സ​മ്മ​തി​ നി​ർ​മാ​ണം, പ്ര​തി​ച്ഛാ​യാ നി​ർ​മാ​ണം

നേ​രും നെ​റി​യു​മി​ല്ലാ​ത്ത പ്ര​ചാ​ര​ണ​ങ്ങ​ളി​ലൂ​ടെ ജ​ന​പി​ന്തു​ണ കൃ​ത്രി​മ​മാ​യി ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ന്ന മാ​ധ്യ​മ സ​മ്പ്ര​ദാ​യ​ത്തെ​യാ​ണ് ചോം​സ്കി​യും ഹെ​ർ​മ​നും ‘‘മാ​നു​ഫാ​ക്ച​റി​ങ് ക​ൺ​സെ​ന്റ്’’ (സ​മ്മ​തിനി​ർ​മാ​ണം) എ​ന്ന് വി​ളി​ച്ച​ത്. കൃ​ത്രി​മ​രീ​തി​ക​ളി​ലൂ​ടെ നേ​താ​വി​ന് അ​ർ​ഹി​ക്കാ​ത്ത ജ​ന​പി​ന്തു​ണ ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ന്ന​തും ഇ​തി​ൽ​പെ​ടും.ന​രേ​ന്ദ്ര​ മോ​ദി​യു​ടെ ഭ​ര​ണ​ത്തി​ൽ ഇ​തെ​ല്ലാം വ​ല്ലാതെ പ്ര​ക​ട​മാ​ണ്. പൊ​തു​പ​ണ​മു​പ​യോ​ഗി​ച്ച് ധാ​ന്യ​പ്പൊ​തി​ക​ളി​ലും പെ​ട്രോ​ൾ ബ​ങ്കു​ക​ളി​ലും മ​റ്റും മോ​ദി​യു​ടെ പ​ടം വെ​ക്കു​ന്ന​തും...

നേ​രും നെ​റി​യു​മി​ല്ലാ​ത്ത പ്ര​ചാ​ര​ണ​ങ്ങ​ളി​ലൂ​ടെ ജ​ന​പി​ന്തു​ണ കൃ​ത്രി​മ​മാ​യി ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ന്ന മാ​ധ്യ​മ സ​മ്പ്ര​ദാ​യ​ത്തെ​യാ​ണ് ചോം​സ്കി​യും ഹെ​ർ​മ​നും ‘‘മാ​നു​ഫാ​ക്ച​റി​ങ് ക​ൺ​സെ​ന്റ്’’ (സ​മ്മ​തിനി​ർ​മാ​ണം) എ​ന്ന് വി​ളി​ച്ച​ത്. കൃ​ത്രി​മ​രീ​തി​ക​ളി​ലൂ​ടെ നേ​താ​വി​ന് അ​ർ​ഹി​ക്കാ​ത്ത ജ​ന​പി​ന്തു​ണ ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ന്ന​തും ഇ​തി​ൽ​പെ​ടും.

ന​രേ​ന്ദ്ര​ മോ​ദി​യു​ടെ ഭ​ര​ണ​ത്തി​ൽ ഇ​തെ​ല്ലാം വ​ല്ലാതെ പ്ര​ക​ട​മാ​ണ്. പൊ​തു​പ​ണ​മു​പ​യോ​ഗി​ച്ച് ധാ​ന്യ​പ്പൊ​തി​ക​ളി​ലും പെ​ട്രോ​ൾ ബ​ങ്കു​ക​ളി​ലും മ​റ്റും മോ​ദി​യു​ടെ പ​ടം വെ​ക്കു​ന്ന​തും പൊ​തു​പ​ണ​മു​പ​യോ​ഗി​ച്ച് മാ​ധ്യ​മ​ങ്ങ​ളി​ൽ ‘‘മോ​ദി പ​ര​സ്യ​ങ്ങ​ൾ’’ വ​രു​ത്തു​ന്ന​തും ചെ​റി​യ ത​ന്ത്ര​ങ്ങ​ൾ മാ​ത്രം. വ​ലി​യ ത​ന്ത്രം കി​ട​ക്കു​ന്ന​ത് വാ​ർ​ത്ത​ക​ളി​ലും ലേ​ഖ​ന​ങ്ങ​ളി​ലു​മാ​യി വ​രു​ന്ന കൗ​ശ​ല​ങ്ങ​ളി​ലാ​ണ്. അ​തി​മാ​നു​ഷ, ‘‘നോ​ൺ ബ​യോ​ള​ജി​ക്ക​ൽ’’ പ​ത​ക്ക​ങ്ങ​ളി​ലൂ​ടെ​യാ​ണ്.

പ​ക്ഷേ, ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി മാ​ധ്യ​മ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ​ഴി​മ​തി​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ടു​ന്ന​ത്. പ്ര​ത്യ​ക്ഷ​ത്തി​ൽ ഇ​ല​ക്ഷ​ൻ ക​മീ​ഷ​നെ​തി​രാ​ണെ​ങ്കി​ലും ഈ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ഒ​ടു​വി​ൽ ചെ​ന്നു കൊ​ള്ളു​ന്ന​ത് പ്ര​ധാ​ന​മ​ന്ത്രി​ക്കു മേ​ലാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ നി​റ​യെ അ​ഴിമ​തി​യാ​ണെ​ങ്കി​ൽ അ​തെ​ല്ലാം ആ​ർ​ക്കു​വേ​ണ്ടി എ​ന്ന​തി​ന്റെ ഉ​ത്ത​രം മാ​ത്ര​മാ​യ​ല്ല മോ​ദി അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. അ​ത്ത​ര​ത്തി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​യാ​ൾ എ​ന്ന നി​ല​ക്കു​കൂ​ടി​യാ​ണ്.

പ്ര​തി​ച്ഛാ​യ പൊ​ലി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാ​റു​ള്ള സ​ന്ദ​ർ​ഭ​ങ്ങ​ളി​ലൊ​ന്ന് ജ​ന്മ​ദി​ന​മാ​ണ്. മ​റ്റൊ​ന്ന് അ​ധി​കാ​രല​ബ്ധി വാ​ർ​ഷി​കം. ഇ​ക്കൊ​ല്ലം ഇ​വ​ക്കു​ പു​റ​മേ വേ​റെ ര​ണ്ട് സ​ന്ദ​ർ​ഭ​ങ്ങ​ൾകൂ​ടി ക​ണ്ടെ​ത്തി. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​നെ അ​ട​ക്കം പി​ന്ത​ള്ളി പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ഇ​രു​ന്ന​യാ​ൾ എ​ന്ന​താ​ണ് ഒ​ന്ന്. ഇ​ത് ജൂ​ണി​ലാ​യി​രു​ന്നു. മ​റ്റൊ​ന്ന്, അ​ധി​കാ​ര​ത്തി​ൽ (ഗു​ജ​റാ​ത്തി​ല​ട​ക്കം) മോ​ദി 12 വ​ർ​ഷം തി​ക​ച്ച​ത്.

മ​ല​യാ​ള പ​ത്ര​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ (ബി.​ജെ.​പിയു​ടെ ഔ​ദ്യോ​ഗി​ക ജി​ഹ്വ​യ​ല്ലാ​ത്ത​വ​യി​ൽ) ഏ​റ്റ​വും കൂ​ടു​ത​ൽ മോ​ദി സ്തു​തി​ക്ക് ഇ​ടം ന​ൽ​കു​ന്ന​ത് കേ​ര​ള കൗ​മു​ദിയാ​വ​ണം. (മ​റ്റു പ​ത്ര​ങ്ങ​ൾ പ​ക്വ​ത​യു​ടെ അ​തി​രു പാ​ലി​ച്ചു​കൊ​ണ്ട് കൂ​ടി​യും കു​റ​ഞ്ഞു​മൊ​ക്കെ വാ​ർ​ത്ത​ക​ൾ ചെ​യ്തി​ട്ടു​ണ്ട്.) ജൂ​ൺ ഒ​മ്പ​തി​ന് ആ ​പ​ത്ര​ത്തി​ൽ മോ​ദി വി​ശേ​ഷം പ്രാ​ധാ​ന്യ​പൂ​ർ​വം വ​ന്നു. (‘‘പ്ര​ധാ​ന​മ​ന്ത്രി​യാ​യി 4,399 ദി​ന​ങ്ങ​ൾ; നെ​ഹ്റു​വി​ന്റെ റെ​ക്കോ​ഡ് മോ​ദി ഭേ​ദി​ക്കു​ന്നു’’) പ​ക്ഷേ, അ​തി​ൽ നി​ർ​ണാ​യ​ക​മാ​യ ഒ​രു വ​സ്തു​ത എ​ടു​ത്തുപ​റ​യാ​ൻ വി​ട്ടു. പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി​യി​ൽ നെ​ഹ്റു​വി​ന്റെ റെ​ക്കോ​ഡ് മോ​ദി ഭേ​ദി​ച്ചി​ട്ടി​ല്ല എ​ന്ന​താ​ണ​ത്. ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് നെ​ഹ്റു ആ ​പ​ദ​വി​യി​ലി​രു​ന്ന കാ​ല​യ​ള​വ് ത​ട്ടി​ക്കി​ഴി​ച്ചാ​ണ് ‘‘റെ​ക്കോ​ഡ് ഭേ​ദ​നം’’ നി​ർ​മി​ച്ച​ത്. പി​റ്റേ​ന്ന് തു​ട​ർ​വാ​ർ​ത്ത​യും ലേ​ഖ​ന​വും പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.

സെ​പ്റ്റം​ബ​റി​ലെ ജ​ന്മ​ദി​നാ​ച​ര​ണം സ്വാ​ഭാ​വി​ക വാ​ർ​ത്ത​യാ​യി. എ​ന്നാ​ൽ, ഒ​ക്ടോ​ബ​ർ ആ​യ​പ്പോ​ഴേ​ക്ക് രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്ത് അ​ദ്ദേ​ഹം എ​ത്തി​യ രീ​തി​യ​ട​ക്കം വ്യാ​പ​ക​മാ​യി ച​ർ​ച്ച തു​ട​ങ്ങി​യി​രു​ന്നു. ഡ​ൽ​ഹി​യി​ലും മ​റ്റും വ​ൻ​പ്ര​തി​ഷേ​ധം. തെ​ര​ഞ്ഞെ​ടു​പ്പ​ഴി​മ​തി​ക​ളു​ടെ തെ​ളി​വു​ക​ൾ പു​റ​ത്തു​വ​രു​ന്നു.

അ​തി​നി​​െട​യാ​ണ്, ഒ​ക്ടോ​ബ​ർ ഏ​ഴി​ന്, മു​ഖ്യ​മ​ന്ത്രി-​പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ങ്ങ​ളി​ലാ​യി മോ​ദി തു​ട​ർ​ച്ച​യാ​യി 25 വ​ർ​ഷം തി​ക​ച്ചെ​ന്ന ക​ണ്ടെത്തൽ വ​രു​ന്ന​ത്. ചെ​റി​യ ഒ​രു വാ​ർ​ത്ത മാ​ത്ര​മാ​കേ​ണ്ട അ​ത് കൗ​മു​ദി ഒ​ന്നാം പേ​ജി​ൽ ആ​ഘോ​ഷി​ച്ചു. ഇ​ട​തു​ഭാ​ഗ​ത്ത് മോ​ദി ഭ​ര​ണ​ത്തെ സം​ശ​യ നി​ഴ​ലി​ലാ​ക്കു​ന്ന അ​ഴി​മ​തി​യോ​ടു​ള്ള ജ​ന​രോ​ഷ​ത്തി​ന്റെ റി​പ്പോ​ർ​ട്ട്: ‘‘ഡ​ൽ​ഹി​യെ വി​റ​പ്പി​ച്ച് പ്ര​തി​പ​ക്ഷ പ്ര​ക്ഷോ​ഭം.’’ വ​ല​തു​ഭാ​ഗ​ത്ത് പ​ത്ര​ത്തി​ന്‍റെ നെ​റ്റി​യി​ലേ​ക്ക് ക​യ​റിനി​ൽ​ക്കു​ന്ന മോ​ദി പ​ട​ത്തി​നൊ​പ്പം ഒ​രു ര​ണ്ടു കോ​ളം വാ​ർ​ത്ത: ‘‘മോ​ദി പ്ര​ഭ​യു​ടെ കാ​ൽ​നൂ​റ്റാ​ണ്ട്.’’ എ​ന്തൊ​രു ബാ​ല​ൻ​സ്!

ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം അ​തി​ന്റെ മ​ർ​മ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ല​ട​ക്കം പു​ഴു​ക്കു​ത്തേ​റ്റ് കി​ട​ക്കു​മ്പോ​ഴാ​ണ് ഒ​ക്ടോ​ബ​ർ 10ന് ​കൗ​മു​ദി​യി​ൽ വ​ലി​യൊ​രു ലേ​ഖ​നം വ​രു​ന്ന​ത്: ‘‘ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം ഭാ​വി​ക്കൊ​രു മാ​തൃ​ക.’’ മാ​തൃ​ക​യാ​യ​തി​ന്‍റെ ക്രെ​ഡി​റ്റാ​ക​ട്ടെ ഭ​രി​ക്കു​ന്ന​വ​ർ​ക്കും: ‘‘ഇ​ന്ത്യ​യി​ലെ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ കേ​വ​ലം എ​ണ്ണം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഒ​ര​ഭ്യാ​സ​മ​ല്ല. അ​ത് ആ​ധു​നി​ക ലോ​ക​ത്തെ അ​സാ​ധാ​ര​ണ​മാ​യ ഭ​ര​ണ​മി​ക​വി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ്...’’

അ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ​ഴി​മ​തി? കു​റ​ച്ചു​ക​ഴി​ഞ്ഞ് ഇ​ങ്ങ​നെ വാ​യി​ക്കാം: ‘‘എ​ന്നാ​ൽ, ഈ ​നേ​ട്ട​ങ്ങ​ളി​ൽ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ​ത​ന്നെ വൈ​കാ​രി​ക​മാ​യ ചി​ല ആ​ഖ്യാ​ന​ങ്ങ​ൾ സൃ​ഷ്ടി​ച്ച് നി​ഴ​ൽ പ​ര​ത്താ​നുള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്...’’

അ​ഴി​മ​തി സൂ​ചി​പ്പി​ക്കു​ന്ന തെ​ളി​വു​ക​ളും ക​ണ​ക്കു​ക​ളും ‘‘ആ​ഖ്യാ​ന​ങ്ങ​ള’’​ത്രെ. അ​വ വ​രു​ന്ന​ത് ‘‘അ​ന്താ​രാ​ഷ്ട്രത​ല​ത്തി​ൽ’’നി​ന്ന്!

‘‘ലോ​കം ഉ​റ്റു​നോ​ക്കു​ന്ന ജ​നാ​ധി​പ​ത്യ വൈ​ദ​ഗ്ധ്യം’’ എ​ന്ന ബോ​ക്സ് വി​ശേ​ഷ​വു​മു​ണ്ട്.

എ​ങ്ങ​നെ​യു​ണ്ട് പ്ര​തി​ച്ഛാ​യാ നി​ർ​മാ​ണം?

വി​ദേ​ശ​ത്തൊ​രു നാ​ണ​ക്കേ​ട്

രാ​ജ്യ​മെ​ങ്ങ​നെ ഏ​കാ​ധി​പ​ത്യ-​വ്യ​ക്തി​പൂ​ജ ശൈ​ലി​യി​ലേ​ക്ക് മാ​റി എ​ന്നു കാ​ണാ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലേ​ക്ക് നോ​ക്കി​യാ​ൽ മ​തി. ന​രേ​ന്ദ്ര​ മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ്ഥാ​ന​മേ​റ്റ​ത് 2014ൽ. 2015​ൽ നേ​പ്പാ​ളി​ലു​ണ്ടാ​യ ഭൂ​ക​മ്പം ഇ​ന്ത്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത് ഇ​ന്ത്യ​ൻ ദേ​ശീ​യ​ത​യെ​യും മോ​ദി​യു​ടെ പ്ര​തി​ച്ഛാ​യ​യെ​യും പൊ​ലി​പ്പി​ക്കാ​നാ​യി​രു​ന്നു എ​ന്ന​ത് ച​രി​ത്രം. ഭൂ​ക​മ്പ​ത്തെ​പ്പ​റ്റി നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി അ​റി​ഞ്ഞ​തു​ത​ന്നെ മോ​ദി​യു​ടെ ട്വീ​റ്റ് ക​ണ്ടി​ട്ടാ​ണെ​ന്ന് എ​ഴു​തി​യ​വ​രു​ണ്ട്. ആ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ദ്ദേ​ഹം ‘‘മു​ന്നി​ൽ നി​ന്ന് ന​യി​ച്ചു’’ എ​ന്ന് പ്ര​ച​രി​പ്പി​ച്ച വ​ട​ക്ക​ൻ മാ​ധ്യ​മ​ങ്ങ​ളേ​റെ.

അ​യ​ൽ​രാ​ജ്യ​ത്തെ ആ​പ​ദ്ഘ​ട്ട​ത്തി​ൽ സ​ഹാ​യി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങു​ന്ന​ത് സ്വാ​ഭാ​വി​കം. പ​ക്ഷേ അ​ത് വ​ൻ​തോ​തി​ൽ ആ​ഘോ​ഷി​ക്കാ​ൻ ഉ​ത്ത​രേ​ന്ത്യ​ൻ ചാ​ന​ലു​ക​ൾ മു​ന്നോ​ട്ടു​വ​ന്നു. #ThankYouPM എ​ന്ന ഹാ​ഷ്‌​ടാ​ഗ് വ​ൻ​തോ​തി​ൽ പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ടു –‘‘ന​ന്ദി’’ നേ​പ്പാ​ളി​ലെ അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി​ക്കാ​യി​രു​ന്നി​ല്ല, മോ​ദി​ക്കാ​യി​രു​ന്നു. ആ ​ട്വീ​റ്റു​ക​ൾ ഏ​റെ​യും ഇ​ന്ത്യ​യി​ൽ​നി​ന്നും.

എ​ന്നാ​ൽ, വൈ​കാ​തെ ത​ന്നെ ഇ​ത് തി​രി​ച്ച​ടി​ച്ചു. ഇ​ന്ത്യ​യു​ടെ ‘‘ഓ​പ​റേ​ഷ​ൻ മൈ​ത്രി’’​എ​ന്ന ര​ക്ഷാ​ദൗ​ത്യം ഒ​രു പ്ര​ചാ​ര​ണ പ​ദ്ധ​തി​യാ​യി​രു​ന്നെ​ന്ന് ഇ​ന്ത്യ​ൻ മാ​ധ്യ​മ​ങ്ങ​ളു​ടെ അ​തി​രു​വി​ട്ട ഇ​ട​പെ​ട​ൽ തെ​ളി​യി​ച്ചു.

ഇ​ന്ത്യ​ൻ ചാ​ന​ലു​ക​ൾ അ​യ​ച്ച റി​പ്പോ​ർ​ട്ടു​ക​ളു​ടെ മു​ഖ്യ​വി​ഷ​യം ഇ​ന്ത്യ​ൻ ര​ക്ഷാ​ദൗ​ത്യ​ത്തി​ന്‍റെ മ​ഹ​ത്ത്വ​മാ​യി​രു​ന്നു. ഡ​സ​ൻ ക​ണ​ക്കി​ന് രാ​ജ്യ​ങ്ങ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​താ​ണ്. ഇ​ന്ത്യ​ൻ ചാ​ന​ലു​ക​ളാ​ക​ട്ടെ ഊ​ന്നി​യ​ത് ഇ​ന്ത്യ​ൻ സം​ഘ​ങ്ങ​ളു​ടെ ധീ​ര​ത​യി​ലും മോ​ദി സ​ർ​ക്കാ​റി​ന്‍റെ ഉ​ദാ​ര​ത​യി​ലും. ‘‘ഇ​താ പു​തി​യ ഇ​ന്ത്യ’’ എ​ന്ന ചാ​ന​ലു​ക​ളു​ടെ പ​രി​ച​യ​പ്പെ​ടു​ത്ത​ലി​ൽ മോ​ദി സ​ർ​ക്കാ​റി​ന്‍റെ​യും മോ​ദി​യു​ടെ​യും പ്ര​തിച്ഛാ​യ ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. സ​ർ​ക്കാ​ർ സ്ഥാ​ന​മേ​റ്റ് ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ലാ​ണ​ത്.

നേ​പ്പാ​ളി​ക​ളു​ടെ ര​ക്ഷാ​ശ്ര​മ​ങ്ങ​ൾ​ക്ക് ഒ​ട്ടും പ്രാ​ധാ​ന്യം കൊ​ടു​ക്കാ​തെ, സെ​ൻ​സേ​ഷ​നു​വേ​ണ്ടി മ​ര​ണ​വീ​ടു​ക​ളി​ൽ കാ​മ​റ​യും മൈ​ക്കു​മാ​യി എ​ത്തി​യ ഇ​ന്ത്യ​ൻ ചാ​ന​ലു​ക​ളു​ടെ ത​നി​നി​റ​മ​റി​ഞ്ഞ​തോ​ടെ അ​ന്നാ​ട്ടു​കാ​ർ എ​തി​രാ​യി. #GoHomeIndiaMedia എ​ന്ന​ത് മൂ​ന്നു​ദി​വ​സം തു​ട​ർ​ച്ച​യാ​യി ഏ​റ്റ​വും വൈറലായ ഹാ​ഷ് ടാ​ഗാ​യി.


Tags:    
News Summary - Manufacturing Consent Modi's Media Model

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.