Posted On
date_range Updated On
date_range തോന്നൽ
ഒരാളെ
കാണുന്നു
അപ്പോൾ
അയാളോടൊന്ന്
മിണ്ടണമെന്ന്
തോന്നുന്നു
മിണ്ടിയാൽ പോര
ചിലത് ചോദിക്കണമെന്ന്
തോന്നുന്നു
ചോദിച്ചാൽ പോര
ഉത്തരം മുട്ടിക്കണമെന്ന്
തോന്നുന്നു
അതൊന്നും മതിയാവില്ല
അയാൾക്കിട്ടൊന്ന്
പൊട്ടിക്കണമെന്നും
തോന്നുന്നു
അയാൾക്കും
എന്നെ കാണുമ്പോൾ
ഇതെല്ലാം
തോന്നുന്നു
അയാൾക്കിട്ട്
ഞാനൊന്ന് പൊട്ടിച്ചുവോ
അതല്ല
അയാളെനിക്കെത്രയോ
പൊട്ടിച്ചെന്നോ
അതെല്ലാം
പോട്ടെ
പോവുമ്പോൾ
ഒരു മരം
കാണുന്നു
അപ്പോൾ
മറ്റൊന്നും
തോന്നുന്നില്ല
അതിന്റെ താഴെ
കാണുന്ന
ആ തണുപ്പത്ത്
ഒന്നിരിക്കാമെന്നല്ലാതെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.