Posted On
date_range Updated On
date_range നീരുറവകൾ
നോക്കൂ,
ജീവിതത്തിന്റെ നീരുറവകൾക്ക്
ചിലനേരങ്ങളിൽ എന്തൊരൊഴുക്കാണെന്നോ!
കടിഞ്ഞാണില്ലാ കുതിരപോൽ.
ചിലപ്പോഴൊക്കെ തട്ടിത്തടയുന്നു,
വഴിതിരിഞ്ഞുപോകുന്നു,
വെയിലിന്റെ ചുംബനത്താൽ
പൊള്ളിയടരുന്നു.
മഴയുടെ മിഴികളാൽ തണുത്തുറയുന്നു...
അത്ഭുതം തോന്നുന്നില്ലേ!
എത്രയെത്ര കൈവഴികൾക്ക് പിറവി കൊടുത്തിട്ടും
ഒറ്റമൈനയെപോലെ...
നനത്ത നിശ്ശബ്ദതയിൽ
അനാഥമായൊരിടിപ്പും പേറി
ചുവന്ന കണ്ണീർപൂക്കളും തൂവി
സഞ്ചരിക്കുന്ന ഓർമകളിലേക്ക്
എല്ലാമുപേക്ഷിച്ച് ഒറ്റക്ക്
നിങ്ങളെത്ര തവണ ഇറങ്ങി
നടന്നിട്ടുണ്ടാകും?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.