ഞാൻ
നിങ്ങളെ വിട്ട്
പോവുകയാണ്.
നിങ്ങളൊക്കെ
വലിയ ആളുകൾ.
നൂറാണും
ഒരു പെണ്ണുമുള്ള
വലിയ വീട്ടിലെ
സംഘബലമുള്ളവർ.
നിങ്ങൾക്കൊപ്പമുണ്ട്
രാജഗുരുവും
മന്ത്രിവര്യന്മാരും.
നിങ്ങൾക്കുണ്ട്
നെറികേടിന്റെ
ഒരു പഞ്ചായത്ത് പിടിക്കാനുള്ള
ആളധികാരം.
ഞാനോ
ഒറ്റയ്ക്ക്.
എനിക്കാരുമില്ല
ഞാനല്ലാതെ.
നിങ്ങൾ
എന്നെ കൂവും,
തുപ്പും.
നിങ്ങളെന്നും
എല്ലാം തികഞ്ഞവരാണല്ലോ.
നിങ്ങൾക്കു സ്തുതിപാടാനാണല്ലോ
നിങ്ങൾ ആട്ടിത്തെളിച്ചു നടക്കുന്ന
ആയിരം പാവങ്ങൾ.
നിങ്ങൾ
നൂറ്റൊന്നുപേരും
ഭാര്യമാരും
മക്കളും
മക്കളുടെ മക്കളും
അവരുടെ ബന്ധുക്കളും.
പഞ്ചായത്തു മെമ്പർക്കും
കേന്ദ്രമന്ത്രിക്കും
നിങ്ങളെ മതി.
പ്രത്യയശാസ്ത്ര
മുഖംമൂടികളെ.
വിവേകമുള്ള
ഒരാളെങ്കിലുമുണ്ടോ
നിങ്ങളുണ്ടാക്കുന്ന
ആൾക്കൂട്ടങ്ങളിൽ?
മതി.
ഞാൻ
ഇവിടം വിട്ട്
പോവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.