മൃ​ഗം

മെ​രു​ക്കി​യെ​ടു​ക്കാ​ന്‍

പ്ര​യാ​സ​മു​ള്ള മൃ​ഗ​മാ​ണ് ഒ​റ്റ​യാ​ക​ല്‍.

മെ​രു​ങ്ങി​ക്ക​ഴി​ഞ്ഞാ​ല്‍ എ​ളു​പ്പ​മാ​ണ്

ഏ​ത് ആ​ള്‍ക്കൂ​ട്ട​ത്തി​ലേ​ക്കും മേ​യാ​ന്‍ വി​ടാം

കൃ​ത്യ​മാ​യി തി​രി​ച്ചെ​ത്തും.

ഏ​ത് ക​ര​ച്ചി​ലു​ക​ളെ​യും

ഭ​ദ്ര​മാ​യി അ​ട​ച്ചു​വ​യ്ക്കാ​ന​റി​യാം

ഒ​ന്നു തൂ​വാ​ന്‍പോ​ലും ഇ​ട​കൊ​ടു​ക്കാ​തെ

എ​ത്ര വീ​ണാ​ലും

പ​രി​ക്കേ​റ്റാ​ലും

തി​രി​ച്ചെ​ഴു​ന്നേ​റ്റു വ​ന്ന്

നി​വ​ര്‍ന്നു നി​ൽക്കും

ന​ല്ല ഇ​ണ​ക്ക​മാ​ണ്

ഒ​രു തു​ട​ലും വേ​ണ്ട;

ചു​റ്റു​വ​ട്ട​ത്തു​ത​ന്നെ ഉ​ണ്ടാ​കും

ആ​രോ ഇ​ട്ടു​കൊ​ടു​ത്ത

ഏ​ട്ടി​ലെ ഇ​ളം​പു​ല്ലി​ന്

പു​റ​പ്പെ​ട്ടു പോ​യ​താ​ണ്

തി​രി​ച്ചു വ​ന്ന്

മു​റി​വു​ക​ള്‍ ന​ക്കി​ത്തോ​ര്‍ത്തി

ഒ​രേ​യി​രി​പ്പാ​ണി​പ്പോ​ള്‍;

എ​ല്ലും​ തോ​ലു​മാ​യ

ആ ​പ്രാ​ചീ​ന ജീ​വി.


Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.