ഒരിക്കല്‍ കൈനിറയെ സമ്മാനങ്ങളുമായി, ഭാര്യയെയും മക്കളെയും നിന്നെയും കണ്ടു മടങ്ങാന്‍ ഞാന്‍ നിന്റെ വീട്ടില്‍ വരും. നിന്റെ ഭാര്യക്കിഷ്ടപ്പെട്ട ഓറഞ്ച് നിറമുള്ള സാരി. മകന്‍ കൊതിച്ച വിദേശനിർമിത വാച്ച്. മകള്‍ക്ക് കെട്ടിപ്പിടിച്ചുറങ്ങാന്‍ കൈകളില്‍ ഒതുങ്ങാത്തൊരു ടെഡി ബിയര്‍, നിനക്കായി ജിബ്രാന്റെ കവിതകള്‍... നിന്റെ ഭാര്യക്ക് നീയെന്നെ എങ്ങനെ വേണമെങ്കിലും പരിചയപ്പെടുത്തിക്കോളൂ... കൂട്ടുകാരിയെന്നോ ദൂരത്തുള്ള ബന്ധുവെന്നോ അയല്‍വാസിയെന്നോ പരിചയമുള്ള മുഖമെന്നോ... ഞാന്‍ ശാന്തമായി, അതേയെന്ന് തലയാട്ടാം. തീര്‍ച്ചയായും പറഞ്ഞിട്ടുതന്നെയാവും ഞാന്‍ വരിക. അതിനുമുമ്പ് അവള്‍ക്ക് നോവാത്ത വിധം ചില...
ഒരിക്കല്‍ കൈനിറയെ
സമ്മാനങ്ങളുമായി,
ഭാര്യയെയും മക്കളെയും
നിന്നെയും കണ്ടു മടങ്ങാന്‍
ഞാന്‍ നിന്റെ വീട്ടില്‍ വരും.
നിന്റെ ഭാര്യക്കിഷ്ടപ്പെട്ട
ഓറഞ്ച് നിറമുള്ള സാരി.
മകന്‍ കൊതിച്ച വിദേശനിർമിത വാച്ച്.
മകള്‍ക്ക് കെട്ടിപ്പിടിച്ചുറങ്ങാന്‍
കൈകളില്‍ ഒതുങ്ങാത്തൊരു
ടെഡി ബിയര്‍,
നിനക്കായി ജിബ്രാന്റെ കവിതകള്‍...
നിന്റെ ഭാര്യക്ക് നീയെന്നെ
എങ്ങനെ വേണമെങ്കിലും
പരിചയപ്പെടുത്തിക്കോളൂ...
കൂട്ടുകാരിയെന്നോ
ദൂരത്തുള്ള ബന്ധുവെന്നോ
അയല്‍വാസിയെന്നോ
പരിചയമുള്ള മുഖമെന്നോ...
ഞാന്‍ ശാന്തമായി,
അതേയെന്ന് തലയാട്ടാം.
തീര്‍ച്ചയായും
പറഞ്ഞിട്ടുതന്നെയാവും ഞാന്‍ വരിക.
അതിനുമുമ്പ്
അവള്‍ക്ക് നോവാത്ത വിധം
ചില കള്ളങ്ങള്‍ നമുക്ക്
പാകത്തിന് തയാറാക്കി വെക്കണം.
പൊതുവായ കാര്യങ്ങള്‍ സംസാരിക്കാം,
കുഞ്ഞുങ്ങളുടെ പഠനത്തെ കുറിച്ചോ,
ജീവിത തിരക്കുകളെ കുറിച്ചോ
പക്ഷേ ഒരു കാര്യത്തെക്കുറിച്ചുമാത്രം
അറിയാതെപോലും നീ ചോദിക്കരുത്..!
നിനക്കിഷ്ടപ്പെടുമെന്ന് കരുതി
നോവ് സഹിച്ചു ഞാനണിഞ്ഞ,
ആ ഒറ്റക്കല്‍ മൂക്കുത്തിയെക്കുറിച്ചു മാത്രം..!
മൊഴിമാറ്റം: ആബിദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.