കോട

അ​യാ​ള്‍ സ​ഞ്ച​രി​ക്കു​ന്ന ആ ​പ​ഴ​ഞ്ച​ന്‍ ബ​സ് കു​ന്നു​ക​യ​റി ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്ത​ണ​മെ​ങ്കി​ല്‍ ഇ​നി​യും ഒ​ന്നൊ​ന്ന​ര മ​ണി​ക്കൂ​റെ​ങ്കി​ലും ക​ഴി​യും. മ​ല​മ്പാ​ത​യാ​ണെ​ങ്കി​ലും കു​ത്ത​നെ​യു​ള്ള ക​യ​റ്റ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത​തും അ​ല​സ​മാ​യി ച​രി​ഞ്ഞു കി​ട​ക്കു​ന്ന അ​ര​ഞ്ഞാ​ണം​പോ​ല ഒ​രു റോ​ഡ്. വ​ണ്ടി ഇ​ട​ക്കി​ടെ ഉ​ച്ച​ത്തി​ല്‍ ഗി​യ​ര്‍ മാ​റി​മാ​റി ഇ​ഴ​ഞ്ഞു നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്നു. വ​ണ്ടി​ക്കു​ള്ളി​ല്‍ അ​ധി​കം യാ​ത്ര​ക്കാ​രൊ​ന്നു​മി​ല്ല. പ​ല സീ​റ്റും കാ​ലി​യാ​ണ്. ഏ​റെ​യും സാ​ധാ​ര​ണ​ക്കാ​ര്‍. മ​ല​മു​ക​ളി​ലെ ത​ണു​പ്പ് തേ​ടി​പ്പോ​കു​ന്ന പ​രി​ഷ്‌​കൃ​ത​രാ​യ...

അ​യാ​ള്‍ സ​ഞ്ച​രി​ക്കു​ന്ന ആ ​പ​ഴ​ഞ്ച​ന്‍ ബ​സ് കു​ന്നു​ക​യ​റി ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്ത​ണ​മെ​ങ്കി​ല്‍ ഇ​നി​യും ഒ​ന്നൊ​ന്ന​ര മ​ണി​ക്കൂ​റെ​ങ്കി​ലും ക​ഴി​യും. മ​ല​മ്പാ​ത​യാ​ണെ​ങ്കി​ലും കു​ത്ത​നെ​യു​ള്ള ക​യ​റ്റ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത​തും അ​ല​സ​മാ​യി ച​രി​ഞ്ഞു കി​ട​ക്കു​ന്ന അ​ര​ഞ്ഞാ​ണം​പോ​ല ഒ​രു റോ​ഡ്. വ​ണ്ടി ഇ​ട​ക്കി​ടെ ഉ​ച്ച​ത്തി​ല്‍ ഗി​യ​ര്‍ മാ​റി​മാ​റി ഇ​ഴ​ഞ്ഞു നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്നു. വ​ണ്ടി​ക്കു​ള്ളി​ല്‍ അ​ധി​കം യാ​ത്ര​ക്കാ​രൊ​ന്നു​മി​ല്ല. പ​ല സീ​റ്റും കാ​ലി​യാ​ണ്. ഏ​റെ​യും സാ​ധാ​ര​ണ​ക്കാ​ര്‍. മ​ല​മു​ക​ളി​ലെ ത​ണു​പ്പ് തേ​ടി​പ്പോ​കു​ന്ന പ​രി​ഷ്‌​കൃ​ത​രാ​യ ഒ​ന്നോ ര​ണ്ടോ പേ​രാ​ണ് പി​ന്നെ​യു​ള്ള​ത്. അ​ഴി​ച്ചി​ട്ട മു​ടി​യി​ഴ​പോ​ലെ മു​ഖ​ത്തേ​ക്ക് വെ​ള്ള​മി​റ്റി​ക്കു​ന്ന മ​ഴ​പെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും ആ​രും ബ​സി​ന്റെ ഷ​ട്ട​റു​ക​ളൊ​ന്നും അ​ട​ച്ചി​ട്ടി​ല്ല.

ഒ​രു​പ​ക്ഷേ പു​റ​ത്തെ കാ​ഴ്ച​ക​ളാ​വാം അ​തി​ന്റെ കാ​ര​ണം. സ്ഥി​രം യാ​ത്ര​ക്കാ​ര്‍പോ​ലും ആ ​ദി​വ​സ​ത്തി​ന്റെ ഭം​ഗി​യെ മ​റ​ച്ചു​പി​ടി​ക്കാ​ന്‍ ഇ​ഷ്ട​പ്പെ​ടാ​ത്ത​തു​പോ​ലെ. അ​ല്ലെ​ങ്കി​ല്‍ ഇ​ട​ക്ക് മ​ഞ്ഞ് ക​യ​റി​വ​ന്ന് എ​ല്ലാ കാ​ഴ്ച​യും മ​റ​യ്ക്കു​ന്ന ആ ​നി​മി​ഷ​ത്തെ എ​ന്തി​ന് ന​ഷ്ട​പ്പെ​ടു​ത്ത​ണ​മെ​ന്ന് ക​രു​തി​യു​മാ​വാം. ഇ​ട​ക്ക് കോ​ട​മ​ഞ്ഞ് ക​യ​റ്റം ക​യ​റി ബ​സി​നേ​ക്കാ​ള്‍ വേ​ഗ​ത്തി​ല്‍ കി​ഴ​ക്കോ​ട്ട് പാ​ഞ്ഞു​പോ​കും. അ​പ്പോ​ഴെ​ല്ലാം പ്ര​ക്ഷു​ബ്ധ​മാ​യ ക​ട​ലി​ലെ തി​ര​ക​ള്‍പോ​ലെ പു​റ​ത്തു പ​ച്ച​പ്പാ​ര്‍ന്ന മ​ല​നി​ര​ക​ള്‍ ഫ​ണം വി​ട​ര്‍ത്തി നി​ൽ​ക്കു​ന്ന​ത് കാ​ണാം. യാ​ത്ര​ക്കാ​രെ​ല്ലാം പു​റം കാ​ഴ്ച​ക​ളി​ല്‍ ആ​ന​ന്ദ​ത്തി​നു​ള്ള വ​ക ക​ണ്ടെ​ത്തു​മ്പോ​ഴും അ​യാ​ളു​ടെ ഉ​ള്ളി​ല്‍ അ​കാ​ര​ണ​മാ​യ​തും എ​ന്നാ​ല്‍ അ​യാ​ള്‍ക്ക് മാ​ത്രം അ​നു​ഭ​വി​ക്കാ​വു​ന്ന​തു​മാ​യ ചി​ല ന​ഷ്ട​ങ്ങ​ളു​ടെ ഭാ​രം ഭ​യ​മാ​യി പ​ട​ര്‍ന്നി​ട്ടു​ണ്ടാ​യി​രു​ന്നു.

അ​യാ​ള്‍ യാ​ത്ര​ചെ​യ്യു​ന്ന ആ ​പ​ഴ​യ ട്രാ​ന്‍സ്പോ​ര്‍ട്ട് ബ​സി​നു​ള്ളി​ലെ തു​രു​മ്പെ​ടു​ത്തു പൊ​ള്ളി​യ ഇ​ളം പ​ച്ച​പ്പി​ല്‍ അ​യാ​ളു​ടെ ക​ണ്ണു​ക​ള്‍ പ​ര​തി ന​ട​ന്നു. അ​തി​നു​ള്ളി​ലെ ‘മു​തി​ര്‍ന്ന പൗ​ര​ന്മാ​ര്‍’,‘സ്ത്രീ​ക​ള്‍’, ‘അ​മ്മ​യും കു​ഞ്ഞും’, ‘കൈ​യും ത​ല​യും പു​റ​ത്തി​ട​രു​ത്’... തു​ട​ങ്ങി​യ എ​ഴു​ത്തു​ക​ള്‍ അ​യാ​ള്‍ പ​ല​യാ​വ​ര്‍ത്തി വാ​യി​ച്ചു. വ​ടി​വൊ​ത്ത അ​ക്ഷ​ര​ങ്ങ​ളും എ​ഴു​ത്തും അ​യാ​ളു​ടെ ഉ​ള്ളി​ലെ ആ​കു​ല​ത​ക​ളെ കൂ​ടു​ത​ല്‍ മു​റി​പ്പെ​ടു​ത്തി. ആ ​അ​ക്ഷ​ര​ങ്ങ​ള്‍ക്കി​ട​യി​ല്‍ വ​ള്ളി​യി​ട്ടി​രി​ക്കു​ന്ന രീ​തി താ​ന്‍ ചു​മ​ക്കു​ന്ന വ്യ​ഥ​ക​ളു​ടെ ഭാ​രം വ​ര്‍ധി​പ്പി​ക്കു​ന്ന​താ​യി അ​യാ​ള്‍ക്ക് തോ​ന്നി. കാ​ല്‍പാ​ദ​ങ്ങ​ള്‍ ത​ണു​ത്തു മ​ര​വി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ. ഒ​ന്നു​റ​ക്കെ ശ​ബ്ദി​ക്ക​ണ​മെ​ന്ന് അ​യാ​ള്‍ ഉ​ള്ളു​കൊ​ണ്ട് ആ​ഗ്ര​ഹി​ച്ചെ​ങ്കി​ലും സാ​ധി​ക്കാ​നാ​കാ​ത്ത​വി​ധം അ​യാ​ളാ അ​ക്ഷ​ര​ങ്ങ​ളു​ടെ​യി​ട​യി​ലെ വ​ള്ളി​ക​ളി​ല്‍ കു​രു​ങ്ങി​പ്പോ​യി. അ​ത​യാ​ളെ ഭൂ​ത​കാ​ല​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു.

അ​ത്ര​യൊ​ന്നും വ​ലി​യ ന​ഗ​ര​മ​ല്ലെ​ങ്കി​ലും ഒ​രു ന​ഗ​ര​ത്തി​ന്റെ കെ​ട്ടി​ലേ​ക്കും മ​ട്ടി​ലേ​ക്കും ചു​വ​ടു​വെ​ച്ചു തു​ട​ങ്ങി​യ ഒ​രു ചെ​റു​പ​ട്ട​ണ​ത്തി​ലെ ഫൈ​ന്‍ ആ​ര്‍ട്‌​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു അ​യാ​ളും സു​ഹൃ​ത്ത് ഭാ​സി​യും. ഈ ​ലോ​ക​ത്തെ മൊ​ത്തം വ​ര​കൊ​ണ്ട് ആ​വി​ഷ്‌​ക​രി​ക്കാ​ന്‍ ഞ​ങ്ങ​ള്‍ ആ​ർ​ത്തി മൂ​ത്ത് അ​ല​യു​ന്ന കാ​ലം. വി​ക്ട​ര്‍ പെ​രേ​ടി​ന്റെ അ​നാ​ട്ട​മി ആ​ന്‍ഡ് ഡ്രോ​യി​ങ് ആ​വ​ര്‍ത്തി​ച്ചു വ​ര​ച്ചു മ​ടു​ക്കു​മ്പോ​ള്‍ പ​രു​ക്ക​ന്‍ ചു​മ​രു​ക​ളി​ല്‍ അ​ക്ഷ​ര​മെ​ഴു​തു​ന്ന അ​പ്ലൈ​ഡ് ആ​ര്‍ട്ടി​സ്റ്റി​നെ​ന്ത് അ​നാ​ട്ട​മി​യെ​ന്നു ചോ​ദി​ച്ചു ഭാ​സി ത​ല​വ​ഴി മു​ണ്ട് വ​ലി​ച്ചി​ട്ട് കൂ​ര്‍ക്കം​വ​ലി​ച്ച് ഉ​റ​ങ്ങും.

 

എ​ല്ലാ​വ​ര്‍ക്കും മു​മ്പേ അ​വ​ന്‍ ഉ​ണ​രും. ഒ​ന്നി​ന് പു​റ​കെ ഒ​ന്നാ​യി മൂ​ന്ന് കു​ര്‍ബാ​നി ബീ​ഡി വ​ലി​ക്കും. ത​ലേ ദി​വ​സം ക​ഴി​ച്ച ചാ​ത്ത​ന്‍ മ​ദ്യ​ത്തി​ന്റെ ബാ​ക്കി വ​ല്ല​തു​മു​ണ്ടോ​ന്ന് പ​ര​തും. അ​യ്യ​പ്പാ ലോ​ഡ്ജി​ലെ ഇ​ടു​ങ്ങി​യ മു​റി​യി​ല്‍ ചി​ത​റി​ക്കി​ട​ക്കു​ന്ന ഞ​ങ്ങ​ളു​ടെ ന​ഗ്ന ശ​രീ​ര​ങ്ങ​ളു​ടെ അ​നാ​ട്ട​മി​കൊ​ണ്ട് ഡ്രോ​യി​ങ് ബു​ക്ക് നി​റ​ക്കും. റാ​ഡി​ക്ക​ല്‍ മൂ​വ്മെ​ന്റി​ന്റെ അ​ല​യൊ​ലി​ക​ള്‍ അ​വ​സാ​നി​ക്കാ​ത്ത ഫൈ​ന്‍ ആ​ര്‍ട്‌​സ് കോ​ള​ജി​ലെ പ​ഠ​ന കാ​ല​ത്തെ​പ്പോ​ഴോ ആ​ണ് ഭാ​സി താ​നെ​ഴു​തു​ന്ന അ​ക്ഷ​ര​ങ്ങ​ള്‍ക്കൊ​രു ത​ന​ത് ശൈ​ലി ഉ​ണ്ടാ​ക​ണ​മെ​ന്ന് വാ​ശി പി​ടി​ച്ചു തു​ട​ങ്ങി​യ​ത്. അ​യാ​ള്‍ മ​ല​യാ​ളം അ​ക്ഷ​ര​മെ​ഴു​തു​ന്ന​തി​നി​ട​യി​ലി​ടു​ന്ന വ​ള്ളി​ക​ളി​ല്‍ മു​ഗ​ള്‍ ആ​ര്‍ട്ടി​ന് സ​മാ​ന​മാ​യ ചി​ല വ​ര​ക​ളെ സ​ന്നി​വേ​ശി​പ്പി​ച്ചു. അ​തേ വാ​ശി​യോ​ടെ അ​യാ​ള്‍ ത​ന്റെ സ​ഹ​പാ​ഠി​യാ​യ പെ​ണ്‍കു​ട്ടി​യെ പ്ര​ണ​യി​ക്കു​ക​യും ചെ​യ്തു. മ​ര​ത്തി​നു ചു​റ്റും നി​ര​ത്തി​വെ​ച്ച ക്രിം​സ​ന്റെ കോ​ടാ​ലി​ക​ളോ​ളം വ​ലി​യ ആ​ര്‍ട്ടി​നെ ആ​വി​ഷ്‌​ക​രി​ക്ക​ണ​മെ​ങ്കി​ല്‍ നി​ങ്ങ​ള്‍ യു​ദ്ധ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട​ണ​മെ​ന്ന് അ​വ​ന്‍ ഞ​ങ്ങ​ളോ​ട് ത​ര്‍ക്കി​ക്കും. സ​മാ​ധാ​ന​ത്തി​ന്റെ നി​റം വെ​ളു​പ്പാ​യ​തു​പോ​ലെ ക​ള്ള​മാ​ണ് നി​ങ്ങ​ളു​ടെ ചി​ത്ര​ക​ല​യെ​ന്നും അ​വ​ന്‍ അ​ധി​ക്ഷേ​പി​ക്കും.

ര​ണ്ടാം വ​ര്‍ഷ​ത്തി​ന്റെ തു​ട​ക്ക​ത്തി​ലെ ഒ​രു​ദി​വ​സം നാ​ലു​നി​ല​യു​ള്ള അ​യ്യ​പ്പാ ലോ​ഡ്ജി​ന്റെ മു​റ്റ​ത്തെ കി​ണ​റി​നോ​ട് ചേ​ര്‍ന്ന് ഭാ​സി മ​രി​ച്ചു​കി​ട​ക്കു​ന്ന​താ​ണ് ലോ​കം ക​ണ്ട​ത്. ചി​ത്ര​ക​ലാ വി​ദ്യാ​ർ​ഥി ആ​ത്മ​ഹ​ത്യ​ചെ​യ്‌​തെ​ന്നോ നാ​ലാം നി​ല​യു​ടെ മു​ക​ളി​ല്‍നി​ന്നും മ​ദ്യ​ല​ഹ​രി​യി​ല്‍ കാ​ലു​തെ​റ്റി വീ​ണെ​ന്നോ ഒ​ക്കെ പ​ത്ര​ങ്ങ​ള്‍ എ​ഴു​തി. ലോ​ഡ്ജി​ന്റെ മു​ക​ളി​ല്‍ ചി​ത​റി​ക്കി​ട​ന്ന മ​ദ്യ​ക്കു​പ്പി​ക​ളി​ല്‍നി​ന്നും പൊ​ലീ​സ് നി​ഗ​മ​നം ശ​രി​വെ​ച്ച് മ​ട​ങ്ങി. അ​ധി​കം ക​ഴി​യാ​തെ അ​യ്യ​പ്പാ ലോ​ഡ്ജി​ല്‍നി​ന്നും ചി​ത്ര​ക​ലാ വി​ദ്യാ​ര്‍ഥി​ക​ള്‍ മ​റ്റൊ​രു ലാ​വ​ണ​ത്തി​ലേ​ക്ക് മാ​റി. ഭാ​സി പ്ര​ണ​യി​ച്ച പെ​ണ്‍കു​ട്ടി ആ​രോ​ടും പ​റ​യാ​തെ കോ​ള​ജി​ല്‍ നി​ന്നും പ​ടി​യി​റ​ങ്ങി. പി​ന്നെ ജീ​വി​ത​ത്തി​ല്‍ എ​ന്തെ​ല്ലാം വ​ഴി​ത്തി​രി​വു​ക​ള്‍.

കു​റെ​യ​ധി​കം കൂ​ട്ടു​കാ​ര്‍ പ​ഠ​നം മു​ഴു​മി​പ്പി​ക്കാ​തെ കോ​ള​ജ് വി​ട്ടു. പ്രി​ന്റി​ങ് ടെ​ക്നോ​ള​ജി​യും സാ​ങ്കേ​തി​ക​വി​ദ്യ​യു​മൊ​ക്കെ ചി​ത്ര​ക​ല​യു​ടെ സാ​ധ്യ​ത കു​റ​ക്കു​മെ​ന്ന് അ​വ​രി​ല്‍ പ​ല​രും ആ​ശ​ങ്ക​പ്പെ​ട്ടു. ഫോ​ട്ടോ​ഷോ​പ് വ​ന്നു, ഇ​നി​യെ​ന്ത് ചി​ത്ര​ക​ല​യെ​ന്ന് പ​ഠി​പ്പി​ക്കു​ന്ന​വ​ര്‍ ത​ന്നെ ചോ​ദി​ച്ചു തു​ട​ങ്ങി. ല​ളി​ത​ക​ല പോ​ലെ ല​ളി​ത​മ​ല്ലാ​ത്ത ജീ​വി​ത​വും പേ​റി​യു​ള്ള ഓ​ട്ട​മാ​യി​രു​ന്നു ഇ​ത്ര​കാ​ല​വും. മ​ക​നാ​യും പ​തി​യാ​യും പി​താ​വാ​യും അ​ണി​ഞ്ഞി​രു​ന്ന മേ​ല​ങ്കി​യൊ​ക്കെ പാ​ക​മാ​യി​രു​ന്നോ എ​ന്ന് ചോ​ദി​ച്ചാ​ല്‍ സ്വ​ന്തം പാ​പ​ഭാ​രം ഒ​രു വേ​ട്ട​പ്പ​ട്ടി​യെ​പ്പോ​ലെ പി​ന്തു​ട​രു​മ്പോ​ള്‍ അ​തെ​ങ്ങ​നെ സാ​ധ്യ​മാ​കും.

ഭാ​സി അ​വ​ന്റെ മ​ര​ണം. പ്രാ​യ​ത്തി​ന്റെ എ​ടു​ത്തു​ചാ​ട്ട​മെ​ന്നോ അ​റി​വി​ല്ലാ​യ്മ​യെ​ന്നോ കൈ​പ്പി​ഴ​യെ​ന്നോ ഒ​രു​പ​ക്ഷേ ആ​രെ​ങ്കി​ലു​മൊ​ക്കെ സ​മാ​ധാ​നി​പ്പി​ച്ചേ​ക്കാം. ഉ​ള്ളി​ലൊ​രു ക​ള്ളം ഉ​റ​ങ്ങാ​തെ കി​ട​ക്കു​വോ​ളം മ​നു​ഷ്യ​ന്‍ അ​വ​ന്റെ ആ​ത്മാ​വി​നെ​പ്പോ​ലും അ​പ​ര​നെ​യെ​ന്ന​പോ​ലെ ഭ​യ​പ്പെ​ടാ​ന്‍ തു​ട​ങ്ങും. ആ​ര്‍ക്കും പി​ടി​കൊ​ടു​ക്കാ​തെ സ്വ​ന്തം പാ​പ​ഭാ​ര​വും പേ​റി​യു​ള്ള ഓ​ട്ട​പ്പാ​ച്ചി​ലി​നി​ട​യി​ല്‍, മ​ക്ക​ളെ​പ്പോ​ലും സ്‌​നേ​ഹി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് സം​ശ​യ​മാ​ണ്. ഒ​ടു​വി​ല്‍ വൈ​ദ്യ​ശാ​സ്ത്രം ക​യ്യൊ​ഴി​ഞ്ഞ ക​ര​ളു​മാ​യി ജീ​വി​ത​ത്തി​ന്റെ അ​വ​സാ​ന മ​ണി​യൊ​ച്ച​ക​ള്‍ക്കാ​യി കാ​ത്തി​രി​ക്കു​മ്പോ​ഴാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഭാ​സി​യു​ടെ കു​ടും​ബം സ​ത്യ​മ​റി​യ​ണം. ആ ​മ​ര​ണം, ആ​ത്മ​ഹ​ത്യ​യോ അ​പ​ക​ട​മോ?

ക​ടും വ​ർ​ണ​ങ്ങ​ള്‍കൊ​ണ്ട് പ​ക​യും സ​മാ​ധാ​ന​വും വ​ര​ച്ച ഈ ​കൈ​ക​ളാ​ണ് ആ ​ക​ടും​കൈ ചെ​യ്ത​ത്. ഇ​പ്പോ ഈ​യാം​പാ​റ്റ​ക​ളെ പോ​ലെ വി​റ​ക്കു​ന്ന ഈ ​കൈ​ക​ള്‍. ഉ​ള്ളി​ല്‍ താ​ൻ മോ​ഹി​ച്ച പെ​ണ്‍കു​ട്ടി​യോ​ട് ഭാ​സി​ക്കു​ണ്ടാ​യി​രു​ന്ന പ്ര​ണ​യ​മാ​ണോ കാ​ര​ണ​മെ​ന്ന് ഇ​പ്പോ​ഴും ഉ​റ​പ്പി​ല്ല. എ​ന്താ​യാ​ലും ര​ണ്ടു പേ​രും മ​ദ്യ​പി​ച്ചി​രു​ന്നു. അ​ന്നു​മു​ത​ല്‍ ഈ ​ലോ​ക​ത്തെ ക​ബ​ളി​പ്പി​ക്കു​ന്ന​തി​ല്‍നി​ന്ന് ഒ​രു മോ​ച​നം വേ​ണം. വീ​ണൊ​ടു​ങ്ങും മു​മ്പ് എ​ന്നോ ന​ഷ്ട​പ്പെ​ട്ടു​പോ​യ മ​ന​സ്സാ​ക്ഷി​ക്കു മു​ന്നി​ല്‍ ഒ​ന്നു പൊ​ട്ടി​ക്ക​ര​യ​ണം. കി​ഴ​ക്ക​ന്‍ മ​ല​യി​ലെ ഗ്രാ​മ​ത്തി​ല്‍ ഭാ​സി​യു​ടേ​താ​യി ആ​രെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ല്‍ എ​ല്ലാം ഏ​റ്റു​പ​റ​യ​ണം. അ​വി​ടേ​ക്കാ​ണ് ഒ​രു കൊ​ല​പാ​ത​കി​യെ​യും വ​ഹി​ച്ചു​കൊ​ണ്ട് ബ​സ് മ​ല​ക​യ​റു​ന്ന​ത്. മ​രി​ച്ചു മ​ര​വി​ച്ച അ​വ​ന്റെ ശ​രീ​ര​ത്തെ പി​ന്തു​ട​ര്‍ന്ന് ആ ​ഗ്രാ​മ​ത്തി​ലെ​ത്തി​യ​പ്പോ​ള്‍ ഉ​ള്ളി​ല്‍ പ​തി​ച്ച ചി​ല മു​ഖ​ങ്ങ​ള്‍ ഓ​ർ​മ​യി​ലു​ണ്ട്. അ​ല​മു​റ​യി​ട്ടു ക​ര​യു​ന്ന അ​വ​ന്റെ അ​മ്മ, അ​ഗാ​ധ​മാ​യ നി​ശ്ശ​ബ്ദ​ത​കൊ​ണ്ട് യാ​ത്രാ​മൊ​ഴി ചൊ​ല്ലു​ന്ന അ​ച്ഛ​ന്‍, ഒ​ന്നോ ര​ണ്ടോ സ​ഹോ​ദ​ര​ന്മാ​ർ, ഒ​ര​നി​യ​ത്തി.

 

മ​ണി​ക്കൂ​റു​ക​ളാ​യി ഇ​ഴ​ഞ്ഞു നീ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ല്‍ നി​ന്നും മ​ണി​യ​ടി ഉ​യ​രു​ന്ന​ത് കേ​ട്ടാ​ണ് ഓ​ർ​മ​ക​ള്‍ മു​റി​ഞ്ഞ​ത്. വ​ണ്ടി ഗ്രാ​മ​ത്തി​ലെ​ത്തി​യി​രി​ക്കു​ന്നു. അ​യാ​ളോ​ടൊ​പ്പം അ​വി​ടെ​യി​റ​ങ്ങാ​ന്‍ അ​ധി​ക​മാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഒ​രു വ​ലി​യ മ​ഴ പെ​യ്‌​തൊ​ഴി​ഞ്ഞ​തു​പോ​ലെ ന​ന​വാ​ര്‍ന്നു കി​ട​ന്ന ആ ​ഗ്രാ​മ​ത്തി​ലേ​ക്ക് അ​യാ​ള്‍ ചു​വ​ടു​വെ​ച്ചു. അ​വി​ടെ ആ​കെ​യു​ള്ള ര​ണ്ടോ മൂ​ന്നോ പീ​ടി​ക​ക​ളി​ൽ ആ​ള​ന​ക്കം ഒ​ന്നു​മി​ല്ലാ​യെ​ന്ന് തോ​ന്നു​ന്നു. അ​യാ​ള്‍ ന​ട​ന്നു തു​ട​ങ്ങി​യ​തോ​ടെ എ​വി​ടെ നി​ന്നോ ഓ​ടി​വ​ന്ന ഒ​രു തെ​രു​വു​നാ​യ ചി​ര​പ​രി​ചി​ത​നാ​യ ഒ​രാ​ള്‍ എ​ത്തി​യ​തു​പോ​ലെ അ​യാ​ളെ മു​ട്ടി​യു​രു​മ്മാ​ന്‍ തു​ട​ങ്ങി. ഒ​പ്പം ത​ണു​പ്പി​ന്റെ സൂ​ചി​മു​ന​ക​ള്‍ തു​ന്നി​വെ​ച്ച ഒ​രു കാ​റ്റും.

ഗ്രാ​മ​മാ​കെ കോ​ട​മ​ഞ്ഞ് പെ​യ്തു. തൊ​ട്ട​ടു​ത്തു നി​ല്‍ക്കു​ന്ന നാ​യ​യെ​പ്പോ​ലും കാ​ണാ​നാ​വാ​ത്ത​വി​ധം, ക​ടും വെ​ള്ള​നി​റ​ത്തി​ലു​ള്ള ഇ​രു​ട്ടി​ന്റെ പാ​ട അ​യാ​ളെ പൊ​തി​ഞ്ഞു. ത​ണു​ത്തു മ​ര​വി​ച്ച കാ​ലു​ക​ള്‍ നി​ല​ത്തു​നി​ന്നും പ​റി​ച്ചെ​ടു​ക്കാ​നാ​വാ​ത്ത​തു​പോ​ലെ. അ​യ്യ​പ്പാ ലോ​ഡ്ജി​ന്റെ പ​ട​വു​ക​ള്‍ വ​ഴി താ​ഴേ​ക്കോ​ടു​മ്പോ​ള്‍ തൊ​ണ്ട​യി​ല്‍ അ​മ​ര്‍ത്തി​പ്പി​ടി​ച്ചൊ​രു ക​ര​ച്ചി​ല്‍ വ​ര്‍ഷ​ങ്ങ​ള്‍ക്കി​പ്പു​റം അ​യാ​ളി​ല്‍നി​ന്നും പു​റ​ത്തേ​ക്കൊ​ഴു​കി. ഗ്രാ​മ​ത്തി​ന്റെ മു​ക​ളി​ൽ​നി​ന്നും കോ​ട​മ​ഞ്ഞ് അ​തി​ന്റെ പു​ത​പ്പ് വ​ലി​ച്ചു​മാ​റ്റി മ​റ്റൊ​രു ദി​ക്കി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്തു.

Tags:    
News Summary - malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.