു​മി​ല്ലെ​ങ്കി​ലും സ​ര​മ​യു​ടെ ശാ​പ​ത്തി​ൽ​നി​ന്ന് ജ​ന​മേ​ജ​യ​നി​ലേ​ക്കും അ​നു​ജ​ന്മാ​രി​ലേ​ക്കും പ്ര​സ​രി​ക്കു​ന്ന ഭ​യ​ത്തി​ന് നോ​വ​ലി​ൽ പ്ര​ത്യേ​ക​സ്ഥാ​ന​മു​ണ്ട്. ഭ​യ​ത്തെ നി​ർ​ണാ​യ​ക​വും അ​സ്തി​ത്വ​സം​ബ​ന്ധി​യു​മാ​യ വി​കാ​ര​മാ​യി നോ​വ​ൽ, പ​രി​ച​രി​ക്കു​ന്നു. വ്യ​ക്തി​ജീ​വി​ത​ത്തെ മൂ​ടി​നി​ൽ​ക്കു​ന്ന പ​ല​ത​രം ഭ​യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ഥാ​പാ​ത്ര​ങ്ങ​ൾ യാ​ത്ര​ചെ​യ്യു​ന്ന​ത്. മാ​നം, ധ​നം, ഗു​ണം, മൂ​ല്യം, പ​ദ​വി, ജ്ഞാ​നം, സ്ഥ​ലം, ആ​ന​ന്ദം, സ്വ​സ്ഥ​ത, ലിം​ഗ​ത്വം... അ​ങ്ങ​നെ നി​ര​വ​ധി ന​ഷ്ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഭീ​തി​യാ​ണ് പ്ര​ക​ട​മാ​യു​ള്ള​ത്. അ​വ​യു​ടെ പാ​ര​മ്യാ​വ​സ്ഥ​യി​ൽ മ​ര​ണ​ത്തെ​പ്പ​റ്റി​യു​ള്ള​തും (ജീ​വ​ന​ഷ്ടം) കു​ടി​യി​രി​ക്കു​ന്നു.

‘ഭ​യ​ത്തെ ഭ​യ​ക്ക​രു​ത് നേ​രി​ട​ണം’ എ​ന്നാ​ണ് ചൂ​ഡ​ക​ൻ നി​ര​മി​ത്ര​നു ന​ൽ​കു​ന്ന ഉ​പ​ദേ​ശം (പു.293). ​സ​ര​മ​ക്കു പു​റ​മേ അ​ണി​മാ​ണ്ഡ​വ്യ​ന്റെ ശാ​പ​ക​ഥ​യും നോ​വ​ലി​ൽ ക​ട​ന്നു​വ​രു​ന്നു​ണ്ട് എ​ന്നു ശ്ര​ദ്ധി​ക്കു​ക (അ​ധ്യാ​യം 15). ന​ഷ്ട​പ്പെ​ടു​മെ​ന്ന ഭീ​തി​കൊ​ണ്ട് ഒ​ന്നി​നെ​യും ചേ​ർ​ത്തു പി​ടി​ക്കാ​നാ​വാ​തെ വ​ല​യു​ക​യാ​ണ് ജ​ന​മേ​ജ​യ​നു ശാ​പം​കൊ​ണ്ടു​ണ്ടാ​യ യാ​ത​ന. യ​മ​ധ​ർ​മ​നു മാ​ണ്ഡ​വ്യ​നി​ൽ​നി​ന്നു കി​ട്ടി​യ ശാ​പ​ത്തി​ന്റെ അ​നു​ബ​ന്ധം, അ​നീ​തി​ക​ൾ​ക്കു മു​ന്നി​ൽ നി​ശ്ശ​ബ്ദ​നാ​യി ഇ​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന​താ​ണ്, സം​സാ​രി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ വാ​ക്കി​നു വി​ല​യി​ല്ലാ​താ​കും. ശൂ​ദ്ര​യോ​നി​യി​ൽ പി​റ​ന്ന് വി​ജ്ഞാ​നി​യാ​യി എ​ന്നാ​ൽ അ​പ്ര​സ​ക്ത​നാ​യി ഉ​ട​നീ​ളം ജീ​വി​ക്കു​ക എ​ന്ന നി​സ്സ​ഹാ​യാ​വ​സ്ഥ വി​ദു​ര​രാ​യി പി​റ​ന്ന യ​മ​ധ​ർ​മ​ൻ ചു​മ​ക്കു​ന്നു​ണ്ട്. അ​വ​സാ​നം വാ​യി​ൽ ക​ല്ലി​ട്ട് അ​ദ്ദേ​ഹം കാ​ടു​ക​യ​റി.

ഭൂ​മി എ​ല്ലാ​വ​ർ​ക്കും സു​ന്ദ​ര​മ​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കാ​ൻ ശൂ​ദ്ര​ൻ, സ്ത്രീ, ​ന​പും​സ​കം -ഇ​തി​ലേ​തെ​ങ്കി​ലും ഒ​ന്നാ​യി ജ​നി​ക്ക​ണ​മെ​ന്ന് മാ​ണ്ഡ​വ്യ​ൻ ധ​ർ​മ​ദേ​വ​നെ അ​റി​യി​ക്കു​ന്ന​താ​യി നോ​വ​ലി​ലു​ണ്ട് (പു. 72). ​അ​തി​നോ​ടൊ​പ്പം ചി​ത്രാം​ഗ​ദ​യും ഹി​ഡും​ബി​യും ഉ​ലൂ​പി​യും ഇ​രാ​വാ​നും ഘ​ടോ​ൽ​ക​ച​നും പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന പ​ർ​വ​ത-​കാ​ന​ന ഭൂ​മി​ക​ളി​ലെ, സ​ഹ​ന​ശ​ക്തി​യും വി​ധേ​യ​ത്വ​വും കൈ​മു​ത​ലാ​യു​ള്ള ക​രു​ത്ത​രാ​യ അ​രി​കു​ജീ​വി​ത​ങ്ങ​ളെ​യും ചേ​ർ​ത്തു​പി​ടി​ച്ചു​ള്ള മ​റ്റൊ​രു ഭാ​ര​ത​ഗാ​ഥ​യാ​യി ‘ആ​ത്രേ​യ​കം’ മാ​റു​ന്നു. അ​ടി​സ്ഥാ​ന പ​ര​മാ​യി, ന്യൂ​ന​പ​ക്ഷാ​ത്മ​ക​ത (മൈ​നോ​രി​റ്റി) എ​ന്നു വി​ളി​ക്കാ​വു​ന്ന, സ്ത്രൈ​ണ​ത​യി​ലേ​ക്ക് കു​തി​ക്കു​ന്ന ജീ​വി​താ​വേ​ഗ​ങ്ങ​ളു​ടെ പ​രാ​ജ​യം ഏ​തു ശാ​രീ​രി​കാ​വ​സ്ഥ​യി​ലും സ്വാ​ഭാ​വി​ക​മാ​ണെ​ന്നും​കൂ​ടി കാ​ണി​ച്ചു​ത​രി​ക​യാ​ണ് ‘ആ​ത്രേ​യ​കം’ ചെ​യ്യു​ന്ന​ത്.

Tags:    
News Summary - Vayalar Winner Reimagines Shikhandi's Gender Struggle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.