ഹരിതാനുഗ്രഹങ്ങൾ

തോട്ടങ്ങളെ കൊണ്ടുപോകാനാവില്ല,

നിങ്ങൾക്കതറിയാം.

നദികളെയെന്നതുപോലെ,

അവയെ എടുത്തുകൊണ്ടുപോകാനാവില്ല

നദികളുടേതിനു വിരുദ്ധമായി,

അവ അതിരുകൾ താണ്ടി ഒഴുകുകയുമില്ല.

നിങ്ങളുടെ പുതുവീട്ടിലെ

മണ്ണിനിയും പഠിച്ചിട്ടില്ല,

പഴയ വീടിന്റെ വ്യാകരണം.

അതു നിങ്ങളുടെ നാവിനു നിഷേധിക്കുന്നു,

പരിഹാസപൂർവം

പഴയതിന്റെ രഹസ്യബന്ധങ്ങളെ

ഇപ്പോൾമാത്രം അതിന്റെ

അന്നജസമ്പന്നവും വഴുക്കുന്നതുമായ

മാന്ത്രികതയൂറ്റിയ

മുട്ടപ്പഴം ഓർമകൾപോലെ

നിന്റെ കിനാവുകളിൽ മാത്രം.

പക്ഷേ, നിങ്ങളിലുണ്ട് ഗൃഹാതുരത്വത്തിന്റെ

പിടിവാശി.

നിങ്ങളുടെ നിമന്ത്രണമുദ്രകൾ

മണ്ണിന്റെ ഉദരത്തിൽ

ബാരിസാലിൽ നിങ്ങളുടെ ബാരി

പ്രതിധ്വനിപ്പിച്ചു കേൾപ്പിക്കാൻ

അവസരമൊരുക്കി.

വാഴപ്പഴങ്ങൾ. പപ്പായ. പേരക്ക.

മലബാർ ചീര.

നിങ്ങളുടെ വീടുപണിത തുണ്ടുഭൂമിയുടെ

പിൻതൊടിയായ മണ്ണിറമ്പ്

ഇപ്പോൾ ഒരു പാലമായിരിക്കുന്നു-

നിങ്ങൾ വളർന്നതിനൊപ്പമുണ്ടായിരുന്ന

അടുക്കളത്തോട്ടത്തിനും

നിങ്ങൾ വളർത്തിയെടുത്ത തോട്ടത്തിനുമിടയിൽ.

മൃദുത്വമുണ്ടായി വായ്ക്ക്.

അതിനറിയാം ചിലപ്പോൾ

പാലിനുള്ള ദാഹം മോരുകൊണ്ടു

തീർക്കേണ്ടിവരുമെന്നതു മാത്രമല്ല

അവശേഷിക്കുന്ന ഏകമാർഗമെന്ന്

മറിച്ച്, അത് ഒരുകാലത്തുമവസാനിപ്പിക്കാതെ

അനുഗ്രഹങ്ങൾ കറന്നെടുക്കുകയാണ് വേണ്ടതെന്ന്. 

മൊഴിമാറ്റം: പി.എസ്. മനോജ്‌കുമാർ

Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.