ഒപ്പം

ദൈവം ദലിതര്‍ക്കും ആദിവാസികള്‍ക്കുമൊപ്പം അവസാനത്തെ പാട്ട് പാടുന്നു കൊല്ലപ്പെട്ട കുട്ടികള്‍ ചോര വീണ മണ്ണ് ശിരസ്സിലേറ്റി ആ പാട്ടിന്റെ താളത്തില്‍ നൃത്തംവെക്കുന്നു ആ പാട്ടിന്റെ ഭാഷ എനിക്ക് മനസ്സിലായില്ല– പല ഭാഷകള്‍ ചേര്‍ന്ന് മഴവില്ല് പോലെ ചക്രവാളത്തില്‍നിന്ന് ചക്രവാളത്തിലേക്ക് വളയുന്ന ഒന്ന്. അതില്‍ ആദ്യത്തെ ഭാഷയുണ്ടായിരുന്നു, അവസാനത്തെ ഭാഷയും. ആ കുട്ടികളുടെ നൃത്തത്തില്‍ ആദ്യത്തെ മനുഷ്യരുടെ നൃത്തമുണ്ടായിരുന്നു മനുഷ്യര്‍ക്കും മുമ്പുള്ള മണ്ണിന്റെയും ജലത്തിന്റെയും വായുവിന്റെയും മേഘങ്ങളുടെയും നൃത്തവും മനുഷ്യരെ അതിജീവിക്കാന്‍...

ദൈവം ദലിതര്‍ക്കും ആദിവാസികള്‍ക്കുമൊപ്പം

അവസാനത്തെ പാട്ട് പാടുന്നു

കൊല്ലപ്പെട്ട കുട്ടികള്‍ ചോര വീണ

മണ്ണ് ശിരസ്സിലേറ്റി ആ പാട്ടിന്റെ

താളത്തില്‍ നൃത്തംവെക്കുന്നു

ആ പാട്ടിന്റെ ഭാഷ എനിക്ക് മനസ്സിലായില്ല–

പല ഭാഷകള്‍ ചേര്‍ന്ന് മഴവില്ല് പോലെ

ചക്രവാളത്തില്‍നിന്ന്

ചക്രവാളത്തിലേക്ക് വളയുന്ന ഒന്ന്.

അതില്‍ ആദ്യത്തെ ഭാഷയുണ്ടായിരുന്നു,

അവസാനത്തെ ഭാഷയും.

ആ കുട്ടികളുടെ നൃത്തത്തില്‍

ആദ്യത്തെ മനുഷ്യരുടെ നൃത്തമുണ്ടായിരുന്നു

മനുഷ്യര്‍ക്കും മുമ്പുള്ള

മണ്ണിന്റെയും ജലത്തിന്റെയും

വായുവിന്റെയും മേഘങ്ങളുടെയും നൃത്തവും

മനുഷ്യരെ അതിജീവിക്കാന്‍ പോകുന്ന

ആട്ടിന്‍കുട്ടികളുടെയും മീനുകളുടെയും

ശലഭങ്ങളുടെയും ഇലകളുടെയും നൃത്തം

ഇതാ ഞാനും ഇപ്പോള്‍ ആ പാട്ടു മൂളുകയാണ്

അതിന്റെ സുവർണദലങ്ങളാര്‍ന്ന പല്ലവി

തളിരുകള്‍പോലുള്ള അനുപല്ലവികള്‍

അതിന്റെ സൗരയൂഥം കറങ്ങുന്ന താളം.

ഞാനും അതിനൊപ്പം ചുവടുവെക്കുകയാണ്

ചന്ദ്രനും നക്ഷത്രങ്ങള്‍ക്കും പുല്ലിനും ഒപ്പം.


Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.