മറുഭാഷ
പിരിഞ്ഞുപോകുവാൻ കാലമായപ്പോഴാണ് ഞാനെന്റെ കുറേക്കാലത്തെ സ്വപ്നം ഒരു മറുഭാഷയുണ്ടാക്കി അതിലെഴുതി അവൾക്ക് കൊടുത്തത്. അതേ കഥയുടെ മറ്റ് രൂപഭേദങ്ങളും വേറെ പലരുടെയും സ്വപ്നങ്ങളിലടങ്ങിയിരുന്നിരിക്കാം എന്ന് കരുതിയതിനാൽ തീർത്തും നിശ്ശബ്ദമായി. എന്റെ ഗൂഢലിപിക്കുള്ള പ്രേരണ ഭയമോ സിദ്ധിയോ എന്ന് അവൾ ആലോചിച്ചിട്ടുണ്ടാവാം ഏതായാലും അത് മറുപടി നേടിയില്ല. ഏറെ നാൾ കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ ഒരു ചെറിയ ചിരി ചുണ്ടുകളിൽ വിരിയിച്ചുകൊണ്ട് അതു തെളിഞ്ഞു...
പിരിഞ്ഞുപോകുവാൻ കാലമായപ്പോഴാണ്
ഞാനെന്റെ കുറേക്കാലത്തെ സ്വപ്നം
ഒരു മറുഭാഷയുണ്ടാക്കി
അതിലെഴുതി
അവൾക്ക് കൊടുത്തത്.
അതേ കഥയുടെ മറ്റ് രൂപഭേദങ്ങളും
വേറെ പലരുടെയും സ്വപ്നങ്ങളിലടങ്ങിയിരുന്നിരിക്കാം
എന്ന് കരുതിയതിനാൽ
തീർത്തും നിശ്ശബ്ദമായി.
എന്റെ ഗൂഢലിപിക്കുള്ള പ്രേരണ
ഭയമോ സിദ്ധിയോ എന്ന്
അവൾ ആലോചിച്ചിട്ടുണ്ടാവാം
ഏതായാലും അത്
മറുപടി നേടിയില്ല.
ഏറെ നാൾ കഴിഞ്ഞ്
തിരിഞ്ഞുനോക്കുമ്പോൾ
ഒരു ചെറിയ ചിരി
ചുണ്ടുകളിൽ വിരിയിച്ചുകൊണ്ട്
അതു തെളിഞ്ഞു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.