Posted On
date_range Updated On
date_range തരാന്‍റുല
തരാന്‍റുല കടിച്ചാല്‍
നൃത്തം ചെയ്യണം
ഭ്രാന്തമായി,
മണിക്കൂറുകളോളം
ഏതു താളവും രീതിയും
എന്തു ചുവടുമാവാം
വിയര്‍ത്തു കുളിക്കണം
വിഷം മുഴുവന്‍ വിയര്‍പ്പായി പോകണം
എന്നു വായിച്ചപ്പോള്‍
പെട്ടെന്നെനിക്ക് മനസ്സിലായി
എന്തുകൊണ്ട് എന്റെ മനസ്സ്
ഭ്രാന്തമായ വേഗത്തില്‍
കറങ്ങിക്കൊണ്ടിരിക്കുന്നുവെന്ന്
നിന്നോടുള്ള പ്രണയത്തിന്റെ
അവസാന കണംവരെ
എന്നില്‍നിന്ന് മായുവോളം
ശാന്തി എനിക്കന്യം.
ഒന്നു മാത്രം മനസ്സിലാവുന്നില്ല
ഈ ലോകത്തെ തന്നെ
ഏതു ഭീമന്‍ തരാന്‍റുലയാണ്
കടിച്ചിരിക്കുന്നത്?
------------
*രോമങ്ങളുള്ള, വിഷമുള്ള ഒരുതരം എട്ടുകാലിയാണ് തരാന്‍റുല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.