സ്വപ്നങ്ങൾ

കാഴ്ചയില്ലാത്തവന്റെ

വർണങ്ങൾ

കേൾവിയില്ലാത്തവന്റെ

അശരീരികൾ

മിണ്ടാൻ പറ്റാത്തവന്റെ

ഉച്ചഭാഷിണി

ചലനശേഷിയില്ലാത്തവന്റെ

ഊന്നുവടി

മരണസമാനന്റെ

ജീവസ്പന്ദനങ്ങൾ...

കിടപ്പിലായിപ്പോയവന്റെ

ജനാലക്കപ്പുറത്തെ തീവണ്ടി,

കാഴ്ച മങ്ങിപ്പോയവന്റെ

കണ്ണുകളിൽ പറ്റിപ്പിടിച്ച ഉറക്കച്ചടവ്‌...

നെഞ്ചിൽ പതിഞ്ഞു മുളക്കുന്ന തളിരുകളെ

മരങ്ങളായ് വളർത്താനുള്ള വേവലാതി...

വർണത്തിന്റെ നേർത്ത നൂലിഴ

തുന്നിവെക്കാനാവാത്ത,

ഹതഭാഗ്യന്റെ നിലതെറ്റിപ്പറക്കുന്ന പട്ടം...

നിലവിളി കേൾക്കാൻ

പറ്റാത്തവന്റെ

നെഞ്ചുലയുന്ന പാട്ട്...

ഇരുണ്ട നിദ്രയിലെ തെളിയാത്ത വെട്ടങ്ങൾ...

Tags:    
News Summary - malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.