പണ്ടൊരിക്കൽ, പണ്ടൊരിക്കലെന്നു പറഞ്ഞാൽ ബാപ്പുജിയെ ഹിന്ദുത്വ കൊലയാളി ഗോദ്സെ വെടിവച്ചുകൊന്ന വർഷത്തിനോട് അമ്പതാണ്ട് കൂട്ടിയാൽ കിട്ടുന്നവർഷം. ഞാനെന്റെ കാമുകിയായ സുഹറയെ സ്വപ്നം കണ്ടുറങ്ങുന്ന പാതിരാത്രികളിലെ കുളിർക്കാറ്റുകളെ പ്രേമലേഖനത്തിലൊളിപ്പിച്ചു നേരംപുലർത്തുമ്പോൾ എന്നുമവൾ വന്നെന്നോട് പറയും, ഒരു മോതിരം, ഒരു ഡസൺ കരിവള, മൂക്കുത്തി പിന്നിക്കുത്തി അവളെന്റെ മുതുകിൽ കുത്തി അവൾടുമ്മേടെ നായർക്ക. ഞാൻ ചോദിച്ചു ‘‘അല്ലയൊ സുഹറാ എന്നെ ഇഷ്ടമാണൊ?’’ What is the definition of will? ‘‘ഒരു ഹൃദയത്തിൽനിന്നും അതിന്റെ സന്തോഷമായ പോസിറ്റീവ് പ്രവർത്തനത്താൽ നേർരേഖയിൽനിന്നും...
പണ്ടൊരിക്കൽ,
പണ്ടൊരിക്കലെന്നു
പറഞ്ഞാൽ
ബാപ്പുജിയെ
ഹിന്ദുത്വ
കൊലയാളി ഗോദ്സെ
വെടിവച്ചുകൊന്ന
വർഷത്തിനോട്
അമ്പതാണ്ട് കൂട്ടിയാൽ
കിട്ടുന്നവർഷം.
ഞാനെന്റെ കാമുകിയായ
സുഹറയെ സ്വപ്നം
കണ്ടുറങ്ങുന്ന
പാതിരാത്രികളിലെ
കുളിർക്കാറ്റുകളെ
പ്രേമലേഖനത്തിലൊളിപ്പിച്ചു
നേരംപുലർത്തുമ്പോൾ
എന്നുമവൾ
വന്നെന്നോട് പറയും,
ഒരു മോതിരം, ഒരു ഡസൺ കരിവള,
മൂക്കുത്തി പിന്നിക്കുത്തി
അവളെന്റെ മുതുകിൽ കുത്തി
അവൾടുമ്മേടെ നായർക്ക.
ഞാൻ ചോദിച്ചു
‘‘അല്ലയൊ സുഹറാ
എന്നെ ഇഷ്ടമാണൊ?’’
What is the definition of will?
‘‘ഒരു ഹൃദയത്തിൽനിന്നും അതിന്റെ സന്തോഷമായ പോസിറ്റീവ് പ്രവർത്തനത്താൽ
നേർരേഖയിൽനിന്നും മറ്റൊരു ബിന്ദുവിലേക്കുള്ള
സ്വയമാനന്ദമാകുന്ന
രശ്മികളുടെ സഞ്ചാര
പ്രവാഹങ്ങളുടെ
കാൽപനികവും അല്ലാത്തതുമായ
വികാരസുഖമേർപ്പാടാണ് ഇഷ്ടം’’
എന്നെ ഇഷ്ടമാണെന്ന്
തുറന്നുപറയാത്ത
സുഹറ അവളുടെ
വലതുകൈപിടിച്ചു
എന്നോട് നടക്കുവാൻ
പറയുമ്പോൾ
ഞാനൊരു കള്ളക്കാമുകന്റെ
നോട്ടം കട്ടെടുത്ത്
വലത് കണ്ണിലൊളിപ്പിച്ചു,
എന്റെ പ്രേമലേഖനങ്ങൾ
കൊണ്ടുണ്ടാക്കിയ
വർണപ്പട്ടങ്ങളിൽ
ആകാശത്തേക്കുള്ള
അഭയാർഥികളായ
സങ്കടങ്ങളുടെ ഒരു കൂട്ടം കറുത്ത കാക്കകൾ
കർക്കിടക മാസത്തെ
കൊത്തിവലിക്കുന്ന
കാഴ്ചകൾ.
കറുത്തവാവുകൾ
ഒരു കരഞ്ഞരാജ്യത്തെ
ജാതിപ്പോരിൽ കൊല്ലപ്പെട്ട
ആത്മകഥകൾ.
സുഹറക്കെന്നെ ഇഷ്ടമാണ് ഉപ്പയെപ്പോലെ.
എന്റെ പേര് രാവണൻ,
രാവണന്റെ തലകളുടെ
എണ്ണത്തോട് ഏപ്രിൽ മാസത്തിലെ ആകെ ദിവസങ്ങൾ
കൂട്ടിയാൽ കിട്ടുന്ന
സംഖ്യയുടെ സമമാണെന്റെ വയസ്സ്.
എന്റെ പ്രണയം എനിക്കിപ്പോൾ
ഏപ്രിൽ ഫൂൾ.
ഉപ്പയാണ് പോലും.
എന്റെ സ്നേഹം ഉപ്പയാണ് പോലും,
ഞാൻ പറഞ്ഞല്ലൊ
‘‘എന്റെ പേര് രാവണൻ’’
ഞാൻ വളയും
മാലയും അവളുടെ
ഉമ്മേടെ സകലതും വാങ്ങിയ പാറുക്കുട്ടി
ഫാൻസിയുടെ ഉടമയിപ്പോൾ
മാരുതിക്കാറിന്റെ ഓണർ.
രണ്ടുനിലവീട്,
പാറുക്കുട്ടിയെയും
എനിക്കിപ്പോൾ ഇഷ്ടമാണ്,
അവളുടെ അമ്മ നിർമല ടീച്ചർ
എന്റെ കണക്ക് ടീച്ചർ,
എന്റെ ഇഷ്ടം പാറുക്കുട്ടിയോട് പറഞ്ഞപ്പോൾ
30cm സ്കെയിൽ
കൊണ്ട് എന്റെ ചന്തിയിൽ
നാലുവരക്കോപ്പി
വരച്ചവർ,
ടീച്ചറെയും എനിക്കിഷ്ടമാണ്,
എന്റെ പേര് കോഴിരാവണൻ’’
Route just change
മതച്ചൊറിച്ചിലുകളിൽ
കൂവുന്ന കോഴികളുടെ
രാജ്യത്തെ
കോഴിരാജാവ്
പൂർണനഗ്നൻ.
മറ്റൊരു രാജ്യത്തെ പ്രണയങ്ങളിപ്പോൾ
നിശ്ശബ്ദ കൊലയാളി,
ആസിഡായുധം,
കൊല കൊല കൊല.
വ്യക്തി
സ്നേഹമൊരു
വധശ്രമസമവാക്യം,
രാജ്യസ്നേഹമൊരു
സ്വാതന്ത്ര്യസമവാക്യം.
വാക്യം വാക്യം
ചില വാക്യങ്ങളൊരുപാട്
സ്നേഹത്തിന്റെ
ഏറ്റവും കടുപ്പമേറിയ
സൂത്രവാക്യങ്ങൾ.
==========================
(എഴുത്തിൽ
1948+50=1998
10+30=40
1998+40=2038
2038-30 cm=2008
(എഴുത്തിൽ ഉപയോഗിച്ച കണക്കുകൾ കൂട്ടിയാൽ കിട്ടുന്ന സംഖ്യ 2008ലെ മുംബൈ ഭീകരാക്രമണത്തെ ഓർമിപ്പിക്കുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.