നോ​വി​ല​ക​ളി​ല്‍ പാ​ടും പ​ത​ക​രി​ക​ളും

തീ​രാ​വേ​ദ​ന​ക​ള്‍

മ​ര​വി​പ്പി​ലേ​ക്കും

മ​ര​വി​പ്പു​ക​ള്‍

മൂ​ടി​ക്കെ​ട്ടി​യ

മേ​ഘ​ങ്ങ​ളി​ലേ​ക്കും

ക​ടംകൊ​ള്ളു​ന്നു​ണ്ട്.

പെ​യ്തു​പെ​യ്തു

വേ​വു​ന്ന ക​ന​ലു​ക​ളി​ല്‍

സാ​ന്ത്വ​ന​മേ​കാ​ന്‍

നി​ഴ​ല​ക​ന്ന ന​ട്ടു​ച്ച​ക​ള്‍ മാ​ത്രം

തെ​ര​ക്കു​ക​ളെ​ല്ലാം മാ​റ്റി​വെ​ച്ച്

എ​ന്നും ക​ട​ന്നു​വ​രാ​റു​ണ്ട്.

എ​ന്നൊ​ക്കെ​യോ

കൂ​ട്ടി​നെ​ത്തി​യി​രു​ന്ന

അ​ക്ഷ​ര​ങ്ങ​ള്‍

ക​യ​റി​യി​രി​ക്കാ​തെ,

മു​റ്റ​ത്ത​വി​ട​വി​ടെ നി​ന്ന്

കാ​തോ​ര്‍ത്തും, തി​രി​കെ ന​ട​വ​ഴി​യി​ലേ​ക്കി​റ​ങ്ങി​യും

ഒ​രു വി​ളി​യൊ​ച്ച​ക്ക്

ചെ​വി​യോ​ര്‍ക്കു​ന്നു.

ന​ട്ടു​ന​ന​ച്ച

പ​ല​നെ​റ​മു​ള്ള

ഇ​ല​ച്ചെ​ടി​ക​ളും

അ​ര​ങ്ങൊ​ഴി​ഞ്ഞി​രി​ക്കു​ന്നു,

ക്ഷ​ണി​ക്കാ​തെ​ത്തി​യ ബോ​ള്‍സും

പൂ​വാം​കു​റു​ന്നി​ല​യും

പൂ​വി​ട്ടു നി​ൽക്കു​ന്നു,

ചി​രി​യ​ക​ന്നേ​പോ​യ

നോ​വി​ല​ക​ളി​ല്‍

പാ​ടും പ​ത​ക​രി​ക​ളും.

ഓ​ർമ​ക​ളെ

മാ​ടി​യൊ​തു​ക്കി

സ​ന്ധ്യ​ക​ള്‍

മെ​ഴു​കു​തി​രി​ക​ളും

സാ​മ്പ്രാ​ണി​യും

കോ​ളാ​മ്പി​പ്പൂ​ക്ക​ളും

കു​ടി​നീ​രു​മാ​യി

തെ​ക്കു​പു​റ​ത്തേ​ക്ക്

വേ​ച്ചു​നീ​ങ്ങു​ന്ന​ത്,

ഉ​റ​ക്ക​മ​ക​ന്ന

രാ​വു​ക​ളി​ലേ​ക്ക്

ത​ള​ര്‍ന്നു​വീ​ഴാ​നാ​ണ്.

പ​ക​ലു​ക​ള​ട​ക്കി​യ

മ​ഴ​മേ​ഘ​ങ്ങ​ളെ

കൂ​ടു​തൊ​റ​ന്നൊ​ന്ന്

വി​ടാ​നാ​ണ്.

ക​ടംകൊ​ള്ളു​ന്ന

രാ​പ്പ​ക​ലു​ക​ളി​ല്‍

ഉ​റ​ഞ്ഞു​തീ​ര്‍ന്ന വേ​ദ​ന​ക​ള്‍

ഓ​ർമ​യു​ടെ മാ​റാ​പ്പ്

തേ​ച്ചു​മി​നു​ക്കു​മ്പോ​ള്‍,

നൊ​മ്പ​ര​ങ്ങ​ള്‍ക്കു മാ​ത്ര​മെ​ന്തോ

ഇ​രു​ളു​വീ​ഴാ​റാ​യൊ​രീ​നേ​ര​ത്തും

ത​രി​മ്പും ക​രു​ണ​യി​ല്ലാ​ത്ത​ത്.

Tags:    
News Summary - malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.