Posted On
date_range Updated On
date_range കള്ളി
By
നിങ്ങൾ അങ്ങനെത്തന്നെ വിളിക്കണം
എന്നെ എങ്ങനെ തുരന്നു നോക്കിയാലും
എള്ളോളം കള്ളം നിങ്ങൾക്ക് കാണാനാവില്ല
കള്ളത്താലുള്ളം തിങ്ങിവിളങ്ങുന്ന മനുഷ്യരേ
മഞ്ഞക്കണ്ണാൽ കാണ്മോർക്ക് ഞാനത്രേ കള്ളി!
മരുഭൂമിയിലാണെന്റെ പിറവി
മോളിലും താഴെയും വശങ്ങളിലും ആളുന്ന തീയാണ്
എന്നിട്ടും ഞാൻ ഉടലിലും
വെള്ളം ശേഖരിച്ചുവെക്കുന്നു
എനിക്കല്ല നിങ്ങൾക്ക്
നിത്യദാഹികൾക്ക്
നിങ്ങളത് പിഴിഞ്ഞെടുക്കുന്നു
എങ്ങളെ കീറിയെറിയുന്നു
എന്നിട്ടും കള്ളീ കള്ളീയെന്ന്
എങ്ങളെ വിളിച്ചോണ്ടിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.