Posted On
date_range Updated On
date_range ണം
ആശുപത്രിയിൽ നിന്നു വന്ന പിറ്റേദിവസം
നീ പറഞ്ഞു,
ആകാശം കാണണം
കൈപിടിച്ചപ്പോൾ പറഞ്ഞു,
എടുത്തോണ്ടു പോകണം
വരാന്തയിൽ ഇരുത്തിയപ്പോൾ പറഞ്ഞു,
മടിയിൽ കിടക്കണം
ഇരുത്തി വീശിക്കൊടുത്തപ്പോൾ പറഞ്ഞു,
ചിത്രം വരയ്ക്കണം
പിടിച്ചുയർത്തിയപ്പോൾ
തട്ടിക്കളഞ്ഞ കൈകൾ
‘ഈ ആകാശം’
എന്ന് ബട്ടൻസുകളെ
ഉമ്മവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.