വഴിച്ചെണ്ട വീക്കി തെരുക്കൂത്തിൽ തങ്ക- പ്പെരുമാൾത്തലപ്പാവു വെച്ചു പ്രജായത്തക്കഴുത്തിൽ മുറുക്കിപ്പിടിച്ചു വിടില്ല ഞാൻ സത്യവഴിയെന്നു ദൃഢപ്രതിജ്ഞ... പിന്നെ വരട്ടുതത്ത്വവാതം കോച്ചിവലി -ച്ചുന്മത്ത മെത്തയിൽ മയക്കം. കരിംപുള്ളി കുത്തിയ ചൂണ്ടുവിരലുകൾ അറ്റു വീണൊരു ബലികുടീരങ്ങൾ, ചെമ്പട്ടു മൂടിയൊ- രകിടുകൾ തുളുമ്പുന്ന വന്ധ്യ വചനങ്ങൾ. ഖജാനയ്ക്കൽ വാരിവാരിത്തളർന്ന്, വിനയനാട്യച്ചുഴികളിൽ അടിയറ്റക്കുതിപ്പിൽ പിടഞ്ഞ്, ഒടുവിൽ: ഇവിടെ നിസ്സഹായരായ് വീണുപോയോരുടെ അസ്ഥിമഞ്ചത്തി- ലള്ളിപ്പിടിച്ചു കിടക്കെ, ഹൃദയമുഷ്ടിയുയർത്തിയ പോസുകൾ നിരവധി: കൂസലില്ലാത്തൊരു മത്തവിലാസ പ്രഹസനം.* ------------------------ * രാജാ...
വഴിച്ചെണ്ട വീക്കി
തെരുക്കൂത്തിൽ തങ്ക-
പ്പെരുമാൾത്തലപ്പാവു വെച്ചു
പ്രജായത്തക്കഴുത്തിൽ
മുറുക്കിപ്പിടിച്ചു
വിടില്ല ഞാൻ സത്യവഴിയെന്നു
ദൃഢപ്രതിജ്ഞ...
പിന്നെ വരട്ടുതത്ത്വവാതം കോച്ചിവലി
-ച്ചുന്മത്ത മെത്തയിൽ മയക്കം.
കരിംപുള്ളി കുത്തിയ
ചൂണ്ടുവിരലുകൾ
അറ്റു വീണൊരു
ബലികുടീരങ്ങൾ,
ചെമ്പട്ടു മൂടിയൊ-
രകിടുകൾ തുളുമ്പുന്ന
വന്ധ്യ വചനങ്ങൾ.
ഖജാനയ്ക്കൽ
വാരിവാരിത്തളർന്ന്,
വിനയനാട്യച്ചുഴികളിൽ
അടിയറ്റക്കുതിപ്പിൽ
പിടഞ്ഞ്,
ഒടുവിൽ:
ഇവിടെ നിസ്സഹായരായ്
വീണുപോയോരുടെ
അസ്ഥിമഞ്ചത്തി-
ലള്ളിപ്പിടിച്ചു കിടക്കെ,
ഹൃദയമുഷ്ടിയുയർത്തിയ
പോസുകൾ നിരവധി:
കൂസലില്ലാത്തൊരു
മത്തവിലാസ പ്രഹസനം.*
------------------------
* രാജാ മഹേന്ദ്ര വിക്രമവർമന്റെ സംസ്കൃത പ്രഹസനം. കാര്യസാധ്യത്തിനായുള്ള നേർച്ചയായി പണ്ട് ക്ഷേത്രങ്ങളിൽ മത്തവിലാസം കൂത്ത് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.