Posted On
date_range Updated On
date_range നാല് കവിതകൾ
By
വിശ്വസ്തതയോടെ
അത്യാഹിത വിഭാഗത്തിൽ
ആംബുലൻസിനെ അഡ്മിറ്റാക്കി.
‘വെട്ടിപ്പൊളിപ്പാനും തുന്നിക്കെട്ടാനും മാത്രമല്ല
മിടുമിടുക്കനാണെടോ പീഡനത്തിലും.’
എന്ന്, വിശ്വസ്തതയോടെ. സ്വന്തം ഡോക്ടർ. ഒപ്പ്
വിള തിന്ന് തിന്നെന്റെ ചങ്ങാതീ...
വേലി- വിശ്വരൂപത്തെ കടത്തിവെട്ടി!
അർഥന
ഇറങ്ങിവരാൻ അങ്ങനൊരാളില്ല,
എന്നാലും നമ്മൾ ഉള്ളുരുകും... കൈവിടാ
പ്രതീക്ഷയോടെ പ്രാർഥിക്കും...
ആശ്വസിക്കും... ആശ്വസിപ്പിക്കും:
-ല്ലാം കാണാനും കേൾക്കാനും
മോളിലൊരാളുണ്ട്!
സ്നേഹവിചാരം
ഗതി മുട്ടുമ്പോൾ
മരണത്തെ തൊട്ടടുത്ത്
കാണുമ്പം മാത്രല്ലേയുള്ളൂ.
-സ്നേഹവിചാരം?
MYഗുണൻ
നിത്യേന തേച്ച് മിനുക്കി വെക്കുന്നുണ്ട്-
ഞാനെന്റെ പല്ലും നഖവും.
മ്യൂസിയത്തിൽ വെച്ച
ആയുധം പോലെ!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.