2028

പൂ​ർ​വ​നി​ശ്ചി​ത​മാ​യ തീ​ര​മാ​ണ​ത്, തി​ര വ​ക​ഞ്ഞു​മാ​റ്റി​പ്പോ​രും ക​പ്പ​ലി​ൻ ത​ട്ടി​ൽ​നി​ന്നും കാ​ല​മേ​റെ​യാ​യ് പ​ല ദൂ​ര​ദ​ർ​ശി​നി​ക​ളാ​ൽ നോ​ക്കി​നോ​ക്കി ഞാ​ൻ നി​ൽ​പൂ, തെ​ളി​ഞ്ഞു​വ​രു​ന്നു​ണ്ടോ? വേ​ല​ക​ളൊ​ഴി​ഞ്ഞ​തി​ൻ ശാ​ന്ത​ത മാ​നം മു​ട്ടും മാ​മ​ല​മു​ടി​യാ​യി മേ​ഘ​ങ്ങ​ൾ ചൂ​ടു​ന്നു​ണ്ടോ? നേ​ര​ങ്ങ​ൾ സ്വ​ച്ഛ​ന്ദ​മാ​യ് ത​ളി​ർ​ക്കും പ​ച്ച​ത്തീ​രം കാ​ല​മെ​ൻ മു​ന്നി​ൽ നീ​ട്ടും വെ​റ്റി​ല​ത്ത​ട്ടാ​കു​ന്നോ? തെ​ളി​യു​ന്നെ​ത്ര,ക്ക​ത്ര​ക്കി​ന്നു ജോ​ലി​ക​ൾ ചെ​യ്യാ​ൻ മ​ന​സ്സു മ​ടു​ക്കു​ന്നൂ,ത​റ​ഞ്ഞി​ങ്ങു നി​ൽ​ക്കു​ന്നു തെ​ളി​ഞ്ഞു വ​രു​ന്നു​ണ്ട്,...

പൂ​ർ​വ​നി​ശ്ചി​ത​മാ​യ തീ​ര​മാ​ണ​ത്, തി​ര

വ​ക​ഞ്ഞു​മാ​റ്റി​പ്പോ​രും ക​പ്പ​ലി​ൻ ത​ട്ടി​ൽ​നി​ന്നും

കാ​ല​മേ​റെ​യാ​യ് പ​ല ദൂ​ര​ദ​ർ​ശി​നി​ക​ളാ​ൽ

നോ​ക്കി​നോ​ക്കി ഞാ​ൻ നി​ൽ​പൂ, തെ​ളി​ഞ്ഞു​വ​രു​ന്നു​ണ്ടോ?

വേ​ല​ക​ളൊ​ഴി​ഞ്ഞ​തി​ൻ ശാ​ന്ത​ത മാ​നം മു​ട്ടും

മാ​മ​ല​മു​ടി​യാ​യി മേ​ഘ​ങ്ങ​ൾ ചൂ​ടു​ന്നു​ണ്ടോ?

നേ​ര​ങ്ങ​ൾ സ്വ​ച്ഛ​ന്ദ​മാ​യ് ത​ളി​ർ​ക്കും പ​ച്ച​ത്തീ​രം

കാ​ല​മെ​ൻ മു​ന്നി​ൽ നീ​ട്ടും വെ​റ്റി​ല​ത്ത​ട്ടാ​കു​ന്നോ?

തെ​ളി​യു​ന്നെ​ത്ര,ക്ക​ത്ര​ക്കി​ന്നു ജോ​ലി​ക​ൾ ചെ​യ്യാ​ൻ

മ​ന​സ്സു മ​ടു​ക്കു​ന്നൂ,ത​റ​ഞ്ഞി​ങ്ങു നി​ൽ​ക്കു​ന്നു

തെ​ളി​ഞ്ഞു വ​രു​ന്നു​ണ്ട്, ര​ണ്ടി​നും പൂ​ജ്യ​ത്തി​നു-

മെ​ട്ടി​നും ക​രി​മ്പാ​റ​ക്കെ​ട്ടി​ന്റെ​യു​റ​പ്പോ​ടെ.

തെ​ളി​ഞ്ഞു വ​രു​ന്നു​ണ്ടീ​യ​ക്ക​ങ്ങ​ൾ വ​ഴി​ക​ളാ​യ്

വ​ഴി​ക​ള​ലി​ഞ്ഞു​പോ​മ​ന്തി​മാ​ന​ത്തി​ൻ ചോ​പ്പി​ൽ

വ​ഴി​ക​ൾ​കൊ​ണ്ടെ​ത്തി​ക്കു​മു​ത്സ​വ​പ്പ​റ​മ്പു​ക​ൾ

വ​ഴി​ക​ൾ കൊ​ണ്ടെ​ത്തി​ക്കു​മാ​സ്പ​ത്രി​ക്ക​വ​ല​ക​ൾ

അ​ക്ക​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ളം​കെ​ട്ടി​യൊ​രൊ​റ്റ​പ്പെ​ട​ൽ

പെ​ട്ടെ​ന്നു വ​ഴി തി​രി​ഞ്ഞെ​ത്തു​ന്ന നി​ശ്ശ​ബ്ദ​ത

എ​ഴു​താ​ക്ക​വി​ത​ക​ൾ തെ​ളി​ഞ്ഞു​വ​രു​ന്ന​തി​ൽ

വ​രി​ക​ൾ​മാ​ത്രം ചെ​ന്ന​ങ്ങെ​ഴു​തി​ച്ചേ​ർ​ത്താ​ൽ മ​തി

ഇ​ത്ര മൂ​ർ​ച്ച​യി​ൽ ര​ണ്ടാ​യി​ര​ത്തി​യി​രു​പ​ത്തി-

യെ​ട്ടി​ന്റെ തീ​രം തൊ​ട്ടു​മു​ന്നി​ലാ​യ് തി​ള​ങ്ങ​വേ

എ​നി​ക്കു ക​ണ്ണ​ഞ്ചു​ന്നോ, കാ​ലി​ട​റു​ന്നോ, ക​യ്യി-

ലി​രി​ക്കും കു​ഴ​ൽ​ച്ചി​ല്ലു താ​ഴെ വീ​ണു​ട​യു​ന്നോ?

ഒ​ക്കെ​യു​മെ​ടു​ത്താ​ടി​യു​ല​വൂ ക​പ്പ​ൽ ര​ണ്ടാ-

യി​ര​ത്തി​യി​രു​പ​ത്തി​യാ​റി​ന്റെ തി​ര​ത്തു​മ്പി​ൽ.

Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.