ഈയിടെ കൊല്ലപ്പെട്ട കുറെ കുഞ്ഞുങ്ങൾ ഇന്ന് കാണാൻ വന്നിരുന്നു. അവർ ദുഃഖിതരായിരുന്നില്ല. അവർക്കു നഷ്ടബോധമോ കഷ്ടഭാവമോ ഉണ്ടായിരുന്നില്ല. വിദ്വേഷമോ പാരുഷ്യമോ ഉണ്ടായിരുന്നില്ല. അവരുടെ നിർമലമുഖങ്ങളും പുഞ്ചിരിക്കാത്ത ശാന്തതയും എന്നെയാദ്യം അത്ഭുതപ്പെടുത്തി. പിന്നെ ഭയപ്പെടുത്തി. നിങ്ങൾക്ക് ഓർമകളുണ്ടോ എന്ന് ഞാൻ തിരക്കി. ചിലർക്ക് തീയിൽ വെന്തതിന്റെ ഓർമയുണ്ട്. ചിലർക്ക് നെഞ്ചിൽ വെടിയുണ്ട തുളഞ്ഞു കയറിയതിന്റെ ഓർമയുണ്ട്. മറ്റു ചിലർക്ക് വെള്ളത്തിൽ മുങ്ങി ശ്വാസം മുട്ടിയതോർമയുണ്ട്. ഓർമയുണ്ടെങ്കിലും അവർക്കു പരാതിയോ പകയോ ഇല്ല. പ്രതികാരമോഹമോ വിദ്വേഷമോ ഇല്ല. സങ്കടമോ ശത്രുതയോ...
ഈയിടെ കൊല്ലപ്പെട്ട കുറെ കുഞ്ഞുങ്ങൾ
ഇന്ന് കാണാൻ വന്നിരുന്നു.
അവർ ദുഃഖിതരായിരുന്നില്ല.
അവർക്കു നഷ്ടബോധമോ
കഷ്ടഭാവമോ ഉണ്ടായിരുന്നില്ല.
വിദ്വേഷമോ പാരുഷ്യമോ ഉണ്ടായിരുന്നില്ല.
അവരുടെ നിർമലമുഖങ്ങളും
പുഞ്ചിരിക്കാത്ത ശാന്തതയും
എന്നെയാദ്യം അത്ഭുതപ്പെടുത്തി.
പിന്നെ ഭയപ്പെടുത്തി.
നിങ്ങൾക്ക് ഓർമകളുണ്ടോ
എന്ന് ഞാൻ തിരക്കി.
ചിലർക്ക് തീയിൽ വെന്തതിന്റെ ഓർമയുണ്ട്.
ചിലർക്ക് നെഞ്ചിൽ വെടിയുണ്ട
തുളഞ്ഞു കയറിയതിന്റെ ഓർമയുണ്ട്.
മറ്റു ചിലർക്ക് വെള്ളത്തിൽ മുങ്ങി
ശ്വാസം മുട്ടിയതോർമയുണ്ട്.
ഓർമയുണ്ടെങ്കിലും അവർക്കു
പരാതിയോ പകയോ ഇല്ല.
പ്രതികാരമോഹമോ വിദ്വേഷമോ ഇല്ല.
സങ്കടമോ ശത്രുതയോ ഇല്ല.
ഇവയെല്ലാം ഭൂമിയിലേ ഉള്ളൂ എന്ന്
അമ്മമാരെ അറിയിക്കേണമേ
എന്ന് പറയാൻമാത്രം വന്നവരാണവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.