തോ​ട്ടം

നീ​യൊ​രു​ക്കു​ന്നൂ തോ​ട്ടം ന​മ്മു​ടെ മു​റ്റ, ത്ത​തി​ല്‍ പൂ​വി​ടു​ന്നെ​ന്‍ മോ​ഹം പോ​ല്‍ മു​ല്ല​യും പ​നി​നീ​രും. ഏ​റെ​യു​ണ്ട​ല്ലോ പൂ​ക്ക​ള്‍, മ​ഴ​വി​ല്ലു പോ​ല്‍ പ​ല ചേ​ലി​ലും നി​റ​ത്തി​ലും നീ ​ന​ട്ടു ന​ന​ച്ച​വ നീ​യൂ​ട്ടി ലാ​ളി​ച്ച​വ നീ ​ത​ന്നെ​യ​വ​യ്ക്ക​മ്മ, നീ ​തെ​ന്ന​ല്‍, ശ​ല​ഭ​വും. ഭാ​ഷ​യെ വ​ള​ര്‍ത്തു​ന്നു വാ​ക്കി​നെ​ത്താ​ലോ​ലി​ച്ചും വാ​ക്യ​ത്തെ​യെ​ന്‍ പ്രാ​ണ​ന്റെ ക​ണ്ണാ​ടി പോ​ലേ കാ​ത്തും ഈ​ണ​ങ്ങ​ള്‍ പ​ല മ​ട്ടി- ലേ​കി​യും, നി​റം, മ​ണം, ഏ​റെ​യാം ര​സ​ങ്ങ​ള്‍, എ​ന്‍ ലോ​ല​മാം സ്പ​ര്‍ശ​ങ്ങ​ളും ഓ​ര്‍മ്മ​ക​ള്‍, ഞാ​ന്‍ പി​ന്നി​ട്ട വേ​ന​ലും...

നീ​യൊ​രു​ക്കു​ന്നൂ തോ​ട്ടം

ന​മ്മു​ടെ മു​റ്റ, ത്ത​തി​ല്‍

പൂ​വി​ടു​ന്നെ​ന്‍ മോ​ഹം പോ​ല്‍

മു​ല്ല​യും പ​നി​നീ​രും.

ഏ​റെ​യു​ണ്ട​ല്ലോ പൂ​ക്ക​ള്‍,

മ​ഴ​വി​ല്ലു പോ​ല്‍ പ​ല

ചേ​ലി​ലും നി​റ​ത്തി​ലും

നീ ​ന​ട്ടു ന​ന​ച്ച​വ

നീ​യൂ​ട്ടി ലാ​ളി​ച്ച​വ

നീ ​ത​ന്നെ​യ​വ​യ്ക്ക​മ്മ,

നീ ​തെ​ന്ന​ല്‍, ശ​ല​ഭ​വും.

ഭാ​ഷ​യെ വ​ള​ര്‍ത്തു​ന്നു

വാ​ക്കി​നെ​ത്താ​ലോ​ലി​ച്ചും

വാ​ക്യ​ത്തെ​യെ​ന്‍ പ്രാ​ണ​ന്റെ

ക​ണ്ണാ​ടി പോ​ലേ കാ​ത്തും

ഈ​ണ​ങ്ങ​ള്‍ പ​ല മ​ട്ടി-

ലേ​കി​യും, നി​റം, മ​ണം,

ഏ​റെ​യാം ര​സ​ങ്ങ​ള്‍, എ​ന്‍

ലോ​ല​മാം സ്പ​ര്‍ശ​ങ്ങ​ളും

ഓ​ര്‍മ്മ​ക​ള്‍, ഞാ​ന്‍ പി​ന്നി​ട്ട

വേ​ന​ലും വ​സ​ന്ത​വും,

വേ​റൊ​രു ലോ​ക​ത്തി​ന്റെ

സ്വ​പ്ന​വും പ​ല​വ​ഴി

നൂ​ണു​പോം വ​രി​ക​ള്‍ ത​ന്‍

ക​ളി​യും കു​സൃ​തി​യു-

മാ​യി ഞാ​ന്‍ മു​റി​ക്ക​കം,

ദേ​ഹ​മേ വി​യ​ര്‍ക്കാ​തെ.

എ​ങ്കി​ലു​മൊ​രു ദി​നം

നീ​യെ​ന്റെ വാ​ക്കാ​യ് മാ​റും

എ​ങ്കി​ലു​മൊ​രു ദി​നം

ഞാ​ന്‍ പൂ​ക്കും നി​ന്‍ തോ​ട്ട​ത്തി​ല്‍.

ആ ​ദി​ന​മി​ന്നേ കാ​ണാ​ന്‍

പ്രാ​യ​മാ​യ് ന​മു​ക്കി​പ്പോ​ള്‍

താ​ര​ക​ള്‍ക്കി​ട​യി​ലെ-

മേ​ഘം പോ​ല​വ്യ​ക്ത​മാ​യ്.

പോ​രു​കെ​ന്‍ മു​റി​ക്ക​കം,

പോ​കാം ഞാ​ന്‍ നി​ന്‍ തോ​ട്ട​ത്തി​ല്‍

മാ​റു​ക വ​രി​ക​ളാ​യ്

എ​ന്‍ താ​ളി​ല്‍, മാ​റാം ഞാ​നും

കേ​വ​ലം വ​ള​വാ​യി

വ​ള്ളി​യി​ല്‍ നി​ന്‍ തോ​ട്ട​ത്തി​ല്‍.

Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.