നേ​രു​കൊ​ണ്ട് അ​ധി​കാ​ര​ത്തെ പൂ​ട്ടി​യ വാ​ർ​ത്ത​യെ​ഴു​ത്ത്

അ​ജ​ണ്ട​യും മി​നി​റ്റ്സും നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ നി​സ്സാ​ര​യോ​ഗ​ങ്ങ​ളു​ടെ പോ​ലും ഭാ​ഗ​മാ​ണ്. പ​ക്ഷേ ഇ​ന്ത്യ​യു​ടെ പ​ര​മോ​ന്ന​ത തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​യാ​യ ഇ​ല​ക്‌​ഷ​ൻ ക​മീ​ഷ​ന് അ​ത് ര​ണ്ടും വേ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​ൻ ഒ​രു പ​ത്ര​വാ​ർ​ത്ത​യും തു​ട​ർ​ക്ക​മ്പ​ന​ങ്ങ​ളും വേ​ണ്ടി​വ​ന്നു. ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് റി​പ്പോ​ർ​ട്ട​ർ ഋ​തി​ക ചോ​പ്ര ത​യാ​റാ​ക്കി​യ അ​ന്വേ​ഷ​ണാ​ത്മ​ക റി​പ്പോ​ർ​ട്ട് സെ​പ്റ്റം​ബ​ർ 23ന് ​പു​റ​ത്തു​വ​ന്ന​തി​ൽ​പ്പി​ന്നെ തു​ട​ങ്ങി​യ ഇ​ള​ക്ക​ങ്ങ​ൾ ഇ​ന്നും തു​ട​രു​ക​യാ​ണ്. വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ള​ട​ക്കം ഈ ​രാ​ഷ്ട്രീ​യ ഭൂ​ക​മ്പം ശ്ര​ദ്ധി​ച്ചു....

അ​ജ​ണ്ട​യും മി​നി​റ്റ്സും നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ നി​സ്സാ​ര​യോ​ഗ​ങ്ങ​ളു​ടെ പോ​ലും ഭാ​ഗ​മാ​ണ്. പ​ക്ഷേ ഇ​ന്ത്യ​യു​ടെ പ​ര​മോ​ന്ന​ത തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​യാ​യ ഇ​ല​ക്‌​ഷ​ൻ ക​മീ​ഷ​ന് അ​ത് ര​ണ്ടും വേ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​ൻ ഒ​രു പ​ത്ര​വാ​ർ​ത്ത​യും തു​ട​ർ​ക്ക​മ്പ​ന​ങ്ങ​ളും വേ​ണ്ടി​വ​ന്നു. ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് റി​പ്പോ​ർ​ട്ട​ർ ഋ​തി​ക ചോ​പ്ര ത​യാ​റാ​ക്കി​യ അ​ന്വേ​ഷ​ണാ​ത്മ​ക റി​പ്പോ​ർ​ട്ട് സെ​പ്റ്റം​ബ​ർ 23ന് ​പു​റ​ത്തു​വ​ന്ന​തി​ൽ​പ്പി​ന്നെ തു​ട​ങ്ങി​യ ഇ​ള​ക്ക​ങ്ങ​ൾ ഇ​ന്നും തു​ട​രു​ക​യാ​ണ്.

വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ള​ട​ക്കം ഈ ​രാ​ഷ്ട്രീ​യ ഭൂ​ക​മ്പം ശ്ര​ദ്ധി​ച്ചു. “സ്ഫോ​ട​ക വെ​ളി​പ്പെ​ടു​ത്ത​ൽ” എ​ന്ന് ന്യൂ​യോ​ർ​ക് ടൈം​സ്. ഇ​ന്ത്യ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വി​ശ്വാ​സ​മു​യ​രു​ന്നു എ​ന്ന് അ​ൽ ജ​സീ​റ. ഇ​ല​ക്‌​ഷ​ൻ ക​മീ​ഷ​ൻ വീ​ണ്ടും വി​വാ​ദ​ത്തി​ലെ​ന്ന് ബി.​ബി​.സി. ബ്ലൂം​ബെ​ർ​ഗ്, സ്ട്രെ​യ്റ്റ് ടൈം​സ്, റോ​യി​റ്റേ​ഴ്‌​സ് തു​ട​ങ്ങി​യ​വ​യും വാ​ർ​ത്ത ചെ​യ്തു. ഇ​ന്ത്യ​യി​ൽ വി​വി​ധ പ​ത്ര​ങ്ങ​ൾ മു​ഖ​പ്ര​സം​ഗ​ങ്ങ​ളി​ലൂ​ടെ എ​ക്സ്പ്ര​സ് റി​പ്പോ​ർ​ട്ടി​ന്‍റെ പ്രാ​ധാ​ന്യ​ത്തി​ന് അ​ടി​വ​ര​യി​ട്ടു. ഒ​രൊ​റ്റ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന് ഇ​ത്ര വ​ലി​യ ഫ​ലം ഉ​ണ്ടാ​ക്കാ​ൻ എ​ങ്ങ​നെ ക​ഴി​ഞ്ഞു? യ​ഥാ​ർ​ത്ഥ ജേ​ണ​ലി​സ​ത്തി​ന്‍റെ ക​രു​ത്ത് എ​ന്നാ​ണു​ത്ത​രം. ജേ​ണ​ലി​സം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​തൃ​ക​യാ​ക്കാ​വു​ന്ന ഒ​ന്നാ​ണ് ഋ​തി​ക​യും ടീ​മും കാ​ഴ്ച​വ​ച്ച​ത്.

ഒ​ന്നാ​മ​ത്, അ​തി​ന്‍റെ വി​ശ്വാ​സ്യ​ത. റി​പ്പോ​ർ​ട്ട് ആ​ധാ​ര​മാ​ക്കു​ന്ന​ത് പ്രാ​ഥ​മി​ക സ്രോ​ത​സ്സു​ക​ളെ (primary sources) ആ​ണ്. ഇ​ല​ക്‌​ഷ​ൻ ക​മീ​ഷ​ന്‍റെ ആ​ഭ്യ​ന്ത​ര കു​റി​പ്പു​ക​ൾ, എ​ഴു​ത്തു​കു​ത്തു​ക​ൾ, ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ഉ​റ​വി​ട​ങ്ങ​ൾ. പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ നി​ഷേ​ധി​ക്കാ​നാ​കാ​തെ ക​മീ​ഷ​ൻ കു​ഴ​ങ്ങി​യ​ത് അ​തു​കൊ​ണ്ടാ​ണ്. ഉ​ദാ​ഹ​ര​ണ​ത്തി​ന്, തു​ല്യ​പ​ദ​വി​യു​ള്ള മൂ​ന്നു ക​മീ​ഷ​ണ​ർ​മാ​രും ഒ​രു​മി​ച്ചെ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ​ക്കാ​ണ് സാ​ധു​ത​യെ​ന്നും, അ​ത് സാ​ധ്യ​മ​ല്ലാ​തെ വ​ന്നാ​ൽ ഭൂ​രി​പ​ക്ഷാ​ഭി​പ്രാ​യ​മാ​ണ് എ​ടു​ക്കേ​ണ്ട​തെ​ന്നും നി​യ​മം പ​റ​യു​ന്നു. എ​ന്നാ​ൽ മു​ഖ്യ​ക​മീ​ഷ​ണ​ർ ഒ​റ്റ​ക്ക് തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്തു. യോ​ഗ​ങ്ങ​ളി​ല്ല; ന​ട​ന്ന പ​ല യോ​ഗ​ങ്ങ​ൾ​ക്കും അ​ജ​ണ്ട​യോ മി​നി​റ്റ്സോ ഇ​ല്ല. എ​ക്സ്പ്ര​സ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​ശേ​ഷം ക​മീ​ഷ​ൻ അ​ടി​യ​ന്ത​ര​യോ​ഗം ചേ​ർ​ന്ന് എ​ടു​ത്ത തി​രു​ത്ത​ൽ തീ​രു​മാ​ന​ങ്ങ​ൾ എ​ക്സ്പ്ര​സിന്‍റെ ക​ണ്ടെ​ത്ത​ലു​ക​ൾ ശ​രി​വെ​ക്കു​ന്ന​താ​യി. (വ​ലി​യൊ​രു തീ​രു​മാ​നം, ഇ​നി​യ​ങ്ങോ​ട്ട് യോ​ഗ​ങ്ങ​ൾ​ക്ക് അ​ജ​ണ്ട​യും മി​നി​റ്റ്സും ഉ​ണ്ടാ​കും എ​ന്ന​താ​ണ്!)

ര​ണ്ടാ​മ​ത്, എ​ക്സ്പ്ര​സ് ടീം ​ക​ണി​ശ​ത​യോ​ടെ ന​ട​ത്തി​യ വ​സ്തു​താ പ​രി​ശോ​ധ​ന (verification). ക​ണ്ടെ​ത്തി​യ കാ​ര്യ​ങ്ങ​ൾ സ​ത്യ​വും കൃ​ത്യ​വും ത​ന്നെ എ​ന്ന് ഒ​ന്നു​കൂ​ടി ഉ​റ​പ്പു​വ​രു​ത്താ​ൻ മാ​സ​ങ്ങ​ൾ നീ​ണ്ട ഫീ​ൽ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ; ക​മീ​ഷ​ൻ ആ​സ്ഥാ​ന​ത്തും മും​ബൈ, ഡ​ൽ​ഹി, കൊ​ൽ​ക്ക​ത്ത, പ​നാ​ജി (ഗോ​വ) തു​ട​ങ്ങി​യ ഉ​പ​കേ​ന്ദ്ര​ങ്ങ​ളി​ലും സ്ഥി​രീ​ക​ര​ണ​ത്തി​നാ​യു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ; രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന എ​ല്ലാം. റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധ​പ്പെ​ടു​ത്തും മു​മ്പ് ഇ​ല​ക്ഷൻ ക​മീ​ഷ​ന് വി​ശ​ദ​മാ​യ ചോ​ദ്യാ​വ​ലി അ​യ​ച്ചു; ര​ണ്ട് ക​മീ​ഷ​ണ​ർ​മാ​ർ​ക്ക് ഇ​മെ​യി​ൽ വ​ഴി വേ​റെ​യും അ​യ​ച്ചു; പോ​രാ​ത്ത​തി​ന് ഫോ​ൺ വി​ളി​ക​ളും. ആ​രെ​പ്പ​റ്റി​യാ​ണോ വാ​ർ​ത്ത ചെ​യ്യു​ന്ന​ത് അ​വ​ർ​ക്ക് നി​ല​പാ​ട​റി​യി​ക്കാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​യി അ​ത്.

മൂ​ന്നാ​മ​ത്തെ ഘ​ട​കം, നാ​ൾ​വ​ഴി​യും തീ​യ​തി​ക​ളും നി​യ​മ​പ​ര​മാ​യ ഭ​ദ്ര​ത​യും പ​ഴു​ത​ട​ച്ച് കൃ​ത്യ​പ്പെ​ടു​ത്തി​യ​താ​ണ്. “ക​മീ​ഷ​നു​ള്ളി​ൽ ക​ല​ഹം” എ​ന്ന് സാ​മാ​ന്യ​മാ​യി പ​റ​ഞ്ഞു പോ​കു​ന്ന​തി​ന് പ​ക​രം പ​ത്തു മാ​സ​ത്തി​നു​ള്ളി​ൽ 14 ത​വ​ണ (ഒ​രൊ​റ്റ ദി​വ​സം നാ​ല് ത​വ​ണ അ​ട​ക്കം) ക​മീ​ഷ​ണ​ർ​മാ​ർ രേ​ഖാ​മൂ​ലം വി​യോ​ജി​പ്പ​റി​യി​ച്ച​ത് വി​ശ​ദാം​ശ​ങ്ങ​ളോ​ടെ എ​ടു​ത്തു​കാ​ട്ടി. സോ​ഫ്റ്റ്‌​വെ​യ​റി​ലെ മാ​റ്റം വ​ഴി അ​ധി​കാ​രം ഡ​ൽ​ഹി​യി​ൽ കേ​ന്ദ്രീ​ക​രി​ച്ച​ത്, ഫോം 6​ലെ ച​ട്ട​വി​രു​ദ്ധ മാ​റ്റം, വോ​ട്ട് നി​ഷേ​ധി​ച്ച​തി​ന്‍റെ വ​ഴി​ക​ൾ, ക​മീ​ഷ​നി​ൽ നി​ന്നു​ണ്ടാ​യ നാ​ഥ​നി​ല്ലാ​ത്ത അ​പ്പീ​ലു​ക​ൾ തു​ട​ങ്ങി, വ്യ​ക്ത​ത​യോ​ടെ അ​നേ​കം വ​സ്തു​ത​ക​ൾ. ഇ​ത്ര ബ​ല​മു​ള്ള പൂ​ട്ടു​പൊ​ളി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ക​മീ​ഷ​ന് ക​ഴി​യു​മാ​യി​രു​ന്നി​ല്ല.

നാ​ലാ​മ​ത്, വാ​ർ​ത്ത​യെ​ഴു​ത്തി​ലെ സ​ന്തു​ല​ന​വും ന്യാ​യ​ബോ​ധ​വും സാ​മാ​ന്യ​വ​ൽ​ക്ക​ര​ണ​ത്തി​നെ​തി​രാ​യ ക​രു​ത​ലും. ക​മീ​ഷ​ന് പ്ര​തി​ക​രി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി; ക​മീ​ഷ​ണ​ർ​മാ​ർ മൂ​വ​രും മോ​ദി​ഭ​ര​ണ​ത്തി​ൽ നി​യ​മി​ക്ക​പ്പെ​ട്ട​വ​രാ​ണെ​ന്ന് എ​ടു​ത്തു പ​റ​ഞ്ഞു​കൊ​ണ്ട്, രാ​ഷ്ട്രീ​യ ചേ​രി​തി​രി​വ് എ​ന്ന എ​ളു​പ്പ വ്യാ​ഖ്യാ​ന​ത്തെ ത​ട​ഞ്ഞു; രാ​ഷ്ട്രീ​യ അ​നു​മാ​ന​ങ്ങ​ളി​ലേ​ക്ക് എ​ടു​ത്തു​ചാ​ടു​ന്ന​തി​ന് പ​ക​രം ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന രീ​തി​യി​ൽ ശ്ര​ദ്ധ​യൂ​ന്നി.

അ​ഞ്ചാ​മ​ത്, വി​ഷ​യ​ത്തി​ന്‍റെ സാ​മൂ​ഹി​ക പ്രാ​ധാ​ന്യം. അ​ത് രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളെ​യും യൂ​നി​യ​ൻ-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും ഓ​രോ പൗ​ര​ന്മാ​രെ​യും ബാ​ധി​ക്കു​ന്ന​താ​ണ്. ജ​നാ​ധി​പ​ത്യം കൊ​ള്ള ചെ​യ്യ​പ്പെ​ടു​മ്പോ​ൾ കാ​വ​ൽ​ക്കാ​ര​നാ​യി പ​ത്രം മാ​റു​ക​യാ​ണി​വി​ടെ.

പ​ത്തു​വ​ർ​ഷ​ത്തോ​ളം ത​ന്‍റെ റി​പ്പോ​ർ​ട്ടി​ങ് മ​ണ്ഡ​ല​മാ​യി (“ബീ​റ്റ്”) ഇ​ല​ക്‌​ഷ​ൻ ക​മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ടു​ത്ത​യാ​ളാ​ണ് ഋ​തി​ക ചോ​പ്ര. രേ​ഖ​ക​ളു​ടെ പി​ൻ​ബ​ലം, വ​സ്തു​താ പ​രി​ശോ​ധ​ന, കൃ​ത്യ​ത, ന്യാ​യ​ബോ​ധം, അ​ത്യു​ക്തി​യി​ല്ലാ​ത്ത, സം​യ​മ​ന​ത്തോ​ടെ​യു​ള്ള അ​വ​ത​ര​ണ​ശൈ​ലി, പൊ​തു പ്ര​സ​ക്തി, സാ​മൂ​ഹി​ക പ്ര​തി​ഫ​ല​നം തു​ട​ങ്ങി ന​ല്ല അ​ന്വേ​ഷ​ണാ​ത്മ​ക റി​പ്പോ​ർ​ട്ടി​ന്‍റെ ഉ​പാ​ധി​ക​ളെ​ല്ലാം അ​വ​രു​ടെ റി​പ്പോ​ർ​ട്ടി​ൽ ഒ​ത്തു​ചേ​ർ​ന്നി​രി​ക്കു​ന്നു.

റി​പ്പോർ​ട്ടു​ക​ൾ അ​നേ​ക​മ​നേ​കം

എ​ക്സ്പ്ര​സിന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ സ​ന്ദ​ർ​ഭം കൊ​ണ്ടും നാ​ട​കീ​യ​ത കൊ​ണ്ടും മി​ക​വു കൊ​ണ്ടും ഏ​റെ ശ്ര​ദ്ധ നേ​ടി. എ​ന്നാ​ൽ ഇ​തി​നു മു​മ്പും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ധാ​രാ​ള​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് അ​ഴി​മ​തി​ക​ളെ​പ്പ​റ്റി എ​ഴു​തി​ക്കൊ​ണ്ടി​രു​ന്നി​ട്ടു​ണ്ട്.

2024 ഏ​പ്രി​ലി​ൽ കാ​ര​വ​ൻ മാ​ഗ​സി​നി​ൽ ഇ​റാം ആ​ഗ എ​ഴു​തി​യ ദീ​ർ​ഘ റി​പ്പോ​ർ​ട്ട്, എ​ങ്ങ​നെ​യാ​ണ് മോ​ദി സ​ർ​ക്കാ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ലൂ​ടെ ഇ​ല​ക്‌​ഷ​ൻ ക​മീ​ഷ​നെ വി​ധേ​യ​പ്പെ​ടു​ത്തി​യ​തെ​ന്ന് വി​വ​രി​ച്ചു. 2025 ഒ​ക്ടോ​ബ​റി​ൽ ‘റി​പ്പോ​ർ​ട്ടേ​ഴ്സ് ക​ല​ക്ടീ​വ്’ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ സ​മ​ഗ്ര​മാ​യ റി​പ്പോ​ർ​ട്ടി​ൽ, സ​ർ​ക്കാ​ർ​വി​ധേ​യ​ത്വ​വും സു​താ​ര്യ​ത​യി​ല്ലാ​യ്മ​യും ഇ​ല​ക്‌​ഷ​ൻ ക​മീ​ഷ​നി​ൽ വ​ള​ർ​ന്നു​വ​ന്ന​തി​ന്‍റെ രേ​ഖാ​ചി​ത്രം ന​ൽ​കി. കേ​ര​ള​മ​ട​ക്ക​മു​ള്ള ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ബി​.ജെ​.പി​ക്ക് വേ​ണ്ടി കൃ​ത്രി​മ​ങ്ങ​ൾ ന​ട​ത്തി​യ​താ​യി വെ​ളി​പ്പെ​ടു​ത്തി. അ​തി​നു​മു​മ്പ് 2023ൽ, ​അ​ശോ​ക യൂ​നി​വേ​ഴ്സി​റ്റി​യി​ലെ പ്രഫ. സ​വ്യ​സാ​ചി ദാ​സ്, സ്ഫോ​ട​ക​മാ​യ മ​റ്റൊ​രു വി​വ​രം പു​റ​ത്തു​വി​ട്ടു. 2019ലെ ​ലോ​ക്സ​ഭ ഇ​ല​ക്‌​ഷ​നി​ൽ വോ​ട്ട​ർ​പ്പ​ട്ടി​ക കൃ​ത്രി​മ​ങ്ങ​ൾ വ​ഴി​യാ​ണ് മോ​ദി സ​ർ​ക്കാ​ർ വി​ജ​യി​ച്ച​തെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. താ​മ​സി​ച്ചി​ല്ല, ഐ.​ബി അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി; യൂ​നി​വേ​ഴ്സി​റ്റി​യും കൈ​യൊ​ഴി​ഞ്ഞ​തോ​ടെ അ​ദ്ദേ​ഹം രാ​ജി​വെ​ച്ചു.

ആ​റു വ​ർ​ഷ​ത്തെ വോ​ട്ടു​ക​ണ​ക്കു​ക​ളി​ൽ ക​ണ്ട പൊ​രു​ത്ത​ക്കേ​ടു​ക​ൾ കൃ​ത്യ​മാ​യി പു​റ​ത്തു​കൊ​ണ്ടു​വ​ന്നു കൊ​ണ്ടാ​ണ് പൂ​നം അ​ഗ​ർ​വാ​ൾ 2025ൽ ​ത​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തു​ന്ന​ത്. 140 സീ​റ്റു​ക​ളി​ലെ​ങ്കി​ലും മൊ​ത്തം വോ​ട്ട​ർ​മാ​രെ​ക്കാ​ൾ കൂ​ടു​ത​ൽ വോ​ട്ടെ​ണ്ണി. കൃ​ത്രി​മ​ങ്ങ​ളി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ മോ​ദി സ​ർ​ക്കാ​റി​ന് ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മാ​യി​രു​ന്നി​ല്ല. വോ​ട്ട് ശ​ത​മാ​ന​വും വോ​ട്ട് ക​ണ​ക്കു​ക​ളും പു​റ​ത്തു​വി​ടു​ന്ന​ത് വൈ​കി​പ്പി​ക്കു​ക എ​ന്ന ക​മീ​ഷ​ന്‍റെ ത​ന്ത്രം സോ​ദ്ദേ​ശ്യ​മാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു​ കൃ​ത്രി​മ​ങ്ങ​ൾ ന​ട​ന്ന​തി​ന്‍റെ തെ​ളി​വു​ക​ൾ മു​ൻ മു​ഖ്യ​ക​മീ​ഷ​ണ​ർ എ​സ്.വൈ. ​ഖു​റൈ​ശി ദൈ​നി​ക് ഭാ​സ്ക​ർ പ​ത്ര​ത്തി​ൽ (2024) വി​വ​രി​ക്കു​ക​യു​ണ്ടാ​യി.

ഗ്യാ​നേ​ഷ് കു​മാ​റി​നെ​പ്പ​റ്റി വി​വി​ധ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ഓ​ൺ​മ​നോ​ര​മ വാ​ർ​ത്ത പോ​ർ​ട്ട​ലി​ൽ അ​ശ്വി​ൻ ജെ. ​കു​മാ​ർ, കേ​ര​ള​ത്തി​ലെ മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ജി​ജി തോം​സ​ണോ​ട് ബി​.ജെ.​പി ടി​ക്ക​റ്റി​ൽ മ​ത്സ​രി​ക്കാ​ൻ ഗ്യാ​നേ​ഷ് ഉ​പ​ദേ​ശി​ച്ച​താ​യി പ​റ​യു​ന്നു. എ​റ​ണാ​കു​ള​ത്ത് ക​ല​ക്ട​റാ​യി​രു​ന്ന ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ പേ​ര് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ എ​ഴു​തി​യ മ​ലേ​ഷ്യ​ൻ കോ​ൺ​ട്രാ​ക്ട​റെ​പ്പ​റ്റി​യും വാ​ർ​ത്ത​ക​ളു​ണ്ട്.

വാ​ർ​ത്താ പോ​ർ​ട്ട​ലു​ക​ളി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച് ക​ണ്ടെ​ത്ത​ലു​ക​ൾ വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ഇ​ല​ക്‌​ഷ​ൻ ക​മീ​ഷ​നി​ലെ വി​യോ​ജി​പ്പു കാ​ര​ണം പു​തി​യ വോ​ട്ട​ർ​മാ​രെ ചേ​ർ​ക്കു​ന്ന​ത് മാ​സ​ങ്ങ​ളാ​യി മു​ട​ങ്ങി​യ​താ​യി ഇ​ക്ക​ണോ​മി​ക് ടൈം​സ് ലേ​ഖി​ക അ​നു​ഭൂ​തി വൈ​ഷ്‌​ണോ​യി വെ​ളി​പ്പെ​ടു​ത്തി. വോ​ട്ട​ർ​മാ​രെ വി.​ഐ.​പി​ക​ൾ എ​ന്നും അ​ല്ലാ​ത്ത​വ​രെ​ന്നും നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​ല​ക്‌​ഷ​ൻ ക​മീ​ഷ​ൻ ത​രം തി​രി​ച്ച​ത് ‘റി​പ്പോ​ർ​ട്ടേ​ഴ്‌​സ് ക​ല​ക്ടീ​വ്’ ചൂ​ണ്ടി​ക്കാ​ട്ടി. ‘ഗോ​ദി മീ​ഡി​യ’ പ​ത്തി താ​ഴ്ത്തി​യി​രി​ക്കു​ന്നു. യ​ഥാ​ർ​ത്ഥ ജേ​ണ​ലി​സം വീ​ണ്ടും ത​ല​യു​യ​ർ​ത്തു​ന്നു.

Tags:    
News Summary - Explosive Report Exposes Election Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.