മൂന്നിൽ ഒന്ന് വിത്തൗട്ട്

മലമുകളിലെ കിളുന്ത് തേയില,

ശുഷ്‌കിച്ച നീണ്ട വിരലുകളുള്ള മുത്തശ്ശി,

ശരവണൻ തനിച്ചാക്കിയിട്ടു

പതിനേഴു വർഷം.

നാല് കുളന്തൈ,

ആവിപാറുന്ന ജീവിതം.

അയൽപക്കത്തെ തെങ്ങിൽ

കറുത്ത പുള്ളിപ്പശു,

പാൽനുര, കറന്ന പാത്രത്തിലും

ചായഗ്ലാസിലും.

മൊന്തയിൽനിന്നും സംഭരണിയിലേക്ക്

ധാരമുറിയാതെ

കർത്യായനിച്ചേച്ചി ഒഴിക്കുന്നു.

കിടാവു കരച്ചിൽ നിറുത്തുന്നേ ഇല്ല...

പാടില്ല വെളുത്ത വിഷം,

നിഷ്കർഷ വളഞ്ഞിട്ട് ആക്രമിക്കുന്നു.

സമരസപ്പെടാൻ പലതും.

മധുരം ഓർക്കുമ്പോഴേ മധുരിക്കുന്നു.

മൂന്ന് ഗ്ലാസുകൾ

അനുരണനങ്ങൾ, ആഹ്ലാദങ്ങൾ

അനുനയങ്ങൾ, ആത്മാവിൻ ശമനം

ആശങ്കകൾ, വീട്ടുവീഴ്ചകൾ

വാഗ്വാദങ്ങൾ, ഗോ ഗോ വിളികൾ...

പാവം ഉന്തുവണ്ടിക്കാരൻ,

പലരുടെ മുന്നിൽ, ആവിയായ ജീവിതം

പകർന്നുനൽകുന്നു.

ആളുകൾ

മൊത്തി മൊത്തി കുടിക്കുന്നു.

.

Tags:    
News Summary - One in three without

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.