തിരഞ്ഞെടുത്ത കുറുങ്കവിതകൾ

1. മ​ന​പ്പീ​ട്യ വി​ശ്വാ​സം? പ​റ്റെ തീ​ർ​ന്നു. പ്ര​തീ​ക്ഷ​യോ..? വെ​റു​തെ കൊ​ടു​ത്താ​ലും വേ​ണ്ട. സ​ദാ ഷ​ട്ട​റി​ട്ട അ​വ​സ്ഥ​യാ​ണി​പ്പോ... ഇ​രു​ട്ടൊ​ഴി​ഞ്ഞ് പോ​കാ​നും തോ​ന്നു​ന്നി​ല്ല. 2. ആ​ഴം പാ​ർ​ട്ടി​മു​റ്റം നി​റ​യെ കി​ണ​ർ പ​ണി​ക്കാ​ർ, എ​ന്തി​ത്? തി​ര​ക്കി​യ​പ്പോ​ൾ- കൂ​ട്ട​ത്തി​ലൊ​രാ​ൾ മു​ന്നാ​ക്കം വ​ന്നു: ‘പാ​ർ​ട്ടി​ക്കെ​ന്തോ ആ​ഴ​ത്തി​ൽ പ​രി​ശോ​ധി​ക്കാ​നു​ണ്ട​ത്രെ!’ 3. അ​രി​ഷ്ടം അ​രി​ഷ്ട​ത്തി​ന​ക​ത്ത് ര​ണ്ടാ​ളു​ണ്ട്: അ​രി-​ഇ​ഷ്ടം ശ​ത്രു-​മി​ത്രം. അ​ഥ​വാ ഇ​ഷ്ടാ​നി​ഷ്ട​ങ്ങ​ൾ അ​രി​ഷ്ടി​ച്ച ജീ​വി​ത​ത്തി​ലും ഇ​തു​ത​ന്നെ​യാ​ണ​ല്ലോ...

1. മ​ന​പ്പീ​ട്യ

വി​ശ്വാ​സം?

പ​റ്റെ തീ​ർ​ന്നു.

പ്ര​തീ​ക്ഷ​യോ..?

വെ​റു​തെ കൊ​ടു​ത്താ​ലും വേ​ണ്ട.

സ​ദാ ഷ​ട്ട​റി​ട്ട അ​വ​സ്ഥ​യാ​ണി​പ്പോ...

ഇ​രു​ട്ടൊ​ഴി​ഞ്ഞ് പോ​കാ​നും തോ​ന്നു​ന്നി​ല്ല.

2. ആ​ഴം

പാ​ർ​ട്ടി​മു​റ്റം നി​റ​യെ കി​ണ​ർ പ​ണി​ക്കാ​ർ,

എ​ന്തി​ത്?

തി​ര​ക്കി​യ​പ്പോ​ൾ-

കൂ​ട്ട​ത്തി​ലൊ​രാ​ൾ മു​ന്നാ​ക്കം വ​ന്നു:

‘പാ​ർ​ട്ടി​ക്കെ​ന്തോ ആ​ഴ​ത്തി​ൽ പ​രി​ശോ​ധി​ക്കാ​നു​ണ്ട​ത്രെ!’

3. അ​രി​ഷ്ടം

അ​രി​ഷ്ട​ത്തി​ന​ക​ത്ത് ര​ണ്ടാ​ളു​ണ്ട്:

അ​രി-​ഇ​ഷ്ടം

ശ​ത്രു-​മി​ത്രം.

അ​ഥ​വാ ഇ​ഷ്ടാ​നി​ഷ്ട​ങ്ങ​ൾ

അ​രി​ഷ്ടി​ച്ച ജീ​വി​ത​ത്തി​ലും

ഇ​തു​ത​ന്നെ​യാ​ണ​ല്ലോ സം​ഭ​വി​ക്കു​ന്ന​ത്,

സ്വ​യം ചോ​ദി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും:

വേ​ണോ വേ​ണ്ട​യോ... വേ​ണോ വേ​ണ്ട​യോ..?

4. ച​വി​ട്ടി

ക​ഥ​യി​ൽ നാ​യി​ക​യാ​ക്കാ​മെ​ന്നേ​റ്റു.

എ​ഴു​ന്നേ​റ്റ് കൂ​ടെ ചെ​ന്നു.

ന​ട തു​ട​ങ്ങി.

ആ​ളൊ​ന്നും മി​ണ്ടു​ന്നി​ല്ല. ചോ​ദി​ച്ച​പ്പോ​ൾ

ഡ​യ​ലോ​ഗെ​ന്തി​ന്, അ​ഭി​ന​യ​ത്തി​ല​ല്ലേ... ന്ന്

​ഓ... മ​തി. അ​ങ്ങ​നെ​ങ്കി​ല​ങ്ങ​നെ.

പ​ക്ഷേ ഇ​ന്നും അ​ര​ങ്ങി​ല​യാ​ൾ മാ​ത്രം.

നി​റ​ഞ്ഞാ​ട്ടം ത​ന്നെ. അ​ഴി​ഞ്ഞാ​ട്ടം.

എ​ന്നി​ട്ടും വി​ട്ടി​ല്ല പ്ര​തീ​ക്ഷ.

ഇ​രു​ന്നു. ഇ​രു​ന്നി​രു​ന്ന് മ​ടു​ത്ത​പ്പോ​ൾ

കെ​ട​പ്പാ​യി.. കാ​ത്തു​കെ​ട​പ്പ്.

ആ​ക്കെ​ട​പ്പാ​ണി​പ്പൊ​ഴും:

അ​ടു​ക്ക​ള​പ്പ​ടി​യി​ലി​ട്ട കീ​റ​ൻ മാ​ക്സി​പ്പ​രു​വം!

5. വ​ഴ​ക്ക്

ഒ​ഴു​ക്ക് നി​ന്നാ​ൽ അ​ഴു​ക്ക്

അ​ഴു​ക്കി​ലോ നി​ൽ​ക്കാ​നും വ​യ്യ, വ​ഴു​ക്കും

വ​ഴു​ക്കൊ​ട്ടും വ​ഴ​ങ്ങാ​റു​മി​ല്ല

വ​ഴ​ങ്ങാ​താ​യാ​ൽ വ​ഴ​ക്കാ​യി!

6. അ​തി​യാ​ൻ

അ​തി​യാ​ന് അ​തേ വേ​ണ്ടൂ

അ​തൊ​ന്നു മാ​ത്രം.

അ​ത് ക​ഴി​ഞ്ഞേ​യു​ള്ളൂ മ​റ്റെ​ന്തും

അ​തി​ക്ര​മ​മാ​ണ​തി​യാ​ന്റെ ക്ര​മം

‘പ​രാ​ക്ര​മം ചെ​യ്യു​കി​ലെ​ന്തി​നേ​യും വ​ശ​ത്തി​ലാ​ക്കാം’

അ​തി​യാ​ൻ, ക​വി​വാ​ക്യം ചു​ര​ണ്ടി​ത്തി​രു​ത്തി!

Tags:    
News Summary - malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.