ഉൾ-പെടൽ

​അ​മ​ര​ത്തി​ൽ പാ​ട്ടു വ​ച്ച് ഒ​രു ന​ക്കൂ​ട്ട​മൊ​ന്നാ​കെ മ​തി​മ​റ​ന്ന് തു​ള്ളി​ക്കൊ​ണ്ടി​രി​ക്കു​ന്നു അ​തി​നി​ട​യി​ലെ​ങ്ങ​നെ​യോ ഞാ​നും അ​വ​നും പെ​ട്ടു. ''അ​യ്യോ ആ​ൾ​ക്കാ​രേ... എ​ന്റെ ആ​ഭ​ര​ണ​ങ്ങ​ൾ പോ​യേ... എ​ന്റെ അ​വ​യ​വ​ങ്ങ​ൾ പോ​യേ... എ​ന്റെ ആ​കൃ​തി​യും പോ​യേ...'' എ​ന്നൊ​ക്കെ ഞാ​ന​ല​റി​ക്കൊ​ണ്ടി​രു​ന്നു. ''ഒ​രു​ കാ​ര്യ​വു​മി​ല്ല. ഒ​റ്റൊ​രു​ത്ത​നും ഇ​നി കേ​ട്ട​ഭാ​വം ന​ടി​ക്കി​ല്ല അ​ത്ര അ​മ​ര​ത്തി​ലാ​ണ് പാ​ട്ടെ​ന്ന് നീ ത​ന്നെ പ​റ​ഞ്ഞു ക​ഴി​ഞ്ഞു.'' ഒ​റ്റൊ​രു​ത്ത​നും ഇ​നി കേ​ട്ട​ഭാ​വം ന​ടി​ക്കി​ല്ലെ​ന്ന് ഇ​താ അ​വ​നും പ​റ​ഞ്ഞു​പോ​യി. എ​ന്റെ ക​ഷ്ടം...

​അ​മ​ര​ത്തി​ൽ പാ​ട്ടു വ​ച്ച്

ഒ​രു ന​ക്കൂ​ട്ട​മൊ​ന്നാ​കെ

മ​തി​മ​റ​ന്ന് തു​ള്ളി​ക്കൊ​ണ്ടി​രി​ക്കു​ന്നു

അ​തി​നി​ട​യി​ലെ​ങ്ങ​നെ​യോ

ഞാ​നും അ​വ​നും പെ​ട്ടു.

''അ​യ്യോ ആ​ൾ​ക്കാ​രേ...

എ​ന്റെ ആ​ഭ​ര​ണ​ങ്ങ​ൾ പോ​യേ...

എ​ന്റെ അ​വ​യ​വ​ങ്ങ​ൾ പോ​യേ...

എ​ന്റെ ആ​കൃ​തി​യും പോ​യേ...''

എ​ന്നൊ​ക്കെ ഞാ​ന​ല​റി​ക്കൊ​ണ്ടി​രു​ന്നു.

''ഒ​രു​ കാ​ര്യ​വു​മി​ല്ല.

ഒ​റ്റൊ​രു​ത്ത​നും ഇ​നി കേ​ട്ട​ഭാ​വം ന​ടി​ക്കി​ല്ല

അ​ത്ര അ​മ​ര​ത്തി​ലാ​ണ് പാ​ട്ടെ​ന്ന്

നീ ത​ന്നെ പ​റ​ഞ്ഞു ക​ഴി​ഞ്ഞു.''

ഒ​റ്റൊ​രു​ത്ത​നും ഇ​നി കേ​ട്ട​ഭാ​വം ന​ടി​ക്കി​ല്ലെ​ന്ന്

ഇ​താ അ​വ​നും പ​റ​ഞ്ഞു​പോ​യി.

എ​ന്റെ ക​ഷ്ടം നോ​ക്ക​ണേ

''അ​യ്യോ ആ​ൾ​ക്കാ​രേ

ഇ​പ്പോ​ളെ​​ന്റെ കേ​ട്ട​ഭാ​വ​വും ഈ ​ദ്രോ​ഹി ഇ​ല്ലാ​ണ്ടാ​ക്കി​യേ...''

എ​ന്നു​കൂ​ടി​യ​ല​റേ​ണ​മ​ല്ലോ​യി​നി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.