വി​വ​ര​മാ​ണ് ആ​യു​ധം; വി​വ​രം ത​ന്നെ പ്ര​തി​രോ​ധ​വും

സാ​ക്ഷാ​ൽ യു​ദ്ധ​ത്തി​നു പി​ന്നി​ലാ​യി, മ​റ​യ്ക്കു​ള്ളി​ൽ മ​റ്റൊ​രു വ​ലി​യ യു​ദ്ധം ന​ട​ക്കാ​റു​ണ്ട് –വി​വ​ര യു​ദ്ധം. ഇ​റാ​ൻ-​അ​മേ​രി​ക്ക ഏ​റ്റു​മു​ട്ട​ലി​നി​ടെ കേ​ൾ​ക്കു​ന്ന ഭീ​ഷ​ണി​ക​ൾ ഈ ​യു​ദ്ധ​ത്തി​ലെ പോ​ർ​മു​ന​ക​ളാ​ണ്. പ​ര​സ്പ​രം എ​റി​യു​ന്ന ഭീ​ഷ​ണി​ക​ളി​ൽ ഏ​ത് ശ​രി, എ​ത്ര ശ​രി എ​ന്നൊ​ന്നും മ​ന​സ്സി​ലാ​ക്കി​യെ​ടു​ക്കാ​നാ​കാ​ത്ത​ത്ര മു​റു​ക്ക​മു​ണ്ട് ഈ ​സ​മാ​ന്ത​ര യു​ദ്ധ​ത്തി​ന്. ഇ​റാ​ന്റെ നേ​താ​ക്ക​ളെ ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും വ​ധി​ച്ചു. ഇ​നി​യും ത​രം​കി​ട്ടി​യാ​ൽ കൊ​ല്ലു​മെ​ന്ന സാ​ധ്യ​ത (ഭീ​ഷ​ണി​യും) നി​ല​വി​ലു​ണ്ട്. മ​റു​വ​ശ​ത്ത് ഇ​റാ​ന്റെ പ​ര​മോ​ന്ന​ത...

സാ​ക്ഷാ​ൽ യു​ദ്ധ​ത്തി​നു പി​ന്നി​ലാ​യി, മ​റ​യ്ക്കു​ള്ളി​ൽ മ​റ്റൊ​രു വ​ലി​യ യു​ദ്ധം ന​ട​ക്കാ​റു​ണ്ട് –വി​വ​ര യു​ദ്ധം. ഇ​റാ​ൻ-​അ​മേ​രി​ക്ക ഏ​റ്റു​മു​ട്ട​ലി​നി​ടെ കേ​ൾ​ക്കു​ന്ന ഭീ​ഷ​ണി​ക​ൾ ഈ ​യു​ദ്ധ​ത്തി​ലെ പോ​ർ​മു​ന​ക​ളാ​ണ്. പ​ര​സ്പ​രം എ​റി​യു​ന്ന ഭീ​ഷ​ണി​ക​ളി​ൽ ഏ​ത് ശ​രി, എ​ത്ര ശ​രി എ​ന്നൊ​ന്നും മ​ന​സ്സി​ലാ​ക്കി​യെ​ടു​ക്കാ​നാ​കാ​ത്ത​ത്ര മു​റു​ക്ക​മു​ണ്ട് ഈ ​സ​മാ​ന്ത​ര യു​ദ്ധ​ത്തി​ന്.

ഇ​റാ​ന്റെ നേ​താ​ക്ക​ളെ ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും വ​ധി​ച്ചു. ഇ​നി​യും ത​രം​കി​ട്ടി​യാ​ൽ കൊ​ല്ലു​മെ​ന്ന സാ​ധ്യ​ത (ഭീ​ഷ​ണി​യും) നി​ല​വി​ലു​ണ്ട്.

മ​റു​വ​ശ​ത്ത് ഇ​റാ​ന്റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ല്ല മു​ജ്ത​ബ ഖാം​ന​ഈ പു​തി​യൊ​രു പ്ര​സ്താ​വ​ന​യി​ൽ ‘‘ര​ക്ത​സാ​ക്ഷി​ക​ളു​ടെ ചോ​ര​ക്ക് പ​ക​രം ചോ​ദി​ക്കും, കു​റ്റ​വാ​ളി​ക​ളെ നീ​തി​ക്കു​മു​ന്നി​ൽ കൊ​ണ്ടു​വ​രും’’ എ​ന്ന് കു​റി​ച്ചു.

ഇ​റാ​ൻ ട്രം​പി​നെ വ​ധി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്ന് ഇ​സ്രാ​യേ​ലി ര​ഹ​സ്യാ​ന്വേ​ഷ​ക​ർ അ​മേ​രി​ക്ക​ക്ക് വി​വ​രം കൊ​ടു​ത്ത​താ​യി വാ​ൾ​സ്ട്രീ​റ്റ് ജേ​ണ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. തു​ർ​ക്കി​യ​യി​ലെ ‘നാ​​റ്റോ’ ഉ​ച്ച​കോ​ടി​യി​ൽ ട്രം​പ് ത​നി​ക്ക് ഇ​റാ​ന്റെ ഭീ​ഷ​ണി​യു​ണ്ടെ​ന്ന​റി​യി​ച്ചു. ന്യൂ​യോ​ർ​ക് പോ​സ്റ്റി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലും (ജൂലൈ 10) അ​ത​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു.

നി​രീ​ക്ഷ​ക​ർ പ​ലത​ട്ടി​ലാ​ണ്. മു​ജ്ത​ബ ഖാം​ന​ഈ​യു​ടെ ഭീ​ഷ​ണി​യി​ൽ കാ​ര്യ​മി​ല്ലെ​ന്ന് ഒ​രു കൂ​ട്ട​ർ. അ​ദ്ദേ​ഹം ജീ​വി​ച്ചി​രി​പ്പു​ണ്ടോ എ​ന്ന് സം​ശ​യി​ക്കു​ന്നു അ​വ​ർ. പി​താ​വി​ന്റെ ജീ​വ​നെ​ടു​ത്ത യു.​എ​സ്-​ഇ​സ്രാ​യേ​ലി ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ൽ ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ് കി​ട​പ്പി​ലാ​യി​രി​ക്ക​ണം അ​ദ്ദേ​ഹം. പി​താ​വി​ന്റെ സം​സ്കാ​ര ച​ട​ങ്ങി​ൽ അ​ദ്ദേ​ഹം പ​​ങ്കെ​ടു​ത്തി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്റെ ​പേ​രി​ൽ പ്ര​സ്താ​വ​ന വ​രു​ന്ന​ത്, അ​ദ്ദേ​ഹം സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട് എ​ന്ന് ഇ​റാ​ൻ​കാ​രെ ബോ​ധ്യ​​പ്പെ​ടു​ത്താ​നാ​ക​ണം. ക്വി​ൻ​സി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ട്രി​ത പാ​ർ​സി​യു​ടെ അ​ഭി​പ്രാ​യ​ത്തി​ൽ, ട്രം​പി​നോ​ടു​ള്ള ഭീ​ഷ​ണി ഇ​റാ​നി​ലെ തീ​വ്ര​വി​ഭാ​ഗ​ത്തെ തൃ​പ്തി​പ്പെ​ടു​ത്താ​ൻ മാ​ത്രം ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ്.

ഇ​റാ​നും അ​മേ​രി​ക്ക​യും ഇ​ങ്ങ​നെ ഭീ​ഷ​ണി​ക​ൾകൊ​ണ്ട് പോ​രാ​ടു​മ്പോ​ൾ ഇ​സ്രാ​യേ​ലി​ന്റെ ഇ​ട​പെ​ട​ലാ​ണ് ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്.

മൊ​സാ​ദ് എ​ന്ന ര​ഹ​സ്യാ​ന്വേ​ഷ​ക സം​ഘം മു​ത​ൽ പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു വ​രെ പ​ലത​ല​ങ്ങ​ളി​ൽ അ​മേ​രി​ക്ക​ക്ക് ഇ​സ്രാ​യേ​ൽ ആ ‘‘​വി​വ​രം’’ കൈ​മാ​റി​യി​ട്ടു​ണ്ട്. ട്രം​പി​നെ ഇ​റാ​ൻ വ​ധി​ക്കു​മെ​ന്ന വി​വ​രം ആ​വ​ർ​ത്തി​ച്ച് ന​ൽ​കു​ന്ന​തി​നു പി​ന്നി​ലെ ഉ​ദ്ദേ​ശ്യ​മെ​ന്ത്?

ഇ​സ്രാ​യേ​ലി​ന് എ​ന്തും (വി​വ​ര​മ​ട​ക്കം) ആ​യു​ധ​മാ​ണ്. അ​വ​ർ വി​വ​രം കൈ​മാ​റു​ന്ന​ത് യു.​എ​സി​നെ സ​ഹാ​യി​ക്കാ​ന​ല്ല, അ​വ​രു​ദ്ദേ​ശി​ക്കു​ന്ന​ത​രം പ്ര​തി​ക​ര​ണം വി​ളി​ച്ചു​വ​രു​ത്താ​നാ​കാം.

ക​ഴി​ഞ്ഞ ജ​നു​വ​രി 8, 9 ദി​വ​സ​ങ്ങ​ളി​ൽ ഇ​റാ​നി​ൽ വ്യാ​പ​ക​മാ​യി ‘‘ജ​നാ​ധി​പ​ത്യ പ്ര​ക്ഷോ​ഭ’’​ങ്ങ​ൾ ന​ട​ന്ന​താ​യി മൊ​സാ​ദ് അ​റി​യി​ച്ച​ത് സ​ത്യ​മെ​ന്ന നി​ല​ക്ക് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രെ പ്രാ​ദേ​ശി​ക ക​ട​യ​ട​പ്പു​സ​മ​രം ന​ട​ന്ന​തൊ​ഴി​ച്ചാ​ൽ അ​വി​ടെ ക​ലാ​പ​മു​ണ്ടാ​യി​രു​ന്നി​ല്ല. ക​ലാ​പം മൊ​സാ​ദ് ഏ​ജ​ന്റു​മാ​ര​ട​ക്കം നു​ഴ​ഞ്ഞു​ക​യ​റി ഉ​ണ്ടാ​ക്കി​യ​താ​ണെ​ന്ന് പി​ന്നീ​ട് തെ​ളി​ഞ്ഞു.

പ​ക്ഷേ, പൊ​ളി​ഞ്ഞാ​ലെ​ന്ത്, മൊ​സാ​ദ് ആ ​വ്യാ​ജ​വി​വ​രം വ​ഴി ല​ക്ഷ്യ​മി​ട്ട​ത് ന​ട​ന്നു. ഇ​റാ​നി​ൽ സൈ​നി​ക​മാ​യി ഇ​ട​പെ​ടാ​ൻ സ​മ​യം പാ​ക​മാ​യി എ​ന്ന് ട്രം​പി​നെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ അ​വ​ർ​ക്ക് ക​ഴി​ഞ്ഞു. അ​ങ്ങ​നെ ട്രം​പ് ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യി. നേ​താ​ക്ക​ളെ വ​ധി​ച്ചു. പ​ക്ഷേ ട്രം​പ് ആ​ശി​ച്ച​മ​ട്ടി​ലു​ള്ള ഭ​ര​ണ​മാ​റ്റം ഇ​റാ​നി​ലു​ണ്ടാ​യി​ല്ല. പ​ക​രം ജ​ന​ങ്ങ​ൾ ഭി​ന്ന​ത മ​റ​ന്ന് ഒ​ന്നി​ക്കാ​നാ​ണ് അ​ത് നി​മി​ത്ത​മാ​യ​ത്.

ട്രം​പി​ന്റെ ല​ക്ഷ്യം ന​ട​ന്നി​ല്ലെ​ങ്കി​ലും ​​ട്രം​പി​നെ യു​ദ്ധ​ത്തി​ലേ​ക്ക് ഇ​റ​ക്കു​ക​യെ​ന്ന ഇ​സ്രാ​യേ​ലി​ന്റെ പ​ദ്ധ​തി വി​ജ​യി​ച്ചു.

ട്രം​പി​നെ വ​ധി​ക്കാ​ൻ ഇ​റാ​ൻ പ​ദ്ധ​തി​യി​ട്ടി​ട്ടു​ണ്ടെ​ന്ന ‘‘ര​ഹ​സ്യ വി​വ​ര’’​വും ഇ​സ്രാ​യേ​ലി​ന് ആ​യു​ധ​മാ​കാ​മെ​ന്ന് നി​ഷ്പ​ക്ഷ മാ​ധ്യ​മ​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ഇ​റാ​നെ​തി​രെ ട്രം​പി​നെ കൂ​ടു​ത​ൽ പ്ര​കോ​പി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ചി​ല​ർ. മ​റ്റു​ചി​ല​ർ കു​റെ​ക്കൂ​ടി വി​ധ്വം​സ​ക​മാ​യ ല​ക്ഷ്യ​ത്തി​ലേ​ക്കാ​ണ് വി​ര​ൽചൂ​ണ്ടു​ന്ന​ത്.

ട്രം​പി​നെ ശ​രി​ക്കും വ​ധി​ക്കാ​ൻ ഇ​സ്രാ​യേ​ലി​ന് പ​രി​പാ​ടി​യു​ണ്ടെ​ന്ന​താ​ണ് അ​ത്. ആ ​കൃ​ത്യം ഇ​റാ​ന്റെ ചു​മ​ലി​ലി​ട്ട്, അ​മേ​രി​ക്ക​യെ പൂ​ർ​ണ​മാ​യും ത​ന്റെ വ​രു​തി​യി​ൽ വ​രു​ത്താ​നാ​കു​മെ​ന്ന് നെ​ത​ന്യാ​ഹു ക​ണ​ക്കു​കൂ​ട്ടു​ന്നു​ണ്ടാ​കാം എ​ന്ന് അ​വ​ർ ക​രു​തു​ന്നു.

സൂ​ക്ഷി​ച്ചു​വെ​ക്കേ​ണ്ട വി​വ​ര​ങ്ങ​ൾ

ഇ​ത്ത​ര​ത്തി​ൽ, വാ​ർ​ത്താ മാ​ന​ത്തേ​ക്ക് പ​ട്ടം​പോ​ലെ പ​റ​ത്തി​വി​ടു​ന്ന ‘‘ബ്രേ​ക്കി​ങ് ന്യൂ​സ്’’ വെ​റു​തെ ഇ​റ​ങ്ങു​ന്ന​ത​ല്ല എ​ന്നാ​ണ് ക​രു​തേ​ണ്ട​ത്. പ്ര​ത്യേ​കി​ച്ച് ഇ​സ്രാ​യേ​ലി​ന്റെ കാ​ര്യ​ത്തി​ൽ. പ്ര​ത്യേ​കി​ച്ച് യു​ദ്ധ​കാ​ല​ത്ത്.

കൂ​ട്ട​ത്തി​ൽ പു​തി​യ ഒ​രു ‘‘വി​വ​ര’’​വും ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. ഇ​റാ​നി​ലെ പ്ര​സി​ഡ​ന്റും ക​ടു​ത്ത സാ​മ്രാ​ജ്യ​ത്വ വി​രോ​ധി​യു​മാ​യി​രു​ന്ന അ​ഹ്മ​ദി നെ​ജാ​ദി​നെ കു​റ​ച്ചു​കാ​ല​മാ​യി ഇ​സ്രാ​യേ​ൽ സ്വ​ന്തം പ​ക്ഷ​ത്തേ​ക്ക് വ​ള​ച്ചെ​ടു​ത്തു എ​ന്നും, ഇ​റാ​നി​ൽ നേ​തൃ​മാ​റ്റം വ​രു​ന്ന​മു​റ​ക്ക് അ​ദ്ദേ​ഹ​ത്തെ ഭ​ര​ണ​ത്തി​ലേ​റ്റാ​നാ​യി​രു​ന്നു പ​രി​പാ​ടി എ​ന്നു​മാ​ണ് അ​ത്.

ശ​രി​യോ തെ​റ്റോ ഇ​ത് എ​ന്ന ച​ർ​ച്ച ഒ​രു​ഭാ​ഗ​ത്ത് ന​ട​ക്കു​മ്പോ​ൾ ത​ന്നെ, ഇ​​സ്രാ​യേ​ലി​ന്റെ ‘‘വി​വ​ര യു​ദ്ധ’’​ത്തെ​പ്പ​റ്റി ബോ​ധ്യ​മു​ള്ള​വ​ർ ഉ​യ​ർ​ത്തു​ന്ന ഒ​രു ചോ​ദ്യ​മു​ണ്ട്: ഈ ‘‘​വി​വ​രം’’ ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നി​ലെ ല​ക്ഷ്യ​മെ​ന്താ​വും?

വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത് ഇ​സ്രാ​യേ​ലി​നോ​ട് ചാ​യ്‍വു​ള്ള ന്യൂ​യോ​ർ​ക് ടൈം​സാ​ണ് എ​ന്ന​താ​ണ് സം​ശ​യ​മു​ണ്ടാ​ക്കു​ന്ന ഒ​രു ഘ​ട​കം (ജ​നു​വ​രി​യി​ൽ ഇ​സ്രാ​യേ​ലി ചാ​ര​ന്മാ​രും സൈ​നി​ക​രും നി​ർ​മി​ച്ചെ​ടു​ത്ത ക​ലാ​പ​ത്തെ ജ​നാ​ധി​പ​ത്യ പ്ര​ക്ഷോ​ഭ​മാ​ക്കി അ​വ​ത​രി​പ്പി​ച്ച​തി​ൽ മു​ന്നി​ലാ​യി​രു​ന്നു ടൈം​സും ഗാ​ർ​ഡി​യ​നും മ​റ്റും. പി​ന്നീ​ട് ടൈ​സി​നു​ത​ന്നെ ഇ​സ്രാ​യേ​ലി പ​ങ്ക് സ്ഥി​രീ​ക​രി​ക്കേ​ണ്ടി​വ​ന്നു.)

നാം ​വാ​യി​ക്കു​ന്ന വാ​ർ​ത്ത​ക​ളി​ൽ വ്യാ​ജ​ങ്ങ​ളു​ണ്ട്. പ്ര​ചാ​ര​ണ പ്ര​ധാ​ന​മാ​യ സ​ത്യ​ങ്ങ​ളു​ണ്ട്. ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ൾ നി​റ​ച്ചു​വെ​ച്ച വി​വ​ര​ബോം​ബു​ക​ളു​മു​ണ്ട്. വി​നാ​ശ​ത്തി​നും അ​ക്ര​മ​ങ്ങ​ൾ​ക്കും വി​വ​രം (വ്യാ​ജം, അ​ർ​ധ​സ​ത്യം എ​ന്നി​വ അ​ട​ക്കം) ആ​യു​ധ​മാ​കു​ന്ന​പോ​ലെ, നീ​തി​യു​ടെ പു​ല​ർ​ച്ച​ക്കും വി​വ​രംത​ന്നെ അ​ടി​സ്ഥാ​നം –കൃ​ത്യ​ത​യു​ള്ള, സ​ത്യ​സ​ന്ധ​മാ​യ വി​വ​രം.

ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന വം​ശ​ഹ​ത്യ ലോ​ക​മെ​ങ്ങും രോ​ഷ​മു​യ​ർ​ത്തു​ന്നു​ണ്ട്. ലോ​ക കോ​ട​തി​ക​ളി​ൽ ഇ​സ്രാ​യേ​ലി​നും നേ​താ​ക്ക​ൾ​ക്കു​മെ​തി​രെ കേ​സു​ണ്ട​ല്ലോ. സ​ത്യ​വും നീ​തി​യും ജ​യി​ക്കു​ന്ന ഘ​ട്ടം വ​രു​മ്പോ​ൾ അ​തി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ നി​മി​ത്ത​മാ​വു​ക ശ​രി​യാ​യ വി​വ​ര​മാ​കും. ലോ​ക കോ​ട​തി​യി​ൽ തെ​ളി​വാ​ക്കാ​വു​ന്ന വി​വ​രം.

ഇ​സ്രാ​യേ​ലി സൈ​നി​ക​ർത​ന്നെ സ്വ​ന്തം ചെ​യ്തി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​തി​ൽ പ​ല​തും പി​ന്നീ​ട് നീ​ക്കം​ചെ​യ്തു. അ​ത്ത​രം തെ​ളി​വു​ക​ൾ ബാ​ക്കി​വെ​ക്ക​രു​തെ​ന്ന് ഇ​സ്രാ​യേ​ലി നേ​തൃ​ത്വം സൈ​നി​ക​രോ​ട് നി​ർ​ദേ​ശി​ക്കാ​റു​മുണ്ട്.

ലോ​കം നേ​ര​റി​യാ​തി​രി​ക്കാ​ൻ വേ​ണ്ടി മാ​ത്ര​മ​ല്ല ഇ​സ്രാ​യേ​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ വ​ധി​ക്കു​ന്ന​തും വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഫ​ല​സ്തീ​നി​ൽ പ്ര​വേ​ശ​ന​മ​നു​വ​ദി​ക്കാ​ത്ത​തും. അ​വ​ർ പു​റ​ത്തു​വി​ടു​ന്ന തെ​ളി​വു​ക​ൾ ത​ട​യാ​ൻ വേ​ണ്ടി​ക്കൂ​ടി​യാ​ണ​ത്. ഒ​രു​ഭാ​ഗ​ത്ത് വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളി​ലൂ​ടെ അ​ക്ര​മം പ​ട​ർ​ത്തു​ന്ന ഇ​സ്രാ​യേ​ൽ മ​റു​ഭാ​ഗ​ത്ത് വം​ശ​ഹ​ത്യ അ​ട​ക്ക​മു​ള്ള യു​ദ്ധ​ക്കു​റ്റ​ങ്ങ​ളു​ടെ തെ​ളി​വു​ക​ൾ ഇ​ല്ലാ​താ​ക്കാ​ൻ കൊ​ണ്ടു​പി​ടി​ച്ച് ശ്ര​മി​ക്കു​ന്നു​ണ്ട്.

ഇ​സ്രാ​യേ​ലി​ന്റെ സ​മ്മ​ർ​ദ​ത്താ​ലെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു ‘മെ​റ്റ’ (ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം, വാ​ട്സ്ആ​പ്, മെ​സ​ഞ​്ജ​ർ, ത്രെ​ഡ്സ് എ​ന്നി​വ​യു​ടെ ഉ​ട​മ​സ്ഥ​ർ), ‘എ​ക്സ്’, യൂ​ട്യൂ​ബ് തു​ട​ങ്ങി​യ​വ വം​ശ​ഹ​ത്യ​യു​ടെ തെ​ളി​വാ​യ ദൃ​ശ്യ​ങ്ങ​ൾ നീ​ക്കം​ചെ​യ്യാ​റു​ണ്ട്. ലോ​ക​മ​റി​യ​രു​ത്, തെ​ളി​വ് ബാ​ക്കി​യു​ണ്ടാ​ക​രു​ത്.

ഇ​ത് തി​രി​ച്ച​റി​ഞ്ഞു​ത​ന്നെ, തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​നും സൂ​ക്ഷി​ക്കാ​നും ആ​ളു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ണ്ട്. Israel Exposed (തു​റ​ന്നു​കാ​ട്ട​പ്പെ​ടു​ന്ന ഇ​സ്രാ​യേ​ൽ) എ​ന്ന പു​തി​യൊ​രു സം​ഘ​ട​ന ര​ണ്ടാ​ഴ്ച മു​മ്പ് ഒ​രു ബൃ​ഹ​ത്താ​യ പ്രോ​ജ​ക്ടി​ന് തു​ട​ക്ക​മി​ട്ടു. ഒ​രു ‘‘ഓ​പ​ൺ സോ​ഴ്സ് പ്ലാ​റ്റ്ഫോം’’ സ്ഥാ​പി​ക്കു​ക​യാ​ണ് അ​വ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ ​ഡി​ജി​റ്റ​ൽ വേ​ദി​യു​ടെ പേ​ര് ArchiveGenocide.com എ​ന്നാ​ണ്. ല​ഭ്യ​മാ​കു​ന്ന എ​ല്ലാ ദൃ​ശ്യ​ങ്ങ​ളും, ഇ​ര​ക​ളു​ടെ വി​വ​ര​ങ്ങ​ളും ഭൂ​പ​ട​വും ന​ട​ന്ന തീ​യ​തി​യു​മെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി ശേ​ഖ​രി​ച്ചുവെ​ക്കു​ക​യാ​ണ് രീ​തി.

തു​ട​ക്കം​ത​ന്നെ 64,537 വി​ഡി​യോ​ക​ളും 17,905 ഫോ​ട്ടോ​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ്. ഈ ​സൈ​റ്റി​ലേ​ക്ക് ക​ട​ക്ക​ു​മ്പോ​ൾ ആ​ദ്യ​മേ ഒ​രു മു​ന്ന​റി​യി​പ്പ് കാ​ണാം: ‘ഭീ​ക​ര​ദൃ​ശ്യ​ങ്ങ​ളാ​ണ്. ഇ​ത് രേ​ഖ സൂ​ക്ഷി​പ്പി​ന്റെ (documentation) ഭാ​ഗ​മാ​യി ശേ​ഖ​രി​ക്കു​ന്ന​താ​ണ്. സൂ​ക്ഷി​ക്കു​ക.’ ലോ​ക​ത്ത് ആ​ദ്യ​മാ​യി​ട്ടാ​ക​ണം ഇ​ത്ത​ര​മൊ​രു സ​മാ​ഹ​ര​ണ യ​ജ്ഞം. ഇ​​സ്രാ​യേ​ലും സ​മൂ​ഹ​മാ​ധ്യ​മ മു​ത​ലാ​ളി​മാ​രും ക​ാണ​ാതാ​ക്കി​യാ​ലും തെ​ളി​വ് സൂ​ക്ഷി​ക്കാ​ൻ ന​ട​ക്കു​ന്ന ജ​ന​കീ​യ​കൂ​ട്ടാ​യ്മ വം​ശീ​യ​ത​ക്കും വം​ശ​ഹ​ത്യ​ക്കു​മെ​തി​രാ​യ പ്ര​തി​രോ​ധംകൂ​ടി​യാ​യി മാ​റാം.

archivegenocide.com ഒ​രു സാ​മൂ​ഹി​ക സം​രം​ഭ​മാ​ണ്. അ​തി​നു​പു​റ​മെ, പ​ല വ്യ​ക്തി​ക​ളും ഇ​ത്ത​രം തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​നും സൂ​ക്ഷി​ക്കാ​നും മു​ന്നോ​ട്ടു​വ​രു​ന്നു​ണ്ട്. ഫ​ല​സ്തീ​ൻ ജേ​ണ​ലി​സ്റ്റു​ക​ളാ​യ മു​ഹ​മ്മ​ദ് ശ​ഹാ​ദ, അ​ഹ്മ​ദ് അ​ന്നൗ​ഖ് തു​ട​ങ്ങി​യ​വ​ർ സ്വ​ന്ത​മാ​യി വെ​വ്വേ​റെ ചെ​റു​ശേ​ഖ​ര​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​വ​രാ​ണ്.

Tags:    
News Summary - The Geopolitics of Information Warfare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.