കരിയിലക്കുറികൾ

ഓരില 1. അക്രമോർവശീയം*. 2. അധിക്കാരം. 3. കാശുപത്രി. ഈരില 1. ഇരിങ്ങാലക്കുട കണ്ടോ ഒരിക്കലും മടങ്ങില്ല! 2. ഏഷ്യയിലത്രേം പുട്ടിൻകുടം റഷ്യയിൽ മാത്രം പുട്ടിൻ **കൂടം. 3. തെളിമലയാളം തെറിമലയാളം. 4. ‘കത’ കഴിഞ്ഞ കവിത വിതയൊഴിഞ്ഞ കവിത. 5. പ്രതികരിക്കണം, കാലം പ്രതിയാക്കി കരിക്കിലും. 6. കവർവേർഷൻ ഖബർവേർഷൻ. 7. ഇംഗ്ലീഷ്സണ്ണസറ്റ് മലയാളമ്മകളസത്ത്! 8. മൂത്തവൾ ‘നിവേദ്യ’യു- മിളയോ‘ളമേദ്ധ്യ’യു, മിതു വർത്തമാനാർഥ; മനർഥം നാനാർഥവും! മൂവിലനാൽച്ചാല് നാട്ടുനടപ്പ് നല്ലൂനടപ്പോടു നല്ല നടപ്പ് നല്ലൂ കിടപ്പിലാവാതെ കിടന്നുകൊള്ളൂ. * മഹാകവി കാളിദാസ​ന്റെ പ്രസിദ്ധ പ്രണയകാവ്യമായ ‘വിക്രമോർവശീയ’ത്തെ ആധുനിക...

ഓരില

1. അക്രമോർവശീയം*.

2. അധിക്കാരം.

3. കാശുപത്രി.

ഈരില

1. ഇരിങ്ങാലക്കുട കണ്ടോ

ഒരിക്കലും മടങ്ങില്ല!

2. ഏഷ്യയിലത്രേം പുട്ടിൻകുടം

റഷ്യയിൽ മാത്രം പുട്ടിൻ **കൂടം.

3. തെളിമലയാളം

തെറിമലയാളം.

4. ‘കത’ കഴിഞ്ഞ കവിത

വിതയൊഴിഞ്ഞ കവിത.

5. പ്രതികരിക്കണം, കാലം

പ്രതിയാക്കി കരിക്കിലും.

6. കവർവേർഷൻ

ഖബർവേർഷൻ.

7. ഇംഗ്ലീഷ്സണ്ണസറ്റ്

മലയാളമ്മകളസത്ത്!

8. മൂത്തവൾ ‘നിവേദ്യ’യു-

മിളയോ‘ളമേദ്ധ്യ’യു,

മിതു വർത്തമാനാർഥ;

മനർഥം നാനാർഥവും!

മൂവില

നാൽച്ചാല് നാട്ടുനടപ്പ് നല്ലൂ

നടപ്പോടു നല്ല നടപ്പ് നല്ലൂ

കിടപ്പിലാവാതെ കിടന്നുകൊള്ളൂ.

* മഹാകവി കാളിദാസ​ന്റെ പ്രസിദ്ധ പ്രണയകാവ്യമായ ‘വിക്രമോർവശീയ’ത്തെ ആധുനിക പ്രണയ നാട്യങ്ങളുമായി ബന്ധിപ്പിക്കുന്ന ഏകവാക്ക്​ കവിതയാണിത്​. സപ്​തതി ആഘോഷിക്കുന്ന ഗാനരചയിതാവു കൂടിയായ കവിയുടെ കാവ്യപരീക്ഷണം കൂടിയാണ്​ ഇൗ ഹൈക്കു കവിതകൾ.

* ഭരണകൂടം

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.