ചി​റ​കു​ള്ള വ​ഴി​ക​ൾ

വീ​ട്ടു​മു​റ്റ​ത്തെ മാ​വി​ൽ ഇ​പ്പോ​ൾ പ​ക്ഷി​ക​ൾ ക​ല​പി​ല കൂ​ട്ടാ​റി​ല്ല. ചി​ല്ല​ക​ളി​ലേ​ക്ക് നോ​ക്കി ധ്യാ​നി​ച്ചു നി​ൽ​ക്കു​ന്ന നാ​ളു​ക​ളി​ലെ​പ്പൊ​ഴോ എ​ന്റെ തോ​ളി​ൽ ഒ​രു ജോ​ടി ചി​റ​കു​ക​ൾ മു​ള​ച്ചു​വ​ന്നു. വീ​ട്ടി​ലെ വ​ള​ർ​ത്തു​പൂ​ച്ച ഇ​തേ​തു ജീ​വി​യെ​ന്ന് അ​മ്പ​ര​ക്കു​ക​യും സ്വ​ൽ​പ​മൊ​ക്കെ ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്തു. ചി​ല കൊ​റ്റി​ക​ൾ ച​ങ്ങാ​ത്തം കൂ​ടാ​ൻ നോ​ക്കി! വ​ഴി​യി​ൽ ക​ണ്ടാ​ൽ ആ​ളു​ക​ൾ ഒ​തു​ങ്ങി മാ​റി​നി​ന്നു. പ​ള്ളി​യി​ൽ ചെ​ന്നാ​ൽ പ​രീ​ശ​ന്മാ​ർ വ​ന്ദി​ച്ചു. ‘‘ഇ​നി നീ ​പ​റ​ക്കു​മോ’’ അ​മ്മ ചേ​ദി​ച്ചു. ആ​കാ​ശ​ത്തെ പു​ൽ​കാ​ൻ കെ​ൽ​പി​ല്ലാ​ത്ത ആ...

വീ​ട്ടു​മു​റ്റ​ത്തെ മാ​വി​ൽ

ഇ​പ്പോ​ൾ പ​ക്ഷി​ക​ൾ ക​ല​പി​ല കൂ​ട്ടാ​റി​ല്ല.

ചി​ല്ല​ക​ളി​ലേ​ക്ക് നോ​ക്കി

ധ്യാ​നി​ച്ചു നി​ൽ​ക്കു​ന്ന

നാ​ളു​ക​ളി​ലെ​പ്പൊ​ഴോ

എ​ന്റെ തോ​ളി​ൽ

ഒ​രു ജോ​ടി ചി​റ​കു​ക​ൾ മു​ള​ച്ചു​വ​ന്നു.

വീ​ട്ടി​ലെ വ​ള​ർ​ത്തു​പൂ​ച്ച

ഇ​തേ​തു ജീ​വി​യെ​ന്ന് അ​മ്പ​ര​ക്കു​ക​യും

സ്വ​ൽ​പ​മൊ​ക്കെ ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്തു.

ചി​ല കൊ​റ്റി​ക​ൾ ച​ങ്ങാ​ത്തം കൂ​ടാ​ൻ നോ​ക്കി!

വ​ഴി​യി​ൽ ക​ണ്ടാ​ൽ ആ​ളു​ക​ൾ ഒ​തു​ങ്ങി മാ​റി​നി​ന്നു.

പ​ള്ളി​യി​ൽ ചെ​ന്നാ​ൽ പ​രീ​ശ​ന്മാ​ർ വ​ന്ദി​ച്ചു.

‘‘ഇ​നി നീ ​പ​റ​ക്കു​മോ’’ അ​മ്മ ചേ​ദി​ച്ചു.

ആ​കാ​ശ​ത്തെ പു​ൽ​കാ​ൻ കെ​ൽ​പി​ല്ലാ​ത്ത

ആ ​ചി​റ​കു​ക​ളെ​യോ​ർ​ത്ത് ഞാ​ൻ ചി​രി​ച്ചു.

രാ​ത്രി​യി​ൽ അ​ല​മാ​ര​യി​ൽ തൂ​ക്കി​യി​ട്ടി​രു​ന്ന ചി​റ​കു​ക​ളി​ൽനി​ന്ന്

ഇ​ളം​തൂ​വ​ലു​ക​ൾ പാ​റി​വീ​ണു.

രാ​വി​ലെ നോ​ക്കു​മ്പോ​ൾ

പു​ൽ​നാ​മ്പു​ക​ൾ​ക്കി​ട​യി​ൽ അ​വ​യെ​ല്ലാം മു​ള​ച്ച് ചെ​റു​പ​ക്ഷി​ക​ളാ​യി

നീ​ല നി​റ​ത്തി​ൽ ചി​റ​കു​വി​രി​ച്ച് നി​ൽ​ക്കു​ന്നു.

വ​ര​ണ്ട ഗ്രാ​മ​ത്തി​നു മു​ക​ളി​ലൂ​ടെ പ​റ​ക്കു​മ്പോ​ൾ

അ​വ എ​ന്റെ ജ​ന​ല​രി​കി​ൽ​വ​ന്ന്

വ​ഴി ചോ​ദി​ക്കാ​റു​ണ്ട്...

ആ​കാ​ശ​ത്തി​ന്റെ ദി​ശ ഞാ​ന​വ​ർ​ക്ക്

ചൂ​ണ്ടി​ക്കാ​ണി​ച്ചു കൊ​ടു​ക്കും.

വ​സ​ന്ത​ത്തി​ന്റെ വി​ലാ​സം

തെ​റ്റാ​തെ പ​റ​ഞ്ഞു​കൊ​ടു​ക്കും.

ഇ​പ്പോ​ഴ​റി​യു​ന്നു മ​ഴ​മേ​ഘ​ങ്ങ​ളാ​ണ്

എ​ന്റെ തോ​ളി​ൽ മു​ള​ച്ച​തെ​ന്ന്...

ഊ​ഷ​ര​ഭൂ​മി​ക​ളെ

കു​ളി​ർ​പ്പി​ക്കാ​നു​ള്ള നീ​ർ​മു​ത്തു​ക​ൾ

കോ​ർ​ത്തു തു​ന്നി​യ

ഒ​രു മേ​ലാ​പ്പാ​ണ​തെ​ന്ന്.

Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.